കോട്ടയം:ലോക്ഡൗണ്‍ കാലത്ത് അവശ്യമരുന്ന് കിട്ടാത്തവരുടെ മനസ്സിലെ തീയണച്ച് അഗ്നിരക്ഷാസേന. കോവിഡ്കാലത്ത് പുതിയൊരു സേവനവഴി സ്വന്തമായി കണ്ടെത്തിയ സേന 12 ദിവസത്തിനിടെ മരുന്നെത്തിച്ചത് 5423 പേര്‍ക്ക്. അത്യാഹിതങ്ങളുണ്ടായാല്‍ വിളിക്കുന്ന 101 എന്ന നമ്ബറില്‍ വിളിച്ചാല്‍ മരുന്നുമായി സേനാംഗങ്ങള്‍ വീട്ടുവാതില്‍ക്കലെത്തും.
സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും തുറന്ന കണ്‍ട്രോള്‍ റൂമുകളാണ് സേവനം ഏകോപിപ്പിക്കുന്നത്. 101 എന്ന നമ്ബറിലേക്ക് വിളിച്ചാല്‍ തൊട്ടടുത്തുള്ള അഗ്നിരക്ഷാസേനയുടെ സ്റ്റേഷനിലേക്കാണ് കിട്ടുക. അവര്‍ മരുന്ന് വിവരം രേഖപ്പെടുത്തും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ മരുന്നെത്തിച്ച അനുഭവങ്ങളുമുണ്ട്. കൂടുതലും RCC നിന്നുള്ള മരുന്നുകൾ ആയിരിക്കും എത്തിക്കുക.
കൊണ്ടുവരുന്ന സമയത്ത് മരുന്ന് വീട്ടിൽ ഇതിച്ചതിന് ശേഷം ആയിരിക്കും അവർ വിശ്രമിക്കു.എവിടുന്നാണ് മരുന്ന് ആവശ്യപ്പെടുന്നത് അതിനനുസരിച്ച് ആയിരിക്കും മരുന്ന് എത്തിക്കേണ്ട ആളുകളെ ചുമതലപ്പെടുത്തി അയക്കുക.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ കാരണം വലിയൊരു ഭാഗം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ഇത് കൂടാതെ വീടുകളിൽ കഴിയുന്നവർക്കിടയിൽ ഇന്റർനെറ്റ് ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഡാറ്റ പ്ലാനുകൾ കാരണം വീടുകളിൽ ഇരിക്കുന്ന ആളുകൾ ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്യാത്രകളും സാമൂഹിക ഒത്തുചേരലുകളും പൂർണ്ണമായും നിയന്ത്രിച്ചിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ വിനോദത്തിനും ആശയവിനിമയത്തിനും വിവരങ്ങൾ അറിയാനും ഇന്റർനെറ്റ് വൻ തോതിൽ ഉപയോഗിച്ച് തുടങ്ങി. ഒടിടി പ്ലാറ്റ്ഫോമുകളിലും മറ്റുമായി ഇന്ത്യക്കാർ ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഡാറ്റ ഉപഭോഗത്തിലുണ്ടായ വർദ്ധന രാജ്യത്തെ ഇന്റർനെറ്റ് വേഗതയെ സാരമായി ബാധിച്ചിട്ടുണ്ട്
തിരുവനന്തപുരം: നിരോധനാജ്ഞയോടനുബന്ധിച്ച് റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനം നിലവില്‍ വന്നു. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചുപോലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. പോലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും.പോലീസുകാരെ അണുവിമുകതമായ രീതിയിൽ കൊണ്ടുവരുന്നതിന് ആണ് ഇത്തരത്തിൽ പുതിയ തീരുമാനം.
കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി നടന്‍ സുരേഷ് ഗോപി ചെയ്ത സഹായങ്ങളും മറ്റും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെയും സംസാരിക്കാതെയും പോകുന്നുവെന്ന് മകനും നടനുമായ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.
ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’-ഗോകുല്‍ കുറിച്ചു.
തിരുവനന്തപുരം : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് പടരുമ്ബോഴും, കേരളത്തില്‍ മഹാമാരിയുടെ രണ്ടാംവരവ് അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണ് ഇത്തരത്തിലൊരു വിലയിരുത്തലിലേക്ക് എത്തിയത്. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തിന്റെ മൂന്നാംവരവാണ് കേരളം നേരിടുന്ന അടുത്ത വെല്ലുവിളി.
കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാള്‍ കൂടുതലാണ് രോഗമുക്തരാകുന്നവരുടെ എണ്ണം. ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്.
തൃശ്ശൂര്‍ : റേഷന്‍കടകളില്‍നിന്ന് സഞ്ചി നിറയെ അരിയുമായി വീടുകളിലേക്ക് മടങ്ങുമ്ബോഴെങ്കിലും ഇവരെ ഓര്‍ക്കണം. നമുക്കായി രാപകലില്ലാതെ ചുമടെടുക്കുന്നവരെ, മുളങ്കുന്നത്തുകാവ് എഫ്.സി.ഐ.യിലെ തൊഴിലാളികളെ… ആന്ധ്രയില്‍നിന്നു വരുന്ന ചരക്കുതീവണ്ടികളില്‍നിന്ന് ഇവര്‍ തൃശ്ശൂരില്‍ ഒരുമാസംകൊണ്ട് ഇറക്കിയത് 18,000 ടണ്‍ ഭക്ഷ്യധാന്യമാണ്. അതായത് 50 കിലോ വീതമുള്ള മൂന്നരലക്ഷം ചാക്കുകള്‍. ഇതിലേറെയും വന്നത് ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷവും. അവിടംകൊണ്ടും തീര്‍ന്നില്ല ദിവസേന സിവില്‍ സപ്ലൈസിന്റെ നൂറ് ലോഡെങ്കിലും കയറ്റിവിടുകയും വേണം.
ബുധനാഴ്‌ച ഉച്ചയ്ക്കും ആന്ധ്രയില്‍നിന്ന് 21 വാഗണ്‍ അരി മുളങ്കുന്നത്തുകാവ് എഫ്.സി.ഐ.
ഗോഡൗണില്‍ എത്തിയിട്ടുണ്ട്. ഇതില്‍നിന്ന് ലോഡ് ഇറക്കുന്ന തിരക്കിലാണ് എഫ്.സി.ഐ.യിലെ ചുമട്ടുതൊഴിലാളികള്‍. തിരക്കോട് തിരക്കാണിവര്‍ക്ക്. ചുമട്ടുതൊഴിലാളികള്‍ മാത്രമല്ല. ഗോഡൗണ്‍ വൃത്തിയാക്കാന്‍ ശുചീകരണത്തൊഴിലാളികളുമുണ്ട്. ഇവര്‍ക്ക് പുറമേ കണക്കുകള്‍ പരിശോധിക്കുന്ന ഓഫീസര്‍മാരും.
മുളങ്കുന്നത്തുകാവ് ഗോഡൗണില്‍ 71 ചുമട്ടുതൊഴിലാളികളുണ്ട്. രാവിലെ 10 മണിമുതലാണ് സാധാരണ ഇവരുടെ ജോലിസമയം. ഇപ്പോള്‍ വാഗണുകള്‍ തുരുതുരാ വരാന്‍ തുടങ്ങിയതോടെ വെളുപ്പിന് നാലുമണിക്കേ ജോലി തുടങ്ങി. പലരും വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ഗുരുവായൂര്‍ എന്നിങ്ങനെ ജില്ലയുടെ പലഭാഗത്തുനിന്നും വരുന്നവരാണ്. പാലക്കാട്ടുനിന്ന് വരുന്ന ജോലിക്കാരുമുണ്ട്.
രാവിലെ നാലുമണിക്ക് വാഗണുകളില്‍നിന്ന് ഭക്ഷ്യധാന്യമിറക്കാന്‍ തുടങ്ങിയാല്‍ ഏഴുമണിയോടെ തീരും. ചരക്കുതീവണ്ടിയുടെ ഒരു റാക്കില്‍ (വാഗണുകളുടെ ശൃംഖല) 21 വാഗണ്‍ ആണ് ഉണ്ടാവുക. ഒരു വാഗണില്‍ 50 കിലോ വീതമുള്ള 1,260 ചാക്ക് ഭക്ഷ്യധാന്യങ്ങളുണ്ടാകും. ഇത് അതിവേഗം ഗോഡൗണില്‍ ഇറക്കും.
അപ്പോഴേക്കും റേഷന്‍കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കാന്‍ സിവില്‍ സപ്ലൈസിന്റെ കരാറെടുത്ത ലോറികള്‍ എത്തിയിട്ടുണ്ടാകും.
ദിവസേന നൂറ് ലോഡെങ്കിലും കയറ്റി അയയ്ക്കണം. ആ ജോലികള്‍ തീരുമ്ബോഴേക്കും വൈകീട്ട് അഞ്ചുമണിയെങ്കിലുമാകും. ഇതാണ് ഇപ്പോള്‍ ഇവരുടെ ഒരുദിവസം. മുമ്ബ് പ്രളയകാലത്തിനുശേഷം ഇതേ അളവില്‍ അല്ലെങ്കില്‍പോലും ഭക്ഷ്യധാന്യങ്ങളെത്തിയിരുന്നു. അപ്പോഴും വെളുപ്പാന്‍കാലത്ത് ഇവര്‍ പണി തുടങ്ങിയിരുന്നു.
ഈ ദുരിതകാലത്ത് ചോറുണ്ണുമ്ബോള്‍ ഈ തൊഴിലാളികളെയും അവരുടെ അധ്വാനത്തെയും ഓര്‍ക്കണം.
മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം നല്‍കി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അതേത്തുടര്‍ന്ന് അവിടെ അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കരുവാരക്കുണ്ടിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്കര അഫ്‌സല്‍ എന്നയാളുടെ ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ ക്വോര്‍ട്ടേഴ്‌സ് ഉടമയും ഏജന്റും എത്തിച്ച് നല്‍കിയിരുന്നു.
കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചുവെങ്കിലും അവര്‍ പാചകം ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ക്ക് 25 കിറ്റുകള്‍ നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
അവര്‍ക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അത്തരമൊരു പരാതിയും വന്നിട്ടില്ല. ആ സാഹചര്യത്തില്‍ സ്മൃതി ഇറാനി ഭക്ഷണം നല്‍കിയെന്ന വാര്‍ത്ത വ്യാജ പ്രചാരണം എന്ന നിലയില്‍ അവഗണിക്കുകയായിരുന്നു.
പിന്നീട് രാഹുല്‍ അമേഠിയില്‍ ഭക്ഷണം നല്‍കി, സ്മൃതി ഇറാനി വയനാട്ടില്‍ ഭക്ഷണം നല്‍കി എന്ന തരത്തിലുള്ള വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വന്നത് കണ്ടു.
സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിയെന്ന വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു.
അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെയാണ് കേരളത്തില്‍ ചെയ്യുന്നത്. അതിന് ഭംഗം വരുന്ന രീതിയിലോ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണം ഉണ്ടാകരുത്. അതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പറഞ്ഞുവരുമ്ബോള്‍ രാജ്യത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. കാണാനായി നിരവധി സഞ്ചാരികള്‍ ആണ് എത്തിയിരുന്നത്. അങ്ങനെയുള്ള ഒരു വെള്ളച്ചാട്ടം പെട്ടന്നൊരു ദിവസം അപ്രത്യക്ഷമാകുക എന്നൊക്കെ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. സംഗതി സത്യമാണ്. ഇക്വഡോറിലാണ് സംഭവം നടന്നത്.
ഇക്വഡോറിലെ കോക്ക നദിയില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ സാന്‍ റാഫെല്‍ ആണ് പൊടുന്നനെ കാണാതായത്. കൊളംബിയ അതിര്‍ത്തിയിലെ ഇക്വഡോറിയന്‍ ആമസോണിന്റെ ഭാഗമാണീ 490 അടി ഉയരമുള്ള വെള്ളച്ചാട്ടം. പ്രകൃതി മനോഹരമായ പ്രദേശം ഈയൊരു സംഭവത്തോടെ വിജനമായിരിക്കുകയാണ്.
എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരുപിടിയും ഇല്ല. അപ്രത്യക്ഷമായതിനു പിന്നില്‍ നദിക്കടിയില്‍ ഉണ്ടായ വലിയ ഗര്‍ത്തമാണെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്ബോള്‍ പ്രദേശത്തെ ജലവൈദ്യുതോര്‍ജ പദ്ധതിയെ ആണ് മറുവിഭാഗം പഴിക്കുന്നത്.
ഇത്തരമൊരു പ്രതിഭാസം സാധാരണമല്ലെന്നും 1000 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നും ഇക്കിയാമിലെ ആമസോണ് റീജ്യണല്‍ യൂണിവേഴ്സിറ്റി നാഷണല്‍ വാട്ടര്‍ റഫറന്‍സ് ലബോറട്ടറി ഡയറക്ടര്‍ ജോര്‍ജ് സെലി പറഞ്ഞു. മനുഷ്യരുടെ പ്രവൃത്തികളുടെ അനന്തരഫലമാണിതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വെള്ളച്ചാട്ടം അപ്രത്യക്ഷമായതോടെ ഇവിടേക്ക് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ വരുന്നില്ല. രാജ്യത്തെ വിനോദസഞ്ചാര വെബ്സൈറ്റില്‍ നിന്ന് വെള്ളച്ചാട്ടത്തിന്റെ വിവരങ്ങള്‍ നീക്കിയിട്ടുമുണ്ട്.
പ്രതിഭാസത്തിന് പിന്നിലെ ചുരുളഴിക്കാന്‍ ജിയോളജിസ്റ്റുകള്‍ ശ്രമം നടത്തുകയാണ്.
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. രോഗബാധിതരെ ചികിത്സിക്കാനും രോഗംവരുന്നത് തടയാനും സംസ്ഥാനത്തിന് സാമ്ബത്തികശേഷി അടിയന്തിരമായി കൈവരിക്കേണ്ടതുണ്ടെന്നും ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ദുരിതാശ്വാനിധി പ്രളയത്തിനു ശേഷം കോവിഡ്-19 പ്രതിരോധത്തിനുള്ള ദുരിതാശ്വാസ നിധിയായിട്ടാവും പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.കൊറോണ ദുരിതാശ്വാസനിധിയുമായി മലയാളസിനിമയിലെ സംഘടനയായ ഫെഫ്ക മുന്നിട്ടിറങ്ങിയപ്പോള്‍ തന്നെ അല്ലു അര്‍ജുന്‍ ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.