പത്ത് ദിവസമായി താമസം ​ഗുഹയില്‍, ചൈനക്കാരന്‍ പിടിയില്‍

ചെന്നൈ; പത്ത് ദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് വംശജനെ കണ്ടെത്തി. തമിഴാനാട് തിരുവണ്ണാമലയിലെ ഗുഹയില്‍ നിന്നാണ് 35 കാരനായ യാങ്രുയിയെ കണ്ടെത്തിയത്. ഇയാളെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവണ്ണാമലൈക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്. ജനുവരി 20 നാണ് അരുണാചലേശ്വര്‍ ക്ഷേത്രദര്‍ശനത്തിനായി യാങ് രുയി തിരുവണ്ണാമലൈയില്‍ എത്തിയത്. പിന്നീട് സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. മാര്‍ച്ച്‌ 25 ന് തിരുവണ്ണാമലൈയില്‍ തിരികെ എത്തിയെങ്കിലും ചൈനക്കാരനായതിനാല്‍ ലോഡ്ജില്‍ മുറി ലഭിച്ചില്ല.

Content : samakalika Malayalam

ഇഞ്ചി ചായ കുടിച്ച്‌ കൊണ്ട് ദിവസം ആരംഭിക്കൂ, ​ഗുണങ്ങള്‍ പലതാണ്lock down special part -3

ഈ കൊറോണ കാലത്ത് ദിവസവും ഒരു ഗ്ലാസ് ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നത് ശീലമാക്കൂ. കാരണം, പ്രതിരോധശേഷി കൂട്ടാന്‍ വളരെ മികച്ചതാണ് ഇഞ്ചി. ചായയുടെ കൂടെയോ അല്ലാതെയോ ഇഞ്ചി കഴിക്കാവുന്നതാണ്.അമേരിക്കയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മരണകാരണമാകുന്ന പ്രധാന കാരണം ഹൃദ്രോഗമാണ്. ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇഞ്ചി കഴിച്ചവരില്‍ അപ്പോ ബി, അപ്പോഎ-ഐ അനുപാതങ്ങള്‍ 28% കുറച്ചതായി കാണിച്ചു. അതൊടൊപ്പം ഇഞ്ചി കഴിച്ചവരില്‍ ഓക്സിഡൈസ്ഡ് ലിപ്പോപ്രോട്ടീനുകളും അളവ് 23% കുറഞ്ഞതായി പഠനങ്ങളില്‍ തെളി‍ഞ്ഞു. ഇഞ്ചി കഴിച്ചതിലൂടെ ഹൃദ്രോഗത്തിന്റെ പ്രധാന ഘടകമായ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതായി തെളിഞ്ഞുവെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഇഞ്ചിച്ചായ എങ്ങനെ തയ്യാറാക്കാം….

വെള്ളം – മൂന്ന് കപ്പ്
ഇഞ്ചി – ചെറിയ രണ്ട് കഷണം
കുരുമുളക് – ആറെണ്ണം
ഗ്രാമ്ബൂ – അഞ്ചെണ്ണം
ഏലയ്ക്ക – നാലെണ്ണം
ചായപ്പൊടി – കാല്‍ ടീസ്പൂണ്‍ ‌
പഞ്ചസാര – ആവശ്യത്തിന്
പാല്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാം……

തയ്യാറാക്കുന്ന വിധം….

ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മറ്റ് ചേരുവകള്‍ ഇട്ട് മൂന്നു മിനിട്ട് നേരം തിളപ്പിക്കുക. അതിനു ശേഷം കുറച്ച്‌ പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്യുക.

Thanks for content : Asianet

കോവിഡ് ഭീതിയില്‍ ഈ ആളില്ലാ ദ്വീപിന് ആവശ്യക്കാരേറെ; വില കേട്ടാല്‍ ഞെട്ടും

തുര്‍ക്കി : കൊവിഡ് വൈറസ് ലോകമാകമാനം ഭീതി പടര്‍ത്തിയതോടെ ആള്‍ത്താമസമില്ലാത്ത തുര്‍ക്കിയിലെ ഒരു ദ്വീപ് സ്വന്തമാക്കാന്‍ മുന്നോട്ട് വന്നത് നിരവധി പേരാണ്. ദ്വീപ് വാങ്ങാന്‍ നിരവധിപേര്‍ രംഗത്ത് വന്നെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സി ഹൂറിയെത് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വില്‍പ്പനയ്ക്കിട്ട ദ്വീപിന്റെ പരസ്യം എല്ലാവരും ഐസോലേഷനില്‍ ആയതോടെ വീണ്ടും വൈറലാകുകയായിരുന്നു.

തുര്‍ക്കിയിലെ വടക്കുപടിഞ്ഞാറ് മേഖലയിലെ ഉലുബാത് തടാകത്തിലെ 45 ഏക്കര്‍ വിസ്തീര്‍ണമുള്ളതാണ് ഈ ദ്വീപ്. നെദീം ബുലുത് എന്നയാളാണ് ദ്വീപിന്റെ ഉടമ. 2.52 ദശലക്ഷം ഡോളര്‍ ആണ് ദ്വീപിന്റെ വില. 500 ഒലിവ് മരങ്ങള്‍ ദ്വീപിലുണ്ട്.

Thanks for content : MANGALAM

6 ദശലക്ഷം അസ്ഥികൾ കണ്ടെത്തിയ രാജ്യം!! അസ്ഥികൾ കൊണ്ട് അടിത്തറ തീർത്ത ഫ്രഞ്ച് കാറ്റകോംബ്സ്

ഭൂമിയിൽ വിചിത്രവും നിഗൂഢവുമായ നിരവധി സ്ഥലങ്ങളുണ്ട്, അവയെക്കുറിച്ച് അറിയുന്നതിലൂടെ ആളുകളെ പോകാൻ പ്രേരിപ്പിക്കുന്നു, ഇത് വളരെ ദൂരെയാണ്. അതെ, സന്ദർശിക്കാൻ അപകടകരമായേക്കാവുന്ന ചില സ്ഥലങ്ങൾ ലോകത്ത് ഉണ്ട്. അത്തരത്തിലുള്ള നിഗൂഢവും ഭയാനകവുമായ ഒരു സ്ഥലം ഫ്രാൻസിലെ പാരീസിലാണ്, അതിനെ ‘ശവകുടീരങ്ങളുടെ അടിത്തറ’ എന്ന് വിളിക്കുന്നു. ഭൂമിയിൽ നിന്ന് 20 മീറ്റർ താഴ്ചയിൽ നിർമ്മിച്ച ഈ ബേസ്മെന്റിൽ എല്ലുകളും തലയോട്ടികളും ആറ് ദശലക്ഷം എല്ലുകൾ കൊണ്ടാണ്1785 ൽ ശ്മശാനത്തിന്റെ അഭാവം മൂലം നിരവധി മൃതദേഹങ്ങൾ ഒരുമിച്ച് ഒരു കുഴിയിൽ കുഴിച്ചിട്ടതായി പറയപ്പെടുന്നു. 200 മീറ്റർ ഉയരമുള്ള ഈ ശവകുടീരങ്ങൾ ഭയാനകമാണെങ്കിലും ആളുകൾ അത് കാണാൻ വിദൂരത്തുനിന്നും വരുന്നു. 2008 ലാണ് ബേസ്മെന്റ് ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നത്. അതിനുശേഷം നാല് കോടിയിലധികം ആളുകൾ ഇവിടെയെത്തി.ചില ഹോളിവുഡ് സിനിമകൾക്കും ഫാഷൻ ഷോകൾക്കും ഈ സ്ഥലം ഉപയോഗിച്ചിട്ടുണ്ടെന്ന് ഹോട്ടൽ ബുക്കിംഗ് വെബ്‌സൈറ്റ് പറയുന്നു. ബേസ്മെൻറ് തിരച്ചിലിനുശേഷം ഇവിടെയുള്ള അസ്ഥികൂടങ്ങൾ ശേഖരിക്കാൻ ഏകദേശം 10 വർഷമെടുത്തുവെന്ന് പറയപ്പെടുന്നു.

Thanks to

Content and images : news plus

പ്രതിദിനം 3ജിബി ഡേറ്റ നല്‍കുന്ന ഓഫറുകൾ

എയര്‍ടെല്‍ ആഡ് ഓണ്‍ ഓഫറുകള്‍

എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ സൗജന്യ ടോക്ക് ടൈം ലഭിക്കുന്നു .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള മറ്റു ടെലികോം കമ്ബനികളും സൗജന്യ ടോക്ക് ടൈം നല്‍കുന്നത് .എന്നാല്‍ എയര്‍ടെല്‍ ഇപ്പോള്‍ ഏപ്രില്‍ 17 വരെ ഇതിന്റെ വാലിഡിറ്റി നീട്ടിയിരുന്നു .നിലവില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 10 രൂപയുടെ ചെറിയ ടോക്ക് ടൈം ആണ് .

അതുപോലെ തന്നെ മറ്റു ഓഫറുകളുടെ വാലിഡിറ്റിയും ഇപ്പോള്‍ വൊഡാഫോണ്‍ പോലെയുള്ള ടെലികോം കമ്ബനികള്‍ നീട്ടിയിരുന്നു .ഇപ്പോള്‍ ഇതാ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് മറ്റു ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു .എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ നിലവില്‍ ലഭ്യമാകുന്നത് .ആഡ് ഓണ്‍ ഓഫറുകളാണിത് .അതായത് നിലവില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കായി ആണ് ഇത് കൂടുതല്‍ ഉപകാരപ്പെടുന്നത് .

100 രൂപയുടെ ആഡ് ഓണ്‍ പായ്ക്കുകള്‍ ആണിത് .100 രൂപയ്ക്ക് എക്സ്ട്രാ ചെയ്യുകയാണെങ്കില്‍ 15 ജിബിയുടെ അധിക ഡാറ്റ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണു് .100 കൂടാതെ 200 രൂപയുടെ അഡിഷണല്‍ ആഡ് ഓണ്‍ പോസ്റ്റ്പെയ്ഡ് പായ്ക്കുകള്‍ ആണിത് .

100 രൂപയ്ക്ക് 15 ജിബിയുടെ ഡാറ്റയും കൂടാതെ 200 രൂപയ്ക്ക് 35 ജിബിയുടെ ഡാറ്റയും ആണ് നിലവില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .പോസ്റ്റ്പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ .ലഭിക്കുന്നത്

വൊഡാഫോണ്‍ ആഡ് ഓണ്‍ ഓഫറുകള്‍

16 രൂപ മുതല്‍ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകള്‍ തന്നെയാണ് ഇപ്പോള്‍ വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തേ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അടുത്തതായി 48 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് .

48 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന ഓഫറുകളില്‍ 3 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ്‌ .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 98 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകള്‍ ആണ് .

ഈ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റിയും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .നിലവില്‍ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകളാണ് ഇത് .

ജിയോയുടെ ഓഫറുകള്‍ നോക്കാം

11 രൂപയുടെ ചെറിയ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 75 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 200 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 500 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .

അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

Content by : digit ( daily hunt)

വെറൈറ്റിയാണ് ഈ പച്ചചക്ക മട്ടണ്‍ബിരിയാണി lock down special part -3

നാട്ടില്‍ ചക്ക സുലഭമായ കാലമാണിത്. എന്നാല്‍പിന്നെ ചക്കകൊണ്ടൊരു ബിരിയാണി തയ്യാറാക്കിയാലോ? പച്ചചക്കയും മട്ടണും ചേര്‍ത്ത് ബിരിയാണി തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ചക്ക : ഒന്നര കപ്പ്
ചക്കക്കുരു : 1/2 കപ്പ്
മട്ടണ്‍ : 300 ഗ്രാം
ബിരിയാണി അരി : 2 കപ്പ്
സവാള, തക്കാളി : 2 വീതം
പച്ചമുളക് : 10
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് : 2 ടേ.സ്പൂണ്‍
മല്ലിയില : 1/2 കപ്പ്
കറിവേപ്പില : 2 തണ്ട്
ഗരംമസാല : 1 ടേ.സ്പൂണ്‍
മുളകുപൊടി : 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി : 1/2 ടീസ്പൂണ്‍
കശുവണ്ടി, കിസ്മിസ് : 50 ഗ്രാം വീതം
നെയ്യ് : 2 ടേ.സ്പൂണ്‍
എണ്ണ : 1/2 കപ്പ്
പട്ട : 1 കഷ്ണം
ഗ്രാമ്ബൂ : 3
ഏലക്ക : 2
നാരങ്ങാനീര് : 1 ടേ.സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരി കഴുകി വെള്ളം പൂര്‍ണമായും കളയുക.ഒരു പാത്രം ചൂടാവുമ്ബോള്‍ നെയ്യും എണ്ണയുമൊഴിച്ച്‌ പട്ട, ഗ്രാമ്ബൂ, ഏലക്ക എന്നിവ വഴറ്റുക. ശേഷം അരി ചേര്‍ത്ത് 5 മിനിട്ട് ഇളക്കുക. ഉപ്പും മൂന്നര കപ്പ് തിളച്ച വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച്‌ വേവിക്കുക. ചക്കക്കുരു മുറിച്ച്‌ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് എണ്ണയില്‍ ഫ്രൈ ചെയ്യുക. മട്ടന്റെ അതേ അളവില്‍ ചക്ക മുറിക്കുക. കുക്കര്‍ ചൂടാവുമ്ബോള്‍ 1 ടേ.സ്പൂണ്‍ എണ്ണയൊഴിച്ച്‌ സവാള, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, തക്കാളി എന്നിവ വഴറ്റുക. അതില്‍ മട്ടണ്‍, മല്ലിയില, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ചുവെച്ച്‌ 20 മിനിട്ട് വേവിക്കുക. കുക്കര്‍ തുറന്ന് ചക്ക ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക. മസാല കുറുകുമ്ബോള്‍ ഗരംമസാല, മഞ്ഞള്‍പൊടി, മല്ലിയില എന്നിവയും നാരങ്ങാനീരും ചേര്‍ത്തിറക്കാം. ഒരു ചെമ്ബില്‍ പകുതി ചോറ് നിരത്തുക. ഗരംമസാല, മല്ലിയില, ചക്കക്കുരു വറുത്തത് എന്നിവയും ഇടണം. മുകളില്‍ ചക്കക്കുരു ഫ്രൈ ഇട്ടശേഷം മസാല നിരത്തുക. ബാക്കി ചോറിട്ട് മുകളില്‍ കശുവണ്ടി, കിസ്മിസ് എന്നിവ വറുത്തതും മല്ലിയിലയും ഇടണം. 5 മിനിട്ട് ചെറുതീയില്‍ ദം ചെയ്യുക.

Content : madhruboomi

കാറ്റ്, മഴ; വ്യാപക കൃഷിനാശം

ഉപ്പുതറ: തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തവാരണ, ഒന്‍പതേക്കര്‍ പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായി.

കപ്പ, ഏത്തവാഴകൃഷികളാണ് വേനല്‍മഴയില്‍ നിലംപൊത്തിയത്. തവാരണ പുത്തന്‍വീട്ടില്‍ തിരുമലയുടെ കുലച്ച ഇരുന്നൂറ്റമ്ബതോളം ഏത്തവാഴയും ആയിരത്തോളം കപ്പയും കാറ്റത്ത് നിലംപൊത്തി.

ഒന്‍പതേക്കര്‍ ആനിവേലില്‍ എ.കെ.രവിയുടെ നൂറോളം ഏത്തവാഴയും 1500 കപ്പയും നശിച്ചു. ഒറ്റമരം മാട്ടുംകുട് ലയത്തില്‍ മുത്തയ്യായുടെ മൂന്നുമാസം പ്രായമായ ആയിരത്തോളം കപ്പയും നിലംപൊത്തി.

Content : mathrubhoomi

നേന്ത്രപ്പഴവും ബ്രഡും ചേര്‍ത്ത് രുചികരമായ നാലുമണി പലഹാരം; Lock down special part 2

വേണ്ട ചേരുവകള്‍…

നേന്ത്രപ്പഴം 1 എണ്ണം( ചെറുതായി അരിഞ്ഞത്)
ബ്രഡ് 4 എണ്ണം (അരികുകള്‍ കളഞ്ഞത്)
പഞ്ചസാര 2 ടീസ്പൂണ്‍
നെയ്യ് 2 ടിസ്പൂണ്‍‌
ഏലയ്ക്ക പൊടിച്ചത് കാല്‍ ടീസ്പൂണ്‍‌
ബ്രഡ് പൊടിച്ചത് 4 ടീസ്പൂണ്‍
എണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാന്‍ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂണ്‍ നെയ്യ് ഒഴിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേര്‍ക്കുക. ബ്രാണ്‍ നിറം ആകുന്നത് വരെ നല്ല പോലെ വഴറ്റുക.

ശേഷം രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് നല്ല പോലെ വഴറ്റിയ ശേഷം മാറ്റി വയ്ക്കാം.

ശേഷം ബ്രഡ് എടുത്ത് ബ്രഡിന്റെ അരികുകള്‍ വെള്ളത്തില്‍ മുക്കി സോഫ്റ്റാക്കി എടുക്കുക. ഇതിലേക്ക് ഓരോന്നിലേക്കും തയ്യാറാക്കി വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേര്‍ത്ത് ബോളാക്കിയെടുക്കുക.

ഇത് ബ്രഡ് പൊടിയില്‍ മുക്കിയെടുത്ത ശേഷം നന്നായി എണ്ണയില്‍ വറുത്ത് കോരുക. കൊതിയൂറും ബ്രഡ് ബനാന റോള്‍ റെഡിയായി. ചൂടോടെ കഴിക്കാവുന്നതാണ്.

Content : Asianet

Lock down special. പിടിയും കോഴിക്കറിയും

ആദ്യം പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍

അരിപൊടി-ഒരു കിലോ (പുട്ട് പൊടി)
തേങ്ങ ചിരകിയത്- ഒന്നര കപ്പു
ജീരകം- ഒരു സ്പൂണ്‍ 
വെളുത്തുള്ളി- പത്തെണ്ണം
ചുവന്നുള്ളി – അഞ്ച് എണ്ണം 
ഉപ്പു-പാകത്തിന്
തേങ്ങാ പാല് ഒരു തേങ്ങയുടെ .

പാകം ചെയ്യുന്ന വിധം:

അരിപൊടി നല്ലതു പോലെ വറത്തു എടുക്കുക. ചൂട് ആറി കഴിയുമ്പോൾ അതിലേക്ക് ചിരകിയ തേങ്ങാ ചേർത്ത് നല്ലതു പോലെ ഇളക്കി വെക്കുക.

 ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ നല്ലതു പോലെ ചതച്ചു എടുക്കുക. അതും അരിപൊടിയിൽ ഇട്ടു നന്നായി ഇളക്കുക. (അരിപൊടി അളന്നു എടുക്കുമ്പോൾ ഉദാഹരണത്തിന് ഒരു കപ്പ് അരിപൊടിക്ക് ഒന്നരകപ്പ് വെള്ളം എന്ന രീതിയിൽ വെള്ളം തിളപ്പിക്കുക.) വെള്ളത്തിൽ ആവിശ്യത്തിന് ഉപ്പു ചേർക്കുക.  .

ചൂടായ വെള്ളം പൊടിയിൽ ഒഴിച്ച് മാവ് കുഴക്കുക.

ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് പോലെ മാവ് കുഴച്ചെടുക്കുക. അതിനു ശേഷം ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിൽ മാവ് ഉരുളകളാക്കി മാറ്റി വെക്കുക. 

ഒരു വലിയ ചരുവത്തിൽ വെള്ളം നല്ലതുപോലെ തിളപ്പിക്കുക അതിൽ ഈ ഉരുളകൾ ഇട്ടു വേവിച്ചു എടുക്കുക. വെള്ളം തിളച്ച ശേഷം മാത്രം ഉരുളകൾ ഇടുക. അല്ലങ്കിൽ ഉരുളകൾ വെള്ളത്തിൽ കലങ്ങി പോക്കും. 

പിടി നല്ലതു പോലെ വെന്തു കഴിയുമ്പോൾ അത് വെള്ളത്തിൽ നിന്ന് കോരി എടുത്തു തയാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലിൽ ഇട്ടു ഒന്നുകൂടി വേവിക്കുക. അതിനുശേഷം വാങ്ങിവെക്കുക. പിടി റെഡി. 

ഇനി കോഴിക്കറിക്ക്  ആവശ്യമായ സാധനങ്ങള്‍

ചിക്കന്‍ :  ഒരു കിലോ
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : എട്ട്  അല്ലി
പച്ചമുളക് : നാല്  എണ്ണം
സവാള : മൂന്ന് എണ്ണം
കറിവേപ്പില : കുറച്ച്
മുളക്പൊടി(കാശ്മീരി) : ഒരു  ടി.സ്പൂണ്‍
കുരുമുളക് പൊടി : ഒരു ടീസ്പൂൺ 
മല്ലിപൊടി : രണ്ട്  ടി.സ്പൂണ്‍
മസാലപ്പൊടി : ഒരു ടി.സ്പൂണ്‍
മഞ്ഞള്‍പൊടി : ഒരു  ചെറിയ സ്പൂണ്‍
തേങ്ങാപ്പാല്‍ : ഒരു  തേങ്ങയുടെ 
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന് (വെളിച്ചെണ്ണ ആണ് നല്ലതു )
കറിവേപ്പില : കുറച്ചു

തയാറാക്കുന്ന വിധം :

ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക . 
പാനിൽ എണ്ണ ഒഴിച്ച്‌ സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക
നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
അതിലേക്കു ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക
അതു വഴന്നു കഴിയുമ്പോള്‍ കുറച്ചു മുളകുപൊടിയും കുരുമുളക്പ്പൊടി മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. വഴന്ന്‍ കഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് വഴറ്റുക . അതിനു ശേഷം രണ്ടാംപാലിൽ ചിക്കൻ വേവിക്കുക. ചിക്കൻ വെന്തു ചാറ് നല്ലതുപോലെ കുറുകി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത്  ഇളക്കി ഇറക്കി വെക്കുക. 

ഇപ്പോൾ പിടിയും കോഴിക്കറിയും റെഡി. ഇനി ചൂടോടെ വിളമ്പിക്കോ…..

Content : Ruchikootu

The story of FLAGS – part 1

national flag is a flag that represents and symbolizes a country. The national flag is flown by the government of a country, but can usually also be flown by citizens of the country. A national flag is designed with specific meanings for its colours and symbols. The colours of the national flag may be worn by the people of a nation to show their patriotism, or related paraphernalia that show the symbols or colours of the flag may be used for those purposes.

The design of a national flag may be altered after the occurrence of important historical events. The burning or destruction of a national flag is a greatly symbolic act.

Design a site like this with WordPress.com
Get started