കാറ്റ്, മഴ; വ്യാപക കൃഷിനാശം

ഉപ്പുതറ: തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തവാരണ, ഒന്‍പതേക്കര്‍ പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായി.

കപ്പ, ഏത്തവാഴകൃഷികളാണ് വേനല്‍മഴയില്‍ നിലംപൊത്തിയത്. തവാരണ പുത്തന്‍വീട്ടില്‍ തിരുമലയുടെ കുലച്ച ഇരുന്നൂറ്റമ്ബതോളം ഏത്തവാഴയും ആയിരത്തോളം കപ്പയും കാറ്റത്ത് നിലംപൊത്തി.

ഒന്‍പതേക്കര്‍ ആനിവേലില്‍ എ.കെ.രവിയുടെ നൂറോളം ഏത്തവാഴയും 1500 കപ്പയും നശിച്ചു. ഒറ്റമരം മാട്ടുംകുട് ലയത്തില്‍ മുത്തയ്യായുടെ മൂന്നുമാസം പ്രായമായ ആയിരത്തോളം കപ്പയും നിലംപൊത്തി.

Content : mathrubhoomi

Leave a comment

Design a site like this with WordPress.com
Get started