നാട്ടില്‍ ചക്ക സുലഭമായ കാലമാണിത്. എന്നാല്‍പിന്നെ ചക്കകൊണ്ടൊരു ബിരിയാണി തയ്യാറാക്കിയാലോ? പച്ചചക്കയും മട്ടണും ചേര്‍ത്ത് ബിരിയാണി തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍
ചക്ക : ഒന്നര കപ്പ്
ചക്കക്കുരു : 1/2 കപ്പ്
മട്ടണ്‍ : 300 ഗ്രാം
ബിരിയാണി അരി : 2 കപ്പ്
സവാള, തക്കാളി : 2 വീതം
പച്ചമുളക് : 10
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് : 2 ടേ.സ്പൂണ്‍
മല്ലിയില : 1/2 കപ്പ്
കറിവേപ്പില : 2 തണ്ട്
ഗരംമസാല : 1 ടേ.സ്പൂണ്‍
മുളകുപൊടി : 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി : 1/2 ടീസ്പൂണ്‍
കശുവണ്ടി, കിസ്മിസ് : 50 ഗ്രാം വീതം
നെയ്യ് : 2 ടേ.സ്പൂണ്‍
എണ്ണ : 1/2 കപ്പ്
പട്ട : 1 കഷ്ണം
ഗ്രാമ്ബൂ : 3
ഏലക്ക : 2
നാരങ്ങാനീര് : 1 ടേ.സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരി കഴുകി വെള്ളം പൂര്‍ണമായും കളയുക.ഒരു പാത്രം ചൂടാവുമ്ബോള്‍ നെയ്യും എണ്ണയുമൊഴിച്ച് പട്ട, ഗ്രാമ്ബൂ, ഏലക്ക എന്നിവ വഴറ്റുക. ശേഷം അരി ചേര്‍ത്ത് 5 മിനിട്ട് ഇളക്കുക. ഉപ്പും മൂന്നര കപ്പ് തിളച്ച വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ചക്കക്കുരു മുറിച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് എണ്ണയില്‍ ഫ്രൈ ചെയ്യുക. മട്ടന്റെ അതേ അളവില്‍ ചക്ക മുറിക്കുക. കുക്കര്‍ ചൂടാവുമ്ബോള്‍ 1 ടേ.സ്പൂണ്‍ എണ്ണയൊഴിച്ച് സവാള, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, തക്കാളി എന്നിവ വഴറ്റുക. അതില്‍ മട്ടണ്‍, മല്ലിയില, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ചുവെച്ച് 20 മിനിട്ട് വേവിക്കുക. കുക്കര്‍ തുറന്ന് ചക്ക ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക. മസാല കുറുകുമ്ബോള്‍ ഗരംമസാല, മഞ്ഞള്‍പൊടി, മല്ലിയില എന്നിവയും നാരങ്ങാനീരും ചേര്‍ത്തിറക്കാം. ഒരു ചെമ്ബില്‍ പകുതി ചോറ് നിരത്തുക. ഗരംമസാല, മല്ലിയില, ചക്കക്കുരു വറുത്തത് എന്നിവയും ഇടണം. മുകളില്‍ ചക്കക്കുരു ഫ്രൈ ഇട്ടശേഷം മസാല നിരത്തുക. ബാക്കി ചോറിട്ട് മുകളില്‍ കശുവണ്ടി, കിസ്മിസ് എന്നിവ വറുത്തതും മല്ലിയിലയും ഇടണം. 5 മിനിട്ട് ചെറുതീയില്‍ ദം ചെയ്യുക.
Content : madhruboomi
