പത്ത് ദിവസമായി താമസം ​ഗുഹയില്‍, ചൈനക്കാരന്‍ പിടിയില്‍

ചെന്നൈ; പത്ത് ദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് വംശജനെ കണ്ടെത്തി. തമിഴാനാട് തിരുവണ്ണാമലയിലെ ഗുഹയില്‍ നിന്നാണ് 35 കാരനായ യാങ്രുയിയെ കണ്ടെത്തിയത്. ഇയാളെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവണ്ണാമലൈക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്. ജനുവരി 20 നാണ് അരുണാചലേശ്വര്‍ ക്ഷേത്രദര്‍ശനത്തിനായി യാങ് രുയി തിരുവണ്ണാമലൈയില്‍ എത്തിയത്. പിന്നീട് സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. മാര്‍ച്ച്‌ 25 ന് തിരുവണ്ണാമലൈയില്‍ തിരികെ എത്തിയെങ്കിലും ചൈനക്കാരനായതിനാല്‍ ലോഡ്ജില്‍ മുറി ലഭിച്ചില്ല.

Content : samakalika Malayalam

Leave a comment

Design a site like this with WordPress.com
Get started