കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. രോഗബാധിതരെ ചികിത്സിക്കാനും രോഗംവരുന്നത് തടയാനും സംസ്ഥാനത്തിന് സാമ്ബത്തികശേഷി അടിയന്തിരമായി കൈവരിക്കേണ്ടതുണ്ടെന്നും ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ദുരിതാശ്വാനിധി പ്രളയത്തിനു ശേഷം കോവിഡ്-19 പ്രതിരോധത്തിനുള്ള ദുരിതാശ്വാസ നിധിയായിട്ടാവും പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.കൊറോണ ദുരിതാശ്വാസനിധിയുമായി മലയാളസിനിമയിലെ സംഘടനയായ ഫെഫ്ക മുന്നിട്ടിറങ്ങിയപ്പോള്‍ തന്നെ അല്ലു അര്‍ജുന്‍ ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

Content : daily hunt

Leave a comment

Design a site like this with WordPress.com
Get started