പോലീസുകാരെ അണു വിമുക്തരാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ്

തിരുവനന്തപുരം: നിരോധനാജ്ഞയോടനുബന്ധിച്ച്‌ റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനം നിലവില്‍ വന്നു. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചുപോലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. പോലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച്‌ ബസ്സിനുളളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണ്ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും.പോലീസുകാരെ അണുവിമുകതമായ രീതിയിൽ കൊണ്ടുവരുന്നതിന് ആണ് ഇത്തരത്തിൽ പുതിയ തീരുമാനം.

Leave a comment

Design a site like this with WordPress.com
Get started