എറണാകുളം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് സിവില്‍സ്‌റ്റേഷനില്‍ ശരീരം മുഴുവന്‍ അണുവിമുക്തമാക്കുന്നതിനായുള്ള ബോഡി സാനിറ്റൈസേഷന്‍ ചേമ്ബര്‍ സജ്ജീകരിച്ചു. സിവില്‍സ്‌റ്റേഷനില്‍ എത്തുന്നവരെ അണുവിമുക്തരാക്കി പ്രവേശിപ്പിക്കുന്ന വിധത്തിലാണ് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിന്‍ അപ്ടൗണ്‍ റോട്ടറി ക്ലബാണ് ചേമ്ബര്‍ തയ്യാറാക്കിയത്. ജില്ലാ കളക്ടര്‍ എസ്. സുഹാസ് ചേമ്ബറിലൂടെ സിവില്‍സ്റ്റേഷനില്‍ പ്രവേശിച്ച് സാനിറ്റൈസേഷന്‍ ചേമ്ബര്‍ ഉദ്ഘാടനം ചെയ്തു.
എട്ട് അടി നീളത്തില്‍ അലൂമിനിയം ഫ്രെയിമില്‍ തീര്‍ത്ത ടണലില്‍ നൂതന സ്‌പ്രെയറുകള്‍ ഘടിപ്പിച്ചാണ് ചേമ്ബര്‍ തയ്യാറാക്കിയിരിക്കുന്നത്.

