കാസര്‍​ഗോഡിന് വെന്റിലേറ്റര്‍; അച്ഛന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മനപൂര്‍വ്വം സംസാരിക്കപ്പെടാതെ പോകുന്നു

കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി നടന്‍ സുരേഷ് ​ഗോപി ചെയ്ത സഹായങ്ങളും മറ്റും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെയും സംസാരിക്കാതെയും പോകുന്നുവെന്ന് മകനും നടനുമായ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.

ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’-ഗോകുല്‍ കുറിച്ചു.

Leave a comment

Design a site like this with WordPress.com
Get started