കോവിഡിന്റെ രണ്ടാം വരവും സംസ്ഥാനത്ത് അവസാനിക്കുന്നു ;

തിരുവനന്തപുരം : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് പടരുമ്ബോഴും, കേരളത്തില്‍ മഹാമാരിയുടെ രണ്ടാംവരവ് അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണ് ഇത്തരത്തിലൊരു വിലയിരുത്തലിലേക്ക് എത്തിയത്. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തിന്റെ മൂന്നാംവരവാണ് കേരളം നേരിടുന്ന അടുത്ത വെല്ലുവിളി.

കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാള്‍ കൂടുതലാണ് രോഗമുക്തരാകുന്നവരുടെ എണ്ണം. ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്.

Thanks for content : daily hunt

Leave a comment

Design a site like this with WordPress.com
Get started