ലോകത്ത് കോവിഡ് മരണം 102,607 ആയി; 24 മണിക്കൂറിനിടെ 6974 മരണം

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച്‌ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു . മരിച്ചവരുടെ എണ്ണം 102,607 ആയി . ഇതില്‍ 70,000ത്തോളം മരണം യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്തത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. ഒരോ മിനിറ്റിലും അഞ്ച് പേര്‍ എന്ന തോതിലാണ് മരണ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ലോകത്താകെ ആകെ 1,694,954 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതില്‍ 376,102 പേര്‍ രോഗമുക്തരായി . അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് . 499,252 പേര്‍ . സ്‌പെയിന്‍ 158,273, ഇറ്റലി 147,577, ഫ്രാന്‍സ് 125,931 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.

വരവിനൊരുങ്ങി പുതിയ സ്‌കോര്‍പിയോ; ഫോര്‍ വീല്‍ ഡ്രൈവ്,വരവിനൊരുങ്ങി പുതിയ സ്‌കോര്‍പിയോ; ഫോര്‍ വീല്‍ ഡ്രൈവ്,

സ്‌യുവി വാഹനങ്ങളുടെ സൗന്ദര്യവും സൗകര്യവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വാഹനമാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ. ഇന്ത്യന്‍ നിരത്തില്‍ എസ്‌യുവി വാഹനങ്ങളുടെ സാന്നിധ്യം ശക്തമായതോടെ പിന്തള്ളപ്പെട്ടുപോയ സ്‌കോര്‍പിയോ പ്രതാപകാലം വീണ്ടെടുക്കാനുറച്ച്‌ പുതിയ കരുത്തില്‍ വീണ്ടുമെത്തുകയാണ്.

ഇന്ത്യയിലെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയ സ്‌കോര്‍പിയോയാണ് വരവിനൊരുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീങ്ങി ആഴ്ച്ചകള്‍ക്കകം തന്നെ ഈ വാഹനം വിപണിയിലെത്തി തുടങ്ങുമെന്നാണ് സൂചനകള്‍.

സ്‌കോര്‍പിയോയുടെ ഡിസൈനില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നായിരുന്നു സൂചനകള്‍

എന്നാല്‍, ഏറ്റവുമൊടുവിലെത്തിയ സ്‌കോര്‍പിയോയുടെ ഡിസൈനില്‍ തന്നെയാണ് ബിഎസ്-6 എന്‍ജിന്‍ പതിപ്പ് നിരത്തുകളിലെത്തുക. അതേസമയം, സ്‌കോര്‍പിയോയുടെ ഓട്ടോമാറ്റിക് പതിപ്പ്, ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ എന്നിവ ഇനിയുണ്ടാവില്ല.

ബിഎസ്-6 പതിപ്പിലേക്ക് വരുന്നതോടെ സ്‌കോര്‍പിയോയുടെ നിര നാലായി ചുങ്ങുന്നുണ്ട്. എസ്5, എസ്7, എസ്9, എസ്11 എന്നിവയായിരിക്കും ഇനി സ്‌കോര്‍പിയോയുടെ വേരിയന്റുകള്‍. മുമ്ബുണ്ടായിരുന്ന എസ്10 വേരിയന്റിലായിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് മോഡ് നല്‍കിയിരുന്നത്. സ്‌കോര്‍പിയോ 7,8,9 സീറ്റിങ്ങുകളിലാണ് ഇനിയെത്തുന്നത്.

Thanks for content : madhruboomi

സ്ക്രീനിനകത്ത് സെല്‍ഫി ക്യാമറയുള്ള ലോകത്തിലെ ആദ്യ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി സാംസങ്

സ്‌ക്രീനിന്റ അകത്ത് സെൽഫി ക്യാമറയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് സാംസങ് സ്മാർട്ട്‌ഫോൺ വിപണിയിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ക്യാമറഎങ്ങനെ സ്‌ക്രീനിന് താഴെ വയ്ക്കാമെന്നതിന്റെ സാങ്കേതികത വശങ്ങൾ പരിശോധിക്കുകയാണ് കമ്പനി. തടസ്സമില്ലാത്ത ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഡിസ്പ്ലേയിലേക്ക് ക്യാമറ സെൻസറുകൾ ചേർക്കാനാണ് സാംസങ് ഉദ്ദേശിക്കുന്നത്.ഐസ് യൂണിവേഴ്സിന്റെ റിപ്പോർട്ട് പൂർണമായി വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെങ്കിലും സാങ്കേതികവിദ്യ രംഗത്ത് സാംസങിന് അണ്ടർ സ്ക്രീൻ സെൽഫി ക്യാമറ നിർമ്മിക്കാനുള്ള എല്ലാ വിഭവങ്ങളും വൈദഗ്ധ്യവും ഉണ്ടെന്നത് സത്യമാണ്. ഈ നേട്ടം കൈവരിക്കാൻ സാംസങ്ങിന് സാധിച്ചാൽ അടുത്ത തലമുറ ഗാലക്‌സി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഗാലക്‌സി എസ് 21, അല്ലെങ്കിൽ ഗാലക്‌സി എസ് 30ൽ സ്‌ക്രീനിനകത്തുള്ള ആദ്യത്തെ സെൽഫി ക്യാമറ കമ്പനി അവതരിപ്പിച്ചേക്കും.

ആശങ്ക വേണ്ട, ലോക്ക്ഡൗണിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം നല്‍കി മാത്രം എസ്‌എസ്‌എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുകയുള്ളുവെന്ന് വിദ്യഭ്യാസമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം നല്‍കിക്കൊണ്ട് മാത്രമേ എസ്‌എസ്‌എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. പരീക്ഷാക്രമം മാറ്റാനോ, ചുരുക്കാനോ ആലോചിക്കുന്നില്ലെന്നും മന്ത്രി പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു.

ആര്‍ക്കും ആശങ്ക വേണ്ട, ബാക്കിയുള്ള ദിവസങ്ങള്‍ ശാസ്ത്രീയമായി പുന:ക്രമീകരിച്ചുകൊണ്ട് കുട്ടികളുടെ എല്ലാ അവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ട് പരീക്ഷ നടത്തുമെന്നും അദേഹം വ്യക്തമാക്കി. പത്താം ക്ലാസില്‍ മൂന്ന് പരീക്ഷകളും, ഹയര്‍സെക്കന്‍ഡറിയില്‍ നാല് പരീക്ഷകളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ച് പരീക്ഷകളുമാണ് പൂര്‍ത്തിയാകാനുള്ളത്.അവശ്യ ഘട്ടം വന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജ്മാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്ബ്രദായിക രീതിയില്‍ തന്നെ പരീക്ഷ നടത്താനാണ് പ്രഥമ പരിഗണനയെന്നും അദേഹം പറഞ്ഞു.

Thanks for content : mangalam

ലോക്ക്ഡൗണിലെ താരമായി ഥാറും ജിപ്‌സിയും; ഭക്ഷണവുമായി എത്തുന്നത് മലനിരകള്‍ കീഴടക്കി

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും മറ്റ് പല മേഖലകളിലുള്ളവരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് കരുത്തുകൊണ്ട് ജനങ്ങളെ സഹായിക്കുന്ന ചില വാഹനങ്ങളുമുണ്ട്. മഹീന്ദ്രയുടെ ഥാര്‍, മാരുതി ജിപ്‌സി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.

മലമുകളിലും മറ്റും താമസിക്കുകയും ഒറ്റപ്പെട്ട് പോകുകയും ചെയ്തിട്ടുള്ള ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആശ്രയിക്കുന്നത് ഈ രണ്ട് വാഹനങ്ങളെയാണ്. ത്രിപുരയിലെ ഗ്രാമപ്രദേശങ്ങളും മറ്റും ഭക്ഷണവും അവശ്യസാധനങ്ങളുമെത്താന്‍ ജിപ്‌സിയിലും ഥാറിലും മറ്റും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പോകുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്മാരുതിയുടെ ഓഫ് റോഡ് മോഡലായ ജിപ്‌സിയുടെ ഉത്പാദനം കമ്ബനി നിര്‍ത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യത്തിനായി വീണ്ടും ജിപ്‌സി നിര്‍മിക്കാന്‍ കമ്ബനി സന്നദ്ധത അറിയിക്കുകയായിരുന്നു. 3000 ജിപ്‌സിയാണ് മാരുതി സൈന്യത്തിനായി ഒരുക്കുന്നത്. മഹീന്ദ്രയുടെ ഥാറും ഇന്ത്യയിലെ പോലീസ് സൈനിക സേനയുടെ ഭാഗമാണ്.

Thanks for content: madhruboomi

ചക്കപ്പുഴുക്ക് മുതല്‍ ചക്കക്കുരു ഷെയ്ക്ക് വരെ : ലോക്ക്‌ഡൗണില്‍ താരമായി ചക്ക

രാവിലെ ചായക്ക് ചക്കയട. ഉച്ചയ്ക്ക് ചോറിനൊപ്പം ചക്കക്കുരു തോരന്‍. രാത്രിയില്‍ ചക്ക പുഴുങ്ങിയത്. പിന്നെ ചക്ക വറുത്തതും ചക്കപ്പഴവും ചക്കപ്പായസവും. ലോക്ക്‌ഡൗണില്‍ മലയാളികളുടെ തീന്‍മേശ ഏതാണ്ടിങ്ങനെയാണ്. സര്‍വം ചക്കമയം. ഒരുനേരമെങ്കിലും ചക്കവിഭവങ്ങളില്ലാതെ ഭക്ഷണമില്ലെന്നതാണ് അവസ്ഥ. മത്സ്യവും മാംസവും ഒഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്ത് ചക്കയാണ് തീന്‍മേശകളിലെ രാജാവ്. പുറത്തെ മുള്ളൊഴികെ ബാക്കിയെല്ലാം ഭക്ഷണത്തിനായി മലയാളി ഉപയോഗിക്കുന്നുണ്ടെന്നതാണ് ചക്കയുടെ നേട്ടം.

സംസ്ഥാന ഫലമാണെങ്കിലും ഈ ലോക്ക്‌ ഡൗണിലാണ് ചക്ക താരമായത്. ചക്കയൊന്ന് തരാനുണ്ടോയെന്നാണ് ഗ്രാമങ്ങളില്‍നിന്ന് ചോദ്യമുയരുന്നത്.

അത്രയ്ക്ക് ആവശ്യക്കാരാണ് ഇപ്പോള്‍. മുമ്ബ് പറമ്ബുകളില്‍ ആര്‍ക്കും വേണ്ടാതെ പഴുത്ത് ചീഞ്ഞ് വീണുകിടന്നിരുന്ന അവസ്ഥ ഇപ്പോഴില്ല. ലോക്ക്‌ഡൗണിന്റെ ഭാഗമായി കുടുംബങ്ങളിലെ എല്ലാവരും വീടുകളില്‍ തന്നെയായതാണ് ചക്കയ്ക്ക് ആവശ്യക്കാരേറാന്‍ ഇടയാക്കിയത്. പച്ചക്കറികളുടെയുള്‍പ്പെടെ വരവ് കുറഞ്ഞതും ചക്കയിലുള്ള ആളുകളുടെ താത്പര്യം കൂട്ടി. കൂലിവേലയെടുത്ത് കുടുംബങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നവരെ ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ ബാധിക്കാതിരിക്കുന്നതിന്‌ പ്രധാന കാരണവും ചക്കയാണ്.

ഇടിച്ചക്ക എന്ന മൂപ്പെത്തുംമുമ്ബുള്ള ചക്കയില്‍നിന്നാണ് ചക്ക വിഭവങ്ങള്‍ക്ക് തുടക്കം. പിന്നീട് പലപേരില്‍ പലഭാവത്തില്‍ വിഭവങ്ങളായി ചക്കമാറുന്നു. ചക്കപ്പഴവും പഴം ഉപയോഗിച്ചുള്ള അപ്പത്തിനും കുട്ടികളുള്‍പ്പെടെ ആവശ്യക്കാരുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചക്കകൊണ്ടുള്ള വിവിധ ഉത്പന്നങ്ങള്‍ തയ്യാറാക്കാനുള്ള പരിശീലനം ലഭിച്ചവര്‍ തങ്ങളുടെ പാചക പരീക്ഷണങ്ങള്‍ നടത്താനുള്ള സമയമായും ലോക്ക് ഡൗണ്‍ കാലത്തെ മാറ്റി.

Thanks for content : daily hunt

വാ​യു മ​ലി​നീ​ക​ര​ണം തു​ട​ച്ചു​മാ​റ്റി “ലോ​ക്ക് ഡൗ​ണ്‍’; വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ജ​ല​ന്ധ​റി​ൽനിന്ന് ഹി​മാ​ല​യം കാ​ണാ​നാ​യി

അ​മൃ​ത്സ​ർ: കോ​വി​ഡ്-19 തു​ട​ർ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ൻ​കി​ട വ്യ​വ​സാ​യ ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കാ​മെ​ങ്കി​ലും മ​നു​ഷ്യ​ന്‍റെ ക​ട​ന്നു​ക​യ​റ്റം മൂ​ലം മ​ലി​ന​മാ​യ പ്ര​കൃ​തി പ​തു​കെ അ​തി​ന്‍റെ ത​ന​ത് സൗ​ന്ദ​ര്യം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങാ​തെ​യും വ്യ​വ​സാ​യ ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ​യും രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളും മ​ലി​നീ​ക​ര​ണ തോ​ത് കു​റ​ഞ്ഞു. ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ലോ​ക്ക് ഡൗ​ൺ വാ​യു മ​ലി​നീ​ക​ര​ണ​ത്തെ പ​തു​ക്കെ തു​ട​ച്ചു മാ​റ്റു​ക​യാ​ണ്.

പഞ്ചാബിലെ ജലന്ധർ നഗരത്തിൽനിന്നുള്ള ഒരു കാഴ്ച ഇതിനു തെളിവാകുകയാണ്. ജലന്ധറിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അവരുടെ വീടുകളിൽ ഇരുന്ന് ഇപ്പോൾ ഹിമാലയം കാണാൻ സാധിക്കുന്നു. പതിറ്റാണ്ടുകൾക്കു ശേഷമാണ് തങ്ങൾക്ക് ഇത്തരത്തിൽ ഹിമാലയം കാണാൻ സാധിച്ചതെന്ന് പ്രദേശവാസികളിൽ പലരും പറയുന്നത്. ഇതിന്‍റെ ചിത്രങ്ങളും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ജലന്ധറിൽ നിന്ന് ഏകദേശം 160 കിലോമീറ്ററോളം ദൂരമുണ്ട് ഹിമാലയത്തിലേക്ക്.

നിയന്ത്രണങ്ങളുടെ ആദ്യദിവസങ്ങളിൽ തന്നെ ഡൽഹിയിൽ പിഎം10 തോത് 44 ശതമാനം കുറഞ്ഞതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണിന്‍റെ ആദ്യ ആഴ്ചയിൽ തന്നെ രാജ്യത്തെ 85 നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറവാണെന്നും കണ്ടെത്തിയിരുന്നു.

Thanks for content : dheepika.com

മരുന്ന് ലഭിക്കാത്ത ആളുകൾക്ക് കൈത്താങ്ങായി ഫയർ ഫോഴ്സ്.

കോട്ടയം:ലോക്ഡൗണ്‍ കാലത്ത് അവശ്യമരുന്ന് കിട്ടാത്തവരുടെ മനസ്സിലെ തീയണച്ച്‌ അഗ്നിരക്ഷാസേന. കോവിഡ്കാലത്ത് പുതിയൊരു സേവനവഴി സ്വന്തമായി കണ്ടെത്തിയ സേന 12 ദിവസത്തിനിടെ മരുന്നെത്തിച്ചത് 5423 പേര്‍ക്ക്. അത്യാഹിതങ്ങളുണ്ടായാല്‍ വിളിക്കുന്ന 101 എന്ന നമ്ബറില്‍ വിളിച്ചാല്‍ മരുന്നുമായി സേനാംഗങ്ങള്‍ വീട്ടുവാതില്‍ക്കലെത്തും.

സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും തുറന്ന കണ്‍ട്രോള്‍ റൂമുകളാണ് സേവനം ഏകോപിപ്പിക്കുന്നത്. 101 എന്ന നമ്ബറിലേക്ക് വിളിച്ചാല്‍ തൊട്ടടുത്തുള്ള അഗ്നിരക്ഷാസേനയുടെ സ്റ്റേഷനിലേക്കാണ് കിട്ടുക. അവര്‍ മരുന്ന് വിവരം രേഖപ്പെടുത്തും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ മരുന്നെത്തിച്ച അനുഭവങ്ങളുമുണ്ട്. കൂടുതലും RCC നിന്നുള്ള മരുന്നുകൾ ആയിരിക്കും എത്തിക്കുക.

കൊണ്ടുവരുന്ന സമയത്ത് മരുന്ന് വീട്ടിൽ ഇതിച്ചതിന് ശേഷം ആയിരിക്കും അവർ വിശ്രമിക്കു.എവിടുന്നാണ് മരുന്ന് ആവശ്യപ്പെടുന്നത് അതിനനുസരിച്ച് ആയിരിക്കും മരുന്ന് എത്തിക്കേണ്ട ആളുകളെ ചുമതലപ്പെടുത്തി അയക്കുക.

Design a site like this with WordPress.com
Get started