വാ​യു മ​ലി​നീ​ക​ര​ണം തു​ട​ച്ചു​മാ​റ്റി “ലോ​ക്ക് ഡൗ​ണ്‍’; വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ജ​ല​ന്ധ​റി​ൽനിന്ന് ഹി​മാ​ല​യം കാ​ണാ​നാ​യി

അ​മൃ​ത്സ​ർ: കോ​വി​ഡ്-19 തു​ട​ർ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ൻ​കി​ട വ്യ​വ​സാ​യ ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കാ​മെ​ങ്കി​ലും മ​നു​ഷ്യ​ന്‍റെ ക​ട​ന്നു​ക​യ​റ്റം മൂ​ലം മ​ലി​ന​മാ​യ പ്ര​കൃ​തി പ​തു​കെ അ​തി​ന്‍റെ ത​ന​ത് സൗ​ന്ദ​ര്യം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങാ​തെ​യും വ്യ​വ​സാ​യ ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ​യും രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളും മ​ലി​നീ​ക​ര​ണ തോ​ത് കു​റ​ഞ്ഞു. ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ലോ​ക്ക് ഡൗ​ൺ വാ​യു മ​ലി​നീ​ക​ര​ണ​ത്തെ പ​തു​ക്കെ തു​ട​ച്ചു മാ​റ്റു​ക​യാ​ണ്.

പഞ്ചാബിലെ ജലന്ധർ നഗരത്തിൽനിന്നുള്ള ഒരു കാഴ്ച ഇതിനു തെളിവാകുകയാണ്. ജലന്ധറിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അവരുടെ വീടുകളിൽ ഇരുന്ന് ഇപ്പോൾ ഹിമാലയം കാണാൻ സാധിക്കുന്നു. പതിറ്റാണ്ടുകൾക്കു ശേഷമാണ് തങ്ങൾക്ക് ഇത്തരത്തിൽ ഹിമാലയം കാണാൻ സാധിച്ചതെന്ന് പ്രദേശവാസികളിൽ പലരും പറയുന്നത്. ഇതിന്‍റെ ചിത്രങ്ങളും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ജലന്ധറിൽ നിന്ന് ഏകദേശം 160 കിലോമീറ്ററോളം ദൂരമുണ്ട് ഹിമാലയത്തിലേക്ക്.

നിയന്ത്രണങ്ങളുടെ ആദ്യദിവസങ്ങളിൽ തന്നെ ഡൽഹിയിൽ പിഎം10 തോത് 44 ശതമാനം കുറഞ്ഞതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണിന്‍റെ ആദ്യ ആഴ്ചയിൽ തന്നെ രാജ്യത്തെ 85 നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറവാണെന്നും കണ്ടെത്തിയിരുന്നു.

Thanks for content : dheepika.com

Leave a comment

Design a site like this with WordPress.com
Get started