
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു . മരിച്ചവരുടെ എണ്ണം 102,607 ആയി . ഇതില്‍ 70,000ത്തോളം മരണം യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്തത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഒരോ മിനിറ്റിലും അഞ്ച് പേര്‍ എന്ന തോതിലാണ് മരണ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ലോകത്താകെ ആകെ 1,694,954 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതില്‍ 376,102 പേര്‍ രോഗമുക്തരായി . അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് . 499,252 പേര്‍ . സ്‌പെയിന്‍ 158,273, ഇറ്റലി 147,577, ഫ്രാന്‍സ് 125,931 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.
