റിയാസ് ഖാനെ മര്‍ദ്ദിച്ച സംഭവം ; അഞ്ച് പേര്‍ അറസ്റ്റില്‍

ചെന്നൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. ചെന്നൈയിലെ വീടിനു മുമ്ബിലൂടെ സ്ത്രീകളടക്കം പന്ത്രണ്ടോളം പേര്‍ കൂട്ടംചേര്‍ന്ന് പോകുന്നത് കണ്ട് അവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്.

ചെന്നൈ പനയൂരിലെ വീടിന് പുറത്തേക്ക് ഇറങ്ങി ചെന്ന് കൂട്ടം കൂടി നടന്നാല്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും സാമൂഹിക അകലത്തിന്റെ പ്രധാന്യത്തെക്കുറിച്ചും നടന്‍ ഇവരോട് വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തില്‍ ചിലര്‍ നടനോട് തട്ടിക്കയറുകയും കോവിഡ് പകരില്ലെന്ന് പറഞ്ഞ് തര്‍ക്കമായി.

ഇതിനിടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കവെ കൂട്ടത്തിലൊരാള്‍ റിയാസ്ഖാനെ മര്‍ദിക്കുകയായിരുന്നു.

തല ലക്ഷ്യം വച്ചായിരുന്നു അടിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ നടന്റെ ചുമലിലാണ് മര്‍ദനമേറ്റത്. ഇതോടെ അയല്‍വാസികളിലൊരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി നടനെ ആശുപത്രിയിലാക്കുകയുമായിരുന്നു. അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്കെതിരെ നടപടി വേണ്ടെന്ന് റിയാസ് ഖാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.

സ്മാര്‍ട്ട്ഫോണുകളിലെ ഫിങ്കര്‍പ്രിന്റ് അണ്‍ലോക്ക് സുരക്ഷിതമല്ല; അറിയേണ്ടതെല്ലാം

നമ്മുടെ സ്മാർട്ട്ഫോണുകളിലെ ഫിങ്കർപ്രിന്റെ സെക്യൂരിറ്റി അത്രയ്ക്ക് സുരക്ഷിതമല്ലെന്ന് ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. According to a team of researchers, fingerprint on your devices can be manipulated with a success rate of over 80%.

നമ്മുടെ സ്മാർട്ട്ഫോണുകളിലെ ഫിങ്കർപ്രിന്റെ സെക്യൂരിറ്റി അത്രയ്ക്ക് സുരക്ഷിതമല്ലെന്ന് ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ ഇപ്പോൾ വളരെയേറെ പരിചിതമായ ഒരു സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ഇപ്പോഴിതാ ലാപ്‌ടോപ്പുകളിലും ഫിങ്കർപ്രിന്റ് അൺലോക്ക് സംവിധാനം വന്നുകഴിഞ്ഞു. നമ്മൾ വളരെ സുരക്ഷിതമെന്നാണ് ഈ ഫിങ്കർപ്രിന്റെ സെക്യൂരിറ്റിയെ കാണാറുള്ളത്. അത്രമാത്രം സുരക്ഷിതമല്ല ഈ സംവിധാനം.വ്യാജ വിരലടയാളം ഉപയോഗിച്ച് ഡിവൈസുകൾ അൺലോക്കുചെയ്യാനുള്ള മൊത്തം ഇരുപത് ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനത്തിനായുള്ള പരിശോധന നടന്നത്. ഇതിന്റെ ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. ഫിംഗർപ്രിന്റ് സ്കാനർ 80 ശതമാനം ടെസ്റ്റുകളിലും വ്യാജ ഫിങ്കർപ്രിന്റുകൾ കൊണ്ട് അൺലോക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇത് ഡിവൈസുകളുടെ സുരക്ഷയെ സംബന്ധിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ്.

Thanks for content : gizbot (daily hunt)

സുരക്ഷിതരായി വീട്ടില്‍ കഴിയൂ.. മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് സണ്ണി ലിയോണി!!

ബോളിവുഡ് നടി സണ്ണി ലിയോണിന് മലയാളത്തില്‍ നിരവധി ആരാധകരാണുള്ളത്. കരിയറും ജീവിതവും രണ്ടു രണ്ടാണെന്നും യഥാര്‍ഥ ജീവിതവും ജോലിയും തമ്മില്‍ ഒരു ബന്ധമില്ലെന്ന് തെളിയിച്ചതോടു കൂടി സണ്ണിയുടെ ആരാധകരുടെ എണ്ണം വര്‍ധിക്കുകയായിരൂന്നു. സണ്ണി ലിയോണിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേകത സ്നേഹമാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോഴിത മലയാളി പ്രേക്ഷകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നിരിക്കികുയാണ് താരം. ആശംസക്കൊപ്പം നിര്‍ദേശങ്ങള്‍ പാലിക്കാനും താരം അഭ്യര്‍ഥിക്കുന്നുണ്ട്. ടിക് ടോകിലൂടെയാണ് നടിയുടെ ആശംസ.

‘സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.’ എന്ന കുറിപ്പിനൊപ്പമാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഇത് വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക’ എന്നും വീഡിയോയില്‍ സണ്ണി പറയുന്നു..

ആറു മില്യൺ ഫോലവർസ്‌മായി നടൻ മോഹൻലാൽ നാലാം സ്ഥാനത്ത്…

ട്വിറ്ററില്‍ ആറ് മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. ഇതോടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മലയാളത്തിലെ ആദ്യ താരമായി മോഹന്‍ലാല്‍ മാറി. തെന്നിന്ത്യയില്‍ മൂന്ന് പേര്‍ മാത്രമാണ് ഇനി മോഹന്‍ലാലിന് മുന്നിലുള്ളത്.

ആറ് മില്യണ്‍ കടന്നതോടെ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാല്‍ നാലാം സ്ഥാനത്താണ്.തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു, നടന്‍ ധനുഷ്, നടി സാമന്ത അക്കിനേനി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍

സ്വീറ്റ് ബനാന ബാൾസ്.easter special

ചേരുവകൾ 

  • ഏത്തപഴം – 4 എണ്ണം
  • തേങ്ങാ – അറ മുറി
  • ഈത്തപ്പഴം (ചെറുതായി അരിഞത്) – 5 എണ്ണം
  • പഞ്ചസാര – 6 ടീ സ്പൂൺ 
  • ഏലക്ക പൊടി – അര ടീ സ്പൂൺ
  • നെയ്യ് – ഒരു ടേബിൾ സ്പൂൺ
  • അരിപൊടി – ഒരു കപ്പ് 
  • ഉപ്പു – രണ്ടു നുള്ളു
  • എണ്ണ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഏത്തപഴം പുഴുങ്ങി ഉള്ളിലെ കുരു കളഞ്ഞു നന്നായി ഉടച്ചു വക്കുക.
ഫില്ലിങ് – തേങ്ങാ, ഈത്തപ്പഴം, പഞ്ചസാര, ഏലക്ക പൊടി എന്നിവ ഒരു പാനിൽ  നെയ്യ് ചൂടാക്കി ഒന്നു വഴറ്റി എടുക്കുക.
അരി പൊടി,  ഉപ്പു ചേർത്ത് ഇഡലി മാവിന്റെ പരുവത്തില്‍ കലക്കി വക്കുക.

പഴം പുഴുങ്ങിയതു കുറച്ചെടുത്തു കയ്യിൽ വച്ചു ചെറുതായി പരത്തി ഫില്ലിങ് വച്ച് ഉരുട്ടി ബാൾ ആക്കി കലക്കി വെച്ച അരിപൊടിയിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക. സ്വീറ്റ് ബനാന ബാൾസ് റെഡി…

ചക്ക shake lock down special part -4

ആവശ്യമായ സാധനങ്ങള്‍:

  • നന്നായി പഴുത്ത വരിക്കച്ചക്കച്ചുളകള്‍ : ഒരു കപ്പ്
  • പാല്‍ : രണ്ട് കപ്പ്
  • വാനില ഐസ്‌ക്രീം : രണ്ട് ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര : ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കുരുകളഞ്ഞ ചക്കച്ചുളകളും പാലും പഞ്ചസാരയും ഐസ്‌ക്രീമും കൂടി മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക.

ഇനി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോളൂ. രസികന്‍ ചക്ക ഷേക്ക് റെഡി.

സഖാവ് പിണറായി വിജയൻ യേശുതമ്പുരന്റെ നാമം പലവട്ടം പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു……

കൊറോണയുടെ നടുവിലാണ് ഇക്കുറി ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കാനൊരുങ്ങുന്നത്. കൊവിഡ് ലോക്ക് ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിട്ടത് കാരണം വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥനയുമായി കഴിയുന്നു. ഈസ്റ്റര്‍ തലേന്ന് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ഭദ്രന്‍.

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ” പെസഹാ ദിനത്തില്‍ ഒടുക്കത്തെ അത്താഴത്തിനു മുന്‍പ് യേശു ശിമയോന്‍ പത്രോസിന്റെ കാല്‍ കഴുകാന്‍ തുടങ്ങിയതും ആശ്ചര്യത്തോടെ ശിമയോന്‍ കര്‍ത്താവിനോടു കേണു. കര്‍ത്താവേ , നീ എന്റെ കാലുകള്‍ കഴുകുകയോ??? ഞാന്‍ നിന്റെ കാലുകള്‍ കഴുകിയില്ലെങ്കില്‍ നീ എന്നോടൊപ്പം ആയിരിക്കുകയില്ല. കര്‍ത്താവിന്റെ വിശുദ്ധമായ കരങ്ങള്‍ കൊണ്ട് ആ പാദങ്ങള്‍ കഴുകിയപ്പോള്‍ എനിക്ക് തോന്നി, അത് ഇന്നത്തെ ലോകത്തോടുള്ള ഒരു strong image ആണെന്ന്.

കേവലം ഒരു വൈറസിന്റെ ഭീതിയില്‍ നടുക്കത്തോടെ കഴിയുന്ന മനുഷ്യരുടെ ഇടയില്‍ ഒരു നേരത്തെ ഭക്ഷണത്തിനോ, രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതെ തുലഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മള്‍ കാണാതെ പോകരുത്, എന്ന് കൂടി ആണ് ആ ദിവ്യ കരങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. നമുക്ക് കൂട്ടായി ചേര്‍ന്ന് കരുതലിന്റെ ഒരു കര സ്പര്‍ശം കൊടുക്കാം. എന്‍്റെ കേരളത്തിന്റെ മനുഷ്യ സ്നേഹിയായ സഖാവ് പിണറായി വിജയന്‍ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു; ഞാന്‍ അറിയാതെ! ഉത്തരവാദിത്ത ബോധം ഉള്ള നമ്മുടെ C.M ന് My Salute”.

യാതനയുടെയും സഹനത്തിന്‍റെയും പ്രതീകമായ യേശു ക്രിസ്തുവിന്‍റെ ഓര്‍മ്മ ഉണര്‍ത്തുന്ന ദിവസമാണ് ദുഖവെള്ളിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തുവിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിനു വേണ്ടി പുനര്‍പ്പണം നടത്താനുള്ള സന്ദര്‍ഭമായി നമുക്കിതിനെ ഉപയോഗപ്പെടുത്താം. കോവിഡ് 19 സമൂഹത്തില്‍ വ്യാപിക്കുന്നതിനെ തടയാനുള്ള ജാഗ്രതപ്പെടുത്തലിന്‍റെ സന്ദര്‍ഭമായും ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Thanks for content : one India. com

മുട്ട സൻവിച്ച്- lock down special

  • റൊട്ടി (സ്ലൈസ് ചെയ്തത്) – ഒന്ന് കരിഞ്ഞഭാഗം മാറ്റണം
  • മുട്ട – രണ്ട്
  • പച്ചമുളക്- ചെറുതായി അരിഞ്ഞത് 
  • സവാള (കൊത്തിയരിഞ്ഞത്) – കാല്‍ കപ്പ്
  • ഇഞ്ചി (കൊത്തിയരിഞ്ഞത്) – 1/2 ടീസ്പൂണ്‍
  • കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) – 1/2 ടീസ്പൂണ്‍
  • ഉപ്പ് – പാകത്തിന് 
  • പാല്‍ – ഒരു ടീസ്പൂണ്‍
  • വെണ്ണ – ഒരു ടീസ്പൂണ്‍
  • പാചക എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
  • മല്ലിയില അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ പച്ചമുളക്, സവാള (കൊത്തിയരിഞ്ഞത്), ഇഞ്ചി (കൊത്തിയരിഞ്ഞത്), കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) എന്നിവ വഴറ്റുക. ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിക്കൊണ്ടിരിക്കുന്ന സമയത്ത് പാലും വെണ്ണയും മല്ലിയിലയും ചേര്‍ക്കുക.

മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് ഒരു കഷണം റൊട്ടിയില്‍ നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയ്യാറാക്കി എടുക്കുക. റൊട്ടി സ്ലൈസുകളില്‍ ലേശം വെണ്ണ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.

Design a site like this with WordPress.com
Get started