കൊറോണയുടെ നടുവിലാണ് ഇക്കുറി ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കാനൊരുങ്ങുന്നത്. കൊവിഡ് ലോക്ക് ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിട്ടത് കാരണം വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥനയുമായി കഴിയുന്നു. ഈസ്റ്റര്‍ തലേന്ന് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ഭദ്രന്‍.

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ” പെസഹാ ദിനത്തില്‍ ഒടുക്കത്തെ അത്താഴത്തിനു മുന്‍പ് യേശു ശിമയോന്‍ പത്രോസിന്റെ കാല്‍ കഴുകാന്‍ തുടങ്ങിയതും ആശ്ചര്യത്തോടെ ശിമയോന്‍ കര്‍ത്താവിനോടു കേണു. കര്‍ത്താവേ , നീ എന്റെ കാലുകള്‍ കഴുകുകയോ??? ഞാന്‍ നിന്റെ കാലുകള്‍ കഴുകിയില്ലെങ്കില്‍ നീ എന്നോടൊപ്പം ആയിരിക്കുകയില്ല. കര്‍ത്താവിന്റെ വിശുദ്ധമായ കരങ്ങള്‍ കൊണ്ട് ആ പാദങ്ങള്‍ കഴുകിയപ്പോള്‍ എനിക്ക് തോന്നി, അത് ഇന്നത്തെ ലോകത്തോടുള്ള ഒരു strong image ആണെന്ന്.
കേവലം ഒരു വൈറസിന്റെ ഭീതിയില്‍ നടുക്കത്തോടെ കഴിയുന്ന മനുഷ്യരുടെ ഇടയില്‍ ഒരു നേരത്തെ ഭക്ഷണത്തിനോ, രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതെ തുലഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മള്‍ കാണാതെ പോകരുത്, എന്ന് കൂടി ആണ് ആ ദിവ്യ കരങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. നമുക്ക് കൂട്ടായി ചേര്‍ന്ന് കരുതലിന്റെ ഒരു കര സ്പര്‍ശം കൊടുക്കാം. എന്‍്റെ കേരളത്തിന്റെ മനുഷ്യ സ്നേഹിയായ സഖാവ് പിണറായി വിജയന്‍ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു; ഞാന്‍ അറിയാതെ! ഉത്തരവാദിത്ത ബോധം ഉള്ള നമ്മുടെ C.M ന് My Salute”.
യാതനയുടെയും സഹനത്തിന്‍റെയും പ്രതീകമായ യേശു ക്രിസ്തുവിന്‍റെ ഓര്‍മ്മ ഉണര്‍ത്തുന്ന ദിവസമാണ് ദുഖവെള്ളിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തുവിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിനു വേണ്ടി പുനര്‍പ്പണം നടത്താനുള്ള സന്ദര്‍ഭമായി നമുക്കിതിനെ ഉപയോഗപ്പെടുത്താം. കോവിഡ് 19 സമൂഹത്തില്‍ വ്യാപിക്കുന്നതിനെ തടയാനുള്ള ജാഗ്രതപ്പെടുത്തലിന്‍റെ സന്ദര്‍ഭമായും ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Thanks for content : one India. com
