സുരക്ഷിതരായി വീട്ടില്‍ കഴിയൂ.. മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് സണ്ണി ലിയോണി!!

ബോളിവുഡ് നടി സണ്ണി ലിയോണിന് മലയാളത്തില്‍ നിരവധി ആരാധകരാണുള്ളത്. കരിയറും ജീവിതവും രണ്ടു രണ്ടാണെന്നും യഥാര്‍ഥ ജീവിതവും ജോലിയും തമ്മില്‍ ഒരു ബന്ധമില്ലെന്ന് തെളിയിച്ചതോടു കൂടി സണ്ണിയുടെ ആരാധകരുടെ എണ്ണം വര്‍ധിക്കുകയായിരൂന്നു. സണ്ണി ലിയോണിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേകത സ്നേഹമാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോഴിത മലയാളി പ്രേക്ഷകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നിരിക്കികുയാണ് താരം. ആശംസക്കൊപ്പം നിര്‍ദേശങ്ങള്‍ പാലിക്കാനും താരം അഭ്യര്‍ഥിക്കുന്നുണ്ട്. ടിക് ടോകിലൂടെയാണ് നടിയുടെ ആശംസ.

‘സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.’ എന്ന കുറിപ്പിനൊപ്പമാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഇത് വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക’ എന്നും വീഡിയോയില്‍ സണ്ണി പറയുന്നു..

Leave a comment

Design a site like this with WordPress.com
Get started