എസ്‌യുവി വാഹനങ്ങളുടെ സൗന്ദര്യവും സൗകര്യവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വാഹനമാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ. ഇന്ത്യന്‍ നിരത്തില്‍ എസ്‌യുവി വാഹനങ്ങളുടെ സാന്നിധ്യം ശക്തമായതോടെ പിന്തള്ളപ്പെട്ടുപോയ സ്‌കോര്‍പിയോ പ്രതാപകാലം വീണ്ടെടുക്കാനുറച്ച് പുതിയ കരുത്തില്‍ വീണ്ടുമെത്തുകയാണ്.

ഇന്ത്യയിലെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയ സ്‌കോര്‍പിയോയാണ് വരവിനൊരുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീങ്ങി ആഴ്ച്ചകള്‍ക്കകം തന്നെ ഈ വാഹനം വിപണിയിലെത്തി തുടങ്ങുമെന്നാണ് സൂചനകള്‍.
സ്‌കോര്‍പിയോയുടെ ഡിസൈനില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നായിരുന്നു സൂചനകള്‍
എന്നാല്‍, ഏറ്റവുമൊടുവിലെത്തിയ സ്‌കോര്‍പിയോയുടെ ഡിസൈനില്‍ തന്നെയാണ് ബിഎസ്-6 എന്‍ജിന്‍ പതിപ്പ് നിരത്തുകളിലെത്തുക. അതേസമയം, സ്‌കോര്‍പിയോയുടെ ഓട്ടോമാറ്റിക് പതിപ്പ്, ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ എന്നിവ ഇനിയുണ്ടാവില്ല.
ബിഎസ്-6 പതിപ്പിലേക്ക് വരുന്നതോടെ സ്‌കോര്‍പിയോയുടെ നിര നാലായി ചുങ്ങുന്നുണ്ട്. എസ്5, എസ്7, എസ്9, എസ്11 എന്നിവയായിരിക്കും ഇനി സ്‌കോര്‍പിയോയുടെ വേരിയന്റുകള്‍. മുമ്ബുണ്ടായിരുന്ന എസ്10 വേരിയന്റിലായിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് മോഡ് നല്‍കിയിരുന്നത്. സ്‌കോര്‍പിയോ 7,8,9 സീറ്റിങ്ങുകളിലാണ് ഇനിയെത്തുന്നത്.
Thanks for content : madhruboomi
