ലോക്ക്ഡൗണിലെ താരമായി ഥാറും ജിപ്‌സിയും; ഭക്ഷണവുമായി എത്തുന്നത് മലനിരകള്‍ കീഴടക്കി

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും മറ്റ് പല മേഖലകളിലുള്ളവരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് കരുത്തുകൊണ്ട് ജനങ്ങളെ സഹായിക്കുന്ന ചില വാഹനങ്ങളുമുണ്ട്. മഹീന്ദ്രയുടെ ഥാര്‍, മാരുതി ജിപ്‌സി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.

മലമുകളിലും മറ്റും താമസിക്കുകയും ഒറ്റപ്പെട്ട് പോകുകയും ചെയ്തിട്ടുള്ള ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആശ്രയിക്കുന്നത് ഈ രണ്ട് വാഹനങ്ങളെയാണ്. ത്രിപുരയിലെ ഗ്രാമപ്രദേശങ്ങളും മറ്റും ഭക്ഷണവും അവശ്യസാധനങ്ങളുമെത്താന്‍ ജിപ്‌സിയിലും ഥാറിലും മറ്റും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പോകുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്മാരുതിയുടെ ഓഫ് റോഡ് മോഡലായ ജിപ്‌സിയുടെ ഉത്പാദനം കമ്ബനി നിര്‍ത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യത്തിനായി വീണ്ടും ജിപ്‌സി നിര്‍മിക്കാന്‍ കമ്ബനി സന്നദ്ധത അറിയിക്കുകയായിരുന്നു. 3000 ജിപ്‌സിയാണ് മാരുതി സൈന്യത്തിനായി ഒരുക്കുന്നത്. മഹീന്ദ്രയുടെ ഥാറും ഇന്ത്യയിലെ പോലീസ് സൈനിക സേനയുടെ ഭാഗമാണ്.

Thanks for content: madhruboomi

Leave a comment

Design a site like this with WordPress.com
Get started