കൊവിഡ് 19: അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്‌റ്റോറുകള്‍ ഇനി ഗൂഗിള്‍ പേയിലൂടെ കണ്ടെത്താം

ബംഗളൂരു : ലോക്ക് ഡൗണിനിടയില്‍ ടൗണില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വില്‍പന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് പുതിയ പദ്ധതിയുമായി ഗൂഗിള്‍പേ. ഗൂഗിള്‍ നിയര്‍ബൈ സ്പോട്ട് സംവിധാനമാണ് ഗൂഗിള്‍ പേയില്‍ ആരംഭിച്ചത്. ഈ സ്പോട്ട് ആപ്പ് പ്രവര്‍ത്തനം ഇതിനകം ബംഗളൂരുവില്‍ ആരംഭിച്ചു. ഹൈദരാബാദ്, ചെന്നൈ, മുംബൈ, പൂനെ, ദില്ലി തുടങ്ങിയ നഗരങ്ങളിലും ഇത് ഉടന്‍ വ്യാപിപ്പിക്കും.

വൈകാതെ കേരളത്തിലുമെത്തുമെന്നാണ് സൂചന.

‘ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളും ഉള്ളതിനാല്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എന്നത്തേക്കാളും ഇപ്പോള്‍ വളരെയധികം അത്യാവശ്യമായ ഘടകമായി മാറിയിരിക്കുകയാണ്. കൂടാതെ കൊവിഡ് 19 സംബന്ധിച്ച പ്രധാന വിവരങ്ങള്‍ നല്‍കാനുള്ള മെച്ചപ്പെട്ട പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ പേ’ എന്നും ഗൂഗിള്‍ വ്യക്‌തമാക്കി.

ഒരിക്കല്‍ ചവിട്ടി തേച്ചവരെ നെഞ്ചിലേറ്റിയ ചരിത്രമുണ്ട്; പ്രിയ വാര്യര്‍ക്ക് എതിരെയുള്ള ട്രോളുകളെ കുറിച്ച്‌

ട്രോളുകളെ കുറിച്ച്‌ ഒരിക്കല്‍ പ്രിയയോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അന്ന് പ്രിയ പറഞ്ഞത് ട്രോളുന്നവര്‍ ട്രോളിക്കോട്ടെ ഞാനത് മൈന്‍ഡ് ചെയ്യാറില്ല എന്നാണ്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്. ആര്‍ക്കും ആരെയും എന്തും പറയാനും ട്രോളാനും സാഹചര്യമുള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. അത് പോസിറ്റീവ് ആയിട്ടെടുക്കുക.

നമ്മള്‍ ചെയ്യുന്നത് ശരിയാണെന്ന് നമുക്ക് ബോദ്ധ്യമുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ട് പോവുക. ഇപ്പോല്‍ ട്രോളുന്നവര്‍ നാളെ നമ്മളെ അംഗീകരിക്കും. ഇങ്ങനത്തെ ട്രോളിന് വിഷമിച്ച്‌ നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിലും നല്ലത് അത് മൈന്‍ഡ് ചെയ്യാതിരിക്കുകയാണ്. ഒരിക്കല്‍ ചവിട്ടി തേച്ചവരെ നെഞ്ചിലേറ്റിയ ചരിത്രമുണ്ട്.

ഏപ്രില്‍ 20 മുതല്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം; ഒറ്റ-ഇരട്ട അക്ക നമ്ബര്‍ സംവിധാനം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് പ്രത്യേക സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഏപ്രില്‍ 20 മുതലാണ് മാറ്റം വരിക. ഒറ്റ, ഇരട്ട അക്ക നമ്ബര്‍ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ റോഡിലിറക്കുന്നതിന് അനുമതി നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ലോക്ക് ഡൗണ്‍ കാലയളവില്‍ പലയിടത്തായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ കേടുവരാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ഇവ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

E-Commerce Companies Allowed to Resume Full Operations From April 20

The government on Wednesday announced that it will allow e-commerce services as a part of its relaxation guidelines amid the ongoing countrywide lockdown put in place due to the spread of coronavirus disease (COVID-19). The relaxation to the e-commerce companies will come into force on April 20. It comes as a huge relief for e-commerce companies like Amazon, Flipkart, and Snapdeal and also for their customers who are unable to purchase items as the shops are shut due to lockdown orders.

The latest guidelines were issued by Ministry of Home Affairs (MHA) after Prime Minister Narendra Modi said on Tuesday that the initial lockdown of three weeks is being extended until May 3. In his speech, the prime minister had said that some concessions will be given in areas where the spread of COVID-19 has been under control.

The government, in a statement on Wednesday, said, “Digital economy is critical to the services sector and is important for national growth. Accordingly, e-commerce operations, operations of IT and IT enabled services, data and call centres for Government activities, and online teaching and distance learning are all permitted activities now.”

ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ വഴിയുള്ള ടിവി, മൊബൈല്‍ തുടങ്ങിയവയുടെ വില്പന ഉടന്‍ തുടങ്ങും

ന്യൂഡല്ഹി: ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള് ഉള്പ്പടെയുള്ളവ വില്ക്കുന്നതിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്ക്ക് സര്ക്കാരിന്റെ അനുമതി ലഭിച്ചു.

മൊബൈല് ഫോണ്, ടെലിവിഷന്, റഫ്രിജറേറ്റര്, ലാപ് ടോപ്, സ്റ്റേഷനറി വസ്തുക്കള് എന്നിവയാകും വില്പന നടത്തുക. ആമസോണ്, ഫ്ളിപ്കാര്ട്ട്, സ്നാപ്ഡീല് തുടങ്ങിയ ഇ-കൊമേഴ്സ് പോര്ട്ടലുകള് വഴി ഏപ്രില് 20 മുതല് ഉത്പന്നങ്ങള് വിതരണം തുടങ്ങും.

മെയ് മൂന്നുവരെ അടച്ചിടല് നീട്ടിയതിനെതുടര്ന്ന് പുറത്തിറക്കിയ മാര്ഗനിര്ദേങ്ങള്ക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്ദേശം. ഇ-കൊമേഴ്സ് കമ്ബനികളുടെ വാഹനങ്ങള്ക്ക് ഇതിനായി പ്രത്യേക അനുമതി നല്കാനാണ് തീരുമാനം.

ഇതാവണമെടാ കലക്ടറെന്ന് രഞ്ജി പണിക്കര്‍, കയ്യടിച്ച്‌ മമ്മൂട്ടിയും; ഒപ്പം കൂടി സോഷ്യല്‍ മീഡിയ

മമ്മൂട്ടി കലക്ടറുടെ റോളിലെത്തിയ ദ് കിങ് സിനിമ മലയാളികള്‍ മറക്കില്ല. ചിത്രത്തിലെ ‘സെന്‍സ്.. സെന്‍സിബിലി..സെന്‍സിറ്റിവിറ്റി എന്ന ഹിറ്റ് ഡയാലോഗ് പങ്കുവച്ചുകൊണ്ട് എറണാകുളം ജില്ലാ കലക്ടര്‍‌ എസ്. സുഹാസിനെ പ്രകീര്‍ത്തിച്ച്‌ എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍.

ഈ ലോക്ക് ഡൌണില്‍ ഒറ്റപ്പെട്ട ഒരു തുരുത്തിലേക്ക് അവശ്യസാധനങ്ങളുമായി തോണിയില്‍ പോകുന്ന കലക്ടറുടെ ചിത്രം പങ്കു വച്ചു കൊണ്ടായിരുന്നു രണ്‍ജി പണിക്കരുടെ പോസ്റ്റ്‌. ‘രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്ബോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കലക്ടറുടെ തോണിയാത്ര.

ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടര്‍..sense ..sensibility..sensitivity..Suhas..’ കലക്ടറുടെ ചിത്രം പങ്കു വച്ചു കൊണ്ട് രണ്‍ജി പണിക്കര്‍ കുറിച്ചു

രണ്‍ജി പണിക്കരുടെ അഭിപ്രായത്തോടു പൂര്‍ണമായി യോജിച്ചു കൊണ്ട് മമ്മൂട്ടിയും ആ പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്

Thanks for content : daily hunt

സംസാരത്തിലെ ആത്മാര്‍ത്ഥതയാണ് ആകര്‍ഷിച്ചത്!സംസാരത്തിലെ ആത്മാര്‍ത്ഥതയാണ് ആകര്‍ഷിച്ചത്!

തെന്നിന്ത്യന്‍ താരദമ്ബതികളായ അജിത്തിനോടും ശാലിനിയോടും ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. പ്രണയിച്ച്‌ വിവാഹിതരായ ഇവരെ മാതൃകദമ്ബതികളായാണ് പലരും വിശേഷിപ്പിക്കുന്നത്. ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും വൈറലായി മാറാറുണ്ട്. വിവാഹ ശേഷം ശാലിനിക്ക് നല്‍കിയ വാക്ക് അജിത്ത് ഇന്നും പാലിക്കുന്നുണ്ടെന്ന കണ്ടെത്തലുകളുമായി നേരത്തെ ആരാധകര്‍ എത്തിയിരുന്നു. അമര്‍ക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ പരിചയപ്പെട്ടത്ചിത്രീകരണം നടക്കുമ്ബോള്‍ ശാലിനിക്ക് പരിക്ക് പറ്റിയതില്‍ വലിയ സങ്കടമായിരുന്നു അജിത്തിന്.കത്തി എടുത്ത് പരിക്കേല്‍പ്പിക്കുന്ന രംഗം ഛിത്രീകരിച്ചപ്പോഴായിരുന്നു മുറിവേറ്റത്. നിരവധി തവണ അജിത്ത് ശാലിനിയോട് ക്ഷമാപണം നടത്തിയിരുന്നു. കാതലുക്ക് മര്യാദയ്ക്ക് ശേഷം പ്ലസ് ടു പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു ശാലിനി. ഈ സമയത്തായിരുന്നു അമര്‍ക്കളത്തിനായി താരത്തെ സംവിധായകന്‍ സമീപിച്ചത്. പരീക്ഷ സമയമായതിനാല്‍ സിനിമ സ്വീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ശാലിനി.ശാലിനി സിനിമ നിരസിച്ചുവെന്നറിഞ്ഞതിന് പിന്നാലെയായാണ് അജിത്ത് വിളിച്ചത്. തീരുമാനത്തെക്കുറിച്ച്‌ ഒന്നൂടെ ചോദിക്കുകയായിരുന്നു താരം. പരീക്ഷയ്ക്ക് ശേഷമേ സിനിമ ചിത്രീകരിക്കുന്നുള്ളൂവെന്ന് അജിത്തും സംവിധായകനും ഉറപ്പ് നല്‍കിയതോടെ ശാലിനി സിനിമ സ്വീകരിക്കുകയായിരുന്നു. അജിത്തിന്റെ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കായി ശാലിനി എത്തിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു.തങ്ങളുടെ പ്രണയകഥയെക്കുറിച്ച്‌ ഇരുവരും നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്. അന്ന് തനിക്ക് ചുരുണ്ട മുടിയായിരുന്നുവെന്നും ഈ ഹെയര്‍ സ്റ്റൈല്‍ തനിക്ക് ചേരില്ലെന്ന് അജിത്ത് പറഞ്ഞതായും ശാലിനി ഓര്‍ത്തെടുക്കുന്നു. ആ കമന്റ് കേട്ടതോടെ തന്‍രെ മുഖം വല്ലാതായിരുന്നു. ഇതോടെ അജിത്ത് തന്നെ തെറ്റിദ്ധരിക്കല്ലേയെന്നും കാതലുക്ക് മര്യാദയിലെ ലുക്ക് നന്നായിരുന്നുവെന്നും പറയുകയായിരുന്നു ആ സംസാരത്തിലെ ആത്മാര്‍ത്ഥതയാണ് തന്നെ സ്പര്‍ശിച്ചതെന്നും ആ അഭിമുഖത്തില്‍ ശാലിനി പറഞ്ഞിരുന്നു.

മകന്‍ കാനഡയില്‍; വിഷമത്തോടെ വിജയ്

കൊവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. വ്യക്തവും കൃത്യവുമായ സംവിധാനവുമായി സര്‍ക്കാര്‍ മുന്‍പന്തിയില്‍ ഉണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായവാദ്ഗാനവുമായി നിരവധി സിനിമ – ക്രിക്കറ്റ് താരങ്ങളാണ് രംഗത്തെത്തിയത്. തമിഴ് സിനിമയിലെ സൂര്യ, അജിത്, കമല്‍ഹാസന്‍, രജനികാന്ത്, കാര്‍ത്തി, നയന്‍താര തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം സഹായം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴൊക്കെ ആരാധകരെ അമ്ബരപ്പിച്ചത് ദളപതി വിജയുടെ മൗനമായിരുന്നു.

വിഷയത്തില്‍ താരം സഹായങ്ങള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല. താരത്തിന്റെ മൗനത്തിനു പിന്നിലെ കാരണം അദ്ദേഹത്തിന്റെ മകന്‍ ജെയ്സണ്‍ സഞ്ജയ് ആണെന്ന് പുതിയ റിപ്പോര്‍ട്ട്.

മകന്റെ കാര്യമോര്‍ത്ത് ആശങ്കാകുലനാണ് വിജയ് എന്ന പിതാവ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിജയും ഭാര്യയും മകളും ചെന്നൈയിലെ വീട്ടിലാണുള്ളത്. എന്നാല്‍, മകന്‍ സഞ്ജയ്‌ക്ക് വീട്ടിലെത്താന്‍ കഴിഞ്ഞില്ല. സഞ്ജയ് ഇപ്പോഴും കാനഡയിലാണുള്ളത്.

കൊവിഡ് 19 കാനഡയിലും നാശം വിതയ്ക്കുകയാണ്. നിലവില്‍ 24,000 കേസുകളാണ് കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 700 പേര്‍ മരണമടയുകയും ചെയ്തു. വിജയുടെ മകന്‍ സഞ്ജയ് താമസിക്കുന്ന സ്ഥലത്ത് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫിലിം സ്റ്റഡീസ് പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് സഞ്ജയ് കാനഡയിലേക്ക് പോയത്.

മുഖ്യമന്ത്രി കഴിവുറ്റ നേതാവും മികച്ച ഭരണാധികാരിയുമാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന താത്പര്യത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവര്‍ണര്‍ പറഞ്ഞു.

അദ്ദേഹം മികച്ച ഭരണാധികാരിയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രി കെകെ ശൈലജയും മറ്റ് മന്ത്രിമാരും കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രവാസികളുടെ കാര്യത്തില്‍ നടപടി വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം. ഓരോ രാജ്യത്തേയും സ്ഥിതി പഠിച്ച്‌ തീരുമാനമെടുക്കണം. കേന്ദ്രസര്‍ക്കാര്‍ വൈകാതെ പോംവഴി കണ്ടെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Design a site like this with WordPress.com
Get started