ഒരിക്കല്‍ ചവിട്ടി തേച്ചവരെ നെഞ്ചിലേറ്റിയ ചരിത്രമുണ്ട്; പ്രിയ വാര്യര്‍ക്ക് എതിരെയുള്ള ട്രോളുകളെ കുറിച്ച്‌

ട്രോളുകളെ കുറിച്ച്‌ ഒരിക്കല്‍ പ്രിയയോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അന്ന് പ്രിയ പറഞ്ഞത് ട്രോളുന്നവര്‍ ട്രോളിക്കോട്ടെ ഞാനത് മൈന്‍ഡ് ചെയ്യാറില്ല എന്നാണ്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്. ആര്‍ക്കും ആരെയും എന്തും പറയാനും ട്രോളാനും സാഹചര്യമുള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. അത് പോസിറ്റീവ് ആയിട്ടെടുക്കുക.

നമ്മള്‍ ചെയ്യുന്നത് ശരിയാണെന്ന് നമുക്ക് ബോദ്ധ്യമുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ട് പോവുക. ഇപ്പോല്‍ ട്രോളുന്നവര്‍ നാളെ നമ്മളെ അംഗീകരിക്കും. ഇങ്ങനത്തെ ട്രോളിന് വിഷമിച്ച്‌ നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിലും നല്ലത് അത് മൈന്‍ഡ് ചെയ്യാതിരിക്കുകയാണ്. ഒരിക്കല്‍ ചവിട്ടി തേച്ചവരെ നെഞ്ചിലേറ്റിയ ചരിത്രമുണ്ട്.

One Reply to “”

Leave a comment

Design a site like this with WordPress.com
Get started