മമ്മൂട്ടി കലക്ടറുടെ റോളിലെത്തിയ ദ് കിങ് സിനിമ മലയാളികള്‍ മറക്കില്ല. ചിത്രത്തിലെ ‘സെന്‍സ്.. സെന്‍സിബിലി..സെന്‍സിറ്റിവിറ്റി എന്ന ഹിറ്റ് ഡയാലോഗ് പങ്കുവച്ചുകൊണ്ട് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസിനെ പ്രകീര്‍ത്തിച്ച് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍.

ഈ ലോക്ക് ഡൌണില്‍ ഒറ്റപ്പെട്ട ഒരു തുരുത്തിലേക്ക് അവശ്യസാധനങ്ങളുമായി തോണിയില്‍ പോകുന്ന കലക്ടറുടെ ചിത്രം പങ്കു വച്ചു കൊണ്ടായിരുന്നു രണ്‍ജി പണിക്കരുടെ പോസ്റ്റ്. ‘രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്ബോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കലക്ടറുടെ തോണിയാത്ര.
ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടര്‍..sense ..sensibility..sensitivity..Suhas..’ കലക്ടറുടെ ചിത്രം പങ്കു വച്ചു കൊണ്ട് രണ്‍ജി പണിക്കര്‍ കുറിച്ചു
രണ്‍ജി പണിക്കരുടെ അഭിപ്രായത്തോടു പൂര്‍ണമായി യോജിച്ചു കൊണ്ട് മമ്മൂട്ടിയും ആ പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്
Thanks for content : daily hunt
