സംസാരത്തിലെ ആത്മാര്‍ത്ഥതയാണ് ആകര്‍ഷിച്ചത്!സംസാരത്തിലെ ആത്മാര്‍ത്ഥതയാണ് ആകര്‍ഷിച്ചത്!

തെന്നിന്ത്യന്‍ താരദമ്ബതികളായ അജിത്തിനോടും ശാലിനിയോടും ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. പ്രണയിച്ച്‌ വിവാഹിതരായ ഇവരെ മാതൃകദമ്ബതികളായാണ് പലരും വിശേഷിപ്പിക്കുന്നത്. ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും വൈറലായി മാറാറുണ്ട്. വിവാഹ ശേഷം ശാലിനിക്ക് നല്‍കിയ വാക്ക് അജിത്ത് ഇന്നും പാലിക്കുന്നുണ്ടെന്ന കണ്ടെത്തലുകളുമായി നേരത്തെ ആരാധകര്‍ എത്തിയിരുന്നു. അമര്‍ക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ പരിചയപ്പെട്ടത്ചിത്രീകരണം നടക്കുമ്ബോള്‍ ശാലിനിക്ക് പരിക്ക് പറ്റിയതില്‍ വലിയ സങ്കടമായിരുന്നു അജിത്തിന്.കത്തി എടുത്ത് പരിക്കേല്‍പ്പിക്കുന്ന രംഗം ഛിത്രീകരിച്ചപ്പോഴായിരുന്നു മുറിവേറ്റത്. നിരവധി തവണ അജിത്ത് ശാലിനിയോട് ക്ഷമാപണം നടത്തിയിരുന്നു. കാതലുക്ക് മര്യാദയ്ക്ക് ശേഷം പ്ലസ് ടു പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു ശാലിനി. ഈ സമയത്തായിരുന്നു അമര്‍ക്കളത്തിനായി താരത്തെ സംവിധായകന്‍ സമീപിച്ചത്. പരീക്ഷ സമയമായതിനാല്‍ സിനിമ സ്വീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ശാലിനി.ശാലിനി സിനിമ നിരസിച്ചുവെന്നറിഞ്ഞതിന് പിന്നാലെയായാണ് അജിത്ത് വിളിച്ചത്. തീരുമാനത്തെക്കുറിച്ച്‌ ഒന്നൂടെ ചോദിക്കുകയായിരുന്നു താരം. പരീക്ഷയ്ക്ക് ശേഷമേ സിനിമ ചിത്രീകരിക്കുന്നുള്ളൂവെന്ന് അജിത്തും സംവിധായകനും ഉറപ്പ് നല്‍കിയതോടെ ശാലിനി സിനിമ സ്വീകരിക്കുകയായിരുന്നു. അജിത്തിന്റെ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കായി ശാലിനി എത്തിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു.തങ്ങളുടെ പ്രണയകഥയെക്കുറിച്ച്‌ ഇരുവരും നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്. അന്ന് തനിക്ക് ചുരുണ്ട മുടിയായിരുന്നുവെന്നും ഈ ഹെയര്‍ സ്റ്റൈല്‍ തനിക്ക് ചേരില്ലെന്ന് അജിത്ത് പറഞ്ഞതായും ശാലിനി ഓര്‍ത്തെടുക്കുന്നു. ആ കമന്റ് കേട്ടതോടെ തന്‍രെ മുഖം വല്ലാതായിരുന്നു. ഇതോടെ അജിത്ത് തന്നെ തെറ്റിദ്ധരിക്കല്ലേയെന്നും കാതലുക്ക് മര്യാദയിലെ ലുക്ക് നന്നായിരുന്നുവെന്നും പറയുകയായിരുന്നു ആ സംസാരത്തിലെ ആത്മാര്‍ത്ഥതയാണ് തന്നെ സ്പര്‍ശിച്ചതെന്നും ആ അഭിമുഖത്തില്‍ ശാലിനി പറഞ്ഞിരുന്നു.

Leave a comment

Design a site like this with WordPress.com
Get started