ഇന്ത്യന്‍ ടെലികോം രംഗത്ത് ഏറെ ചലനങ്ങള്‍ സൃഷ്‌ടിച്ച ജിയോ ഇപ്പോള്‍ ഫേസ്ബൂക്കുമായി കൈകോര്‍ക്കുന്നു .ഫേസ് ബുക്ക് ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ ഓഹരികള്‍ സ്വന്തക്കിയിരിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത് .

ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോള്‍ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .
അതായത് ഏകദേശം Rs 43,574 കോടി രൂപയാണ് ഇതിന്നായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് .നിലവില്‍ വാട്ട്സ് ആപ്പ് ,ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ആപ്ലികേഷനുകള്‍ ഫേസ് ബുക്കിനു സ്വന്തമാണ് .
എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് ജിയോ തന്നെയാണ് മുന്നില്‍ നില്കുന്നത് എന്നാണ് കണക്കുകള്‍ .ഓഫറുകളുടെ കാര്യത്തിലും ജിയോ തന്നെയാണ് മുന്നില്‍ നില്കുന്നത് .വളരെ ലാഭകരമായ ഓഫറുകളും മെയ് ആദ്യം വരെ സൗജന്യ ഇന്‍കമിംഗ് കോളുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .
