എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉത്തമപരിഹാരമാണ് നെയ്യ്. കൊഴുപ്പ് കൂടുമെന്ന് പേടിച്ച് പലരും നെയ്യ് കഴിക്കാന്‍ മടികാണിക്കാറുണ്ട്. എന്നാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്. നെയ്യില്‍ ധാരാളം വിറ്റമിനും മിനറല്‍സും അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അവശ്യ വിറ്റാമിനുകളും എല്ലാം തന്നെ മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

ഉറങ്ങുന്നതിന് മുമ്ബായി ഒരു കപ്പ് ചൂടു പാലില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതു വഴി മലബന്ധത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് ന്യൂട്രീഷന്മാര്‍ പറയുന്നു,വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു,കുട്ടികള്‍ക്ക് ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് നല്‍കണമെന്നാണ് ന്യൂട്രീഷന്മാര്‍ പറയുന്നത്.പശുവിന്‍ നെയ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലും ഈ ഭീതിയെ ഇല്ലാതാക്കുന്നതിന് നെയ് സഹായിക്കുന്നു.കൂടാതെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്. നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുട്ടികള്‍ക്ക് പറ്റുമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന നെയ്യ് നല്‍കുന്നതാകും കൂടുതല്‍ നല്ലത്.
