വാട്ട്സ്ആപ്പ് വെബിൽ ഇനി മുതൽ web call സൗകര്യം

ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്ക് ഗുണകരമാവുന്ന പുതിയ ചില ഫീച്ചറുകള്‍ ഫെയ്‌സ്ബുക്ക് രംഗത്തിറത്തിറക്കിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ വാട്‌സാപ്പ് വെബ്ബിലും മെസഞ്ചര്‍ റൂംസ് സേവനം ഒരുക്കുന്നു.

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള വാട്‌സാപ്പിന്റെ പദ്ധതികളെ കുറിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്യാറുള്ള വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് മെസഞ്ചര്‍ റൂംസ് സേവനം വാട്‌സാപ്പ് വെബ്ബില്‍ ലഭ്യമാക്കാന്‍ കമ്ബനിയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വാട്‌സാപ്പ് വെബ് വേര്‍ഷന്‍ 2.2019.6 ല്‍ ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണെന്നും വാബീറ്റാ ഇന്‍ ഫോ പറയുന്നു.വാട്‌സാപ്പ് വെബില്‍ മെസഞ്ചര്‍ റൂമിലേക്കുള്ള ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ മെസഞ്ചര്‍ റൂംസ് വിന്‍ഡോ തുറക്കും.

അവിടെ വീഡിയോ ചാറ്റ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പില്‍ നിന്നോ മെസഞ്ചറില്‍ നിന്നും മെസഞ്ചര്‍ റൂംസ് കോള്‍ ചെയ്യാം. അതിനായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പിലേത് പോലെ തന്നെ വാട്ട്‌സാപ്പില്‍ നിന്നും റൂം നിര്‍മിക്കാനാവും.

അതേസമയം, വാട്‌സാപ്പ് വെബ്ബില്‍ മെസഞ്ചര്‍ റൂം പിന്തുണ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. മെസഞ്ചര്‍ റൂംസ് ഇപ്പോഴും പൂര്‍ണ പ്രചാരം നേടിയിട്ടില്ലാത്തതിനാല്‍ വാട്‌സാപ്പില്‍ ഈ സേവനം ലഭ്യമാക്കുന്നത് വൈകാനാണ് സാധ്യത.

പുത്തൻ ഓഫറുകൾ നൽകി കൊണ്ട് ഗൂഗിൾ പെയും

കോറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ എല്ലാ കമ്ബനികളും അവരവരുടെ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നു .എടുത്തു പറയേണ്ടത് ടെലികോം കമ്ബനികളാണ് .ജിയോ ,വൊഡാഫോണ്‍ ഐഡിയ ,BSNL കൂടാതെ എയര്‍ടെല്‍ എന്നിങ്ങനെ എല്ലാകമ്ബനികളും അവരവരുടെ ഓഫറുകള്‍ ഇതിനോടകം തന്നെ പുറത്തിറക്കിയിരിക്കുന്നു .

എന്നാല്‍ ഇപ്പോള്‍ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായാണ് ഇപ്പോള്‍ ഗൂഗിള്‍ പേ എത്തിയിരിക്കുന്നത് ,ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പേ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .199 രൂപയ്യ്ക്കോ അതിനു മുകളിലോ ബില്ലുകളോ കൂടാതെ മറ്റു റീച്ചാര്‍ജുകളോ ഗൂഗിള്‍ പേ ഉപയോഗിച്ച്‌ അടയ്ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ 101 രൂപവരെ ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .

അതായത് മൂന്നു തരത്തിലാണ് ഉപഭോതാക്കള്‍ക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നത്.ആദ്യത്തേത് ,ഇന്റര്‍നെറ്റ് ബില്ലുകളാണ് .ഏതെങ്കിലും ബ്രോഡ് ബാന്‍ഡ് ബില്ലുകളോ മറ്റോ 199 രൂപയ്ക്ക് മുകളില്‍ ഉള്ളവര്‍ക്ക് ഗൂഗിള്‍ പേ വഴി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .രണ്ടാമത്തേത് ഇലട്രിസിറ്റി ബില്ലുകളാണ് .ഗൂഗിള്‍ പേ വഴി 199 രൂപയോ അതിനു മുകളിലോ ബില്ലുകള്‍ അടയ്ക്കുകയാണെങ്കില്‍ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

അവസാനത്തേക്കു മൊബൈല്‍ റീച്ചാര്‍ജുകളും കൂടാതെ ബില്ലുകളുമാണ് .199 രൂപയോ കൂടാതെ അതിനു മുകളിലോ റീച്ചാര്‍ജുകള്‍ ചെയ്യുന്നവര്‍ക്കും കൂടാതെ പോസ്റ്റ് പെയ്ഡ് ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്കും ഗൂഗിള്‍ പേ ക്യാഷ് ബാക്ക് നല്‍കുന്നുണ്ട് .ഗൂഗിള്‍ പേയുടെ TC അനുസരിച്ചു മാത്രമാണ് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .

ദിവസവും നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം

എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉത്തമപരിഹാരമാണ് നെയ്യ്. കൊഴുപ്പ് കൂടുമെന്ന് പേടിച്ച്‌ പലരും നെയ്യ് കഴിക്കാന്‍ മടികാണിക്കാറുണ്ട്. എന്നാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്. നെയ്യില്‍ ധാരാളം വിറ്റമിനും മിനറല്‍സും അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അവശ്യ വിറ്റാമിനുകളും എല്ലാം തന്നെ മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

ഉറങ്ങുന്നതിന് മുമ്ബായി ഒരു കപ്പ് ചൂടു പാലില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതു വഴി മലബന്ധത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് ന്യൂട്രീഷന്മാര്‍ പറയുന്നു,വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു,കുട്ടികള്‍ക്ക് ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് നല്‍കണമെന്നാണ് ന്യൂട്രീഷന്മാര്‍ പറയുന്നത്.പശുവിന്‍ നെയ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലും ഈ ഭീതിയെ ഇല്ലാതാക്കുന്നതിന് നെയ് സഹായിക്കുന്നു.കൂടാതെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്. നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുട്ടികള്‍ക്ക് പറ്റുമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന നെയ്യ് നല്‍കുന്നതാകും കൂടുതല്‍ നല്ലത്.

അങ്ങനെ ഇനി മുതൽ വാട്ട്സ്ആപ്പിൽ സാധനങ്ങൾ വാങ്ങാം

സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്കും റിലയന്‍സ് ജിയോയും 5.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചതിന് പിന്നാലെ ജിയോമാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു. നവി മുംബൈ, താനെ, കല്യാണ്‍ എന്നിവയുള്‍പ്പെടെ മുംബൈയിലെ ചില പ്രദേശങ്ങളിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ മറ്റ് പല നഗരങ്ങളിലും ജിയോ മാര്‍ട്ട് സേവനം ലഭ്യമാകും. സേവനങ്ങള്‍ക്കായി ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളും കിരാന സ്റ്റോറുകളുമായി റിലയന്‍സ് ബന്ധപ്പെട്ടിട്ടുണ്ട്.ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം

വാട്‌സ്‌ആപ്പ് വഴി അവശ്യവസ്തുക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ നിലവില്‍ 400 ദശലക്ഷം വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കളുണ്ട്.ജിയോമാര്‍ട്ടിന്റെ വാട്ട്‌സാപ്പ് നമ്ബറായ 88500 08000 എന്ന നമ്ബറിലൂടെയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. വാട്ട്‌സാപ്പ് ചാറ്റ് വിന്‍ഡോയിലുടെ ഉപഭോക്താക്കള്‍ക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവര്‍ത്തിക്കുക. ലളിതമായി പറഞ്ഞാല്‍, ഓഫ്‌ലൈന്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമിലുള്ള റിലയന്‍സിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് ജിയോമാര്‍ട്ട്.

  • ജിയോമാര്‍ട്ട് വഴി ഓര്‍ഡര്‍ നല്‍കുന്നതിന്, ഉപയോക്താക്കള്‍ അവരുടെ കോണ്‍ടാക്റ്റുകളില്‍ ജിയോമാര്‍ട്ടിന്റെ വാട്ട്‌സ്‌ആപ്പ് നമ്ബര്‍ 88500 08000 ചേര്‍ക്കേണ്ടതുണ്ട്.
  • നമ്ബര്‍ ചേര്‍ത്തതിനുശേഷം, ഉപയോക്താക്കള്‍ ജിയോമാര്‍ട്ട് നമ്ബറിലേക്ക് ഒരു സന്ദേശം അയയ്‌ക്കുക. “ഹായ്” എന്ന് ടൈപ്പ് ചെയ്ത് നമ്ബറിലേക്ക് അയയ്ക്കുക.
  • ജിയോമാര്‍ട്ട് വാട്ട്‌സ്‌ആപ്പ് ഓര്‍ഡര്‍ ബുക്കിംഗ് സേവനത്തിലേക്ക് സ്വാഗതം” എന്ന ഒരു സന്ദേശത്തിനൊപ്പം ഷോപ്പിംഗ് ലിങ്കും ജിയോമാര്‍ട്ട് നിങ്ങള്‍ത്ത് അയച്ചു നല്‍കും.

ലിങ്ക് തുറന്നതിന് ശേഷം

  • ഷോപ്പിംഗ് ലിങ്ക് 30 മിനിറ്റ് മാത്രമേ സജീവമാകൂ. ഒരു പുതിയ ലിങ്ക് സൃഷ്ടിക്കുന്നതിന്,ഉപഭോക്താവ് ഒരു പുതിയ സന്ദേശം അയയ്‌ക്കേണ്ടി വരും.
  • നിങ്ങള്‍ ലിങ്ക് തുറന്നുകഴിഞ്ഞാല്‍, മൊബൈല്‍ നമ്ബര്‍, പ്രദേശം മുതലായ നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.
  • വിശദാംശങ്ങള്‍ നല്‍കി സമര്‍പ്പിച്ച ശേഷം, പലചരക്ക് സാധനങ്ങളുടെ ലിസ്റ്റുള്ള പുതിയ പേജ് ദൃശ്യമാകും.
  • തുടര്‍ന്ന് നിങ്ങളുടെ കാര്‍ട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ ചേര്‍ക്കാന്‍ കഴിയും.
  • നിങ്ങള്‍‌ ഓര്‍‌ഡര്‍‌ ചെയ്ത് കഴിഞ്ഞാല്‍‌, പലചരക്ക് കടയുടെ വിലാസവും ഗൂഗിള്‍ മാപ്പിലെ സ്ഥാനവും സഹിതം ജിയോ‌മാര്‍‌ട്ട് ഒരു ഇന്‍‌വോയ്‌സ് അയയ്‌ക്കും.
  • ഇത് പോസ്റ്റുചെയ്യുക, ഓര്‍ഡര്‍ തയ്യാറാകുമ്ബോള്‍ ഉപഭോക്താവിന് സ്റ്റോറില്‍ നിന്ന് ഒരു എസ്‌എംഎസ് ലഭിക്കും.
  • സ്റ്റോറില്‍ പോയി ഓര്‍ഡര്‍ എടുത്ത് അവിടെത്തന്നെ പണമടയ്ക്കാം.
  • ഉപഭോക്താക്കള്‍ വൈകിട്ട് 7 മണിയ്ക്ക് മുമ്ബ് ഓര്‍ഡര്‍ നല്‍കേണ്ടതാണ്

അങ്ങനെ വിവാദത്തിൽ പെട്ട് നടൻ DULQUER salman

കൊച്ചി: വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ നായയുടെ പേരിനെച്ചൊല്ലിയുള്ള വിവാദത്തില്‍ മാപ്പുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.
സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിച്ചതാണ് ഏറെ വിവാദമുണ്ടാക്കിയത്.
സിനിമ കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു. ഇതോടെയാണ് നിരവധിപ്പേര്‍ വിമര്‍ശനം ഉയര്‍ത്തിയത്.

ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെന്നും ദുല്‍ഖര്‍ സല്‍മാന്‍ ക്ഷമാപണത്തില്‍ വ്യക്തമാക്കി. മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ദുല്‍ഖര്‍ വിശദമാക്കി.DULQUER സൽമാൻ പറഞ്ഞ കാ താഴെ കാണുന്ന ലിങ്കിൽ കേറി നോക്കാം. https://mobile.twitter.com/dulQuer/status/1254404061735997440/photo/1

ലോകത്തിന് ആശ്വാസം പകർന്നുകൊണ്ട് ഓസോൺ പാളിയിൽ ഉള്ള വിള്ളൽ കുറയുന്നു(ozone layer depletion is reduced-by NASA)

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞത്. യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരുന്നതിനിടെയാണ്, ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. എന്തൊക്കെ ആണെങ്കിലും ഇത്തരം ഒരു വാർത്ത ലോക് ഡൗൺ ഇടയിലും കുറച്ച് സന്തോഷം നൽകുന്നതാണ്.

ഇനി മുതൽ രോഗപരിചരണ രംഗത്ത് റോബോട്ട് (robot for treatment and caring in Kerala)

കൊറോണ രോഗീപരിചരണ രംഗത്ത് റോബോട്ടുകളും . റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ പരിചരിക്കുന്നതിനാണ് ‘കര്‍മിബോട്ട്’ തയ്യാറായിരിക്കുന്നത്. സ്വയംപര്യാപ്തമായ റോബോട്ടാണിത്.

നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ്‌ ആണ് ഈ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്.

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നത് തുടങ്ങി, അവരോടൊത്ത് രണ്ടുനിമിഷം സമയം ചെലവഴിക്കാനും വരെ റോബോട്ടിന് സാധിക്കും. കൃത്യമായ മാപ്പിങ്ങിലൂടെയാണ് കര്‍മിബോട്ട് പ്രവര്‍ത്തിക്കുക. റോബോട്ട് എത്തേണ്ട സ്ഥലങ്ങള്‍ നേരത്തേ സ്പോട്ട് ചെയ്യും. ഈ സ്ഥലങ്ങളിലൂടെയായിരിക്കും റോബോട്ടിന്റെ സഞ്ചാരം.

ഹോംസ്റ്റേഷനില്‍ നിന്ന് തന്റെ ജോലിക്കായി ഇറങ്ങുന്ന റോബോട്ട്, നേരത്തെ തീരുമാനിച്ച സ്പോട്ടുകളിലൂടെയാകും പോയിവരിക. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍.

സോപ്പ് ലായനിയും അള്‍ട്രാ വയലറ്റ് (യു.വി.) ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണശേഷിയും കര്‍മിബോട്ടിന്റെ പ്രത്യേകതയാണെന്ന് അസിമോവ് റോബോട്ടിക്സ് സി.ഇ.ഒ ടി. ജയകൃഷ്ണന്‍ പറഞ്ഞു. അഴിച്ചെടുക്കാന്‍ സാധിക്കുന്ന ഘടനയാണ് എന്നതിനാല്‍ കൃത്യമായി സ്റ്റെറിലൈസ് ചെയ്യാനും സാധിക്കും.

രോഗികളുമായുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സമ്ബര്‍ക്കം പരമാവധി കുറയ്ക്കുക, പി.പി.ഇ. കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓട്ടോമാറ്റിക് ചാര്‍ജിങ്‌, സ്പര്‍ശനരഹിത ശരീര ഊഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി റോബോട്ടിന്റെ ശേഷി വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.

WhatsApp ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത (a good news for whats app users)

ലണ്ടന്‍ : വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് കോളില്‍ ഒരേ സമയം എട്ട് പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്‌ആപ്പ് പ്രഖ്യാപിച്ചു. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. നേരത്തെ കമ്ബനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

ഏറ്റവും പുതിയ വാട്ട്സ്‌ആപ്പ് അപ്ഡേഷനായിരിക്കണം നിങ്ങള്‍ ഉപയോഗിക്കേണ്ടത്.വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതായിരുന്നു.ഇതിനാണ് പരിഹാരം വന്നിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ മിക്കതും ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ വീഡിയോ, വോയ്‌സ് കോള്‍ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആണ് വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് വര്‍ധിപ്പിച്ചത്

തിരുപനന്തപുരം മുതൽ കാസകോട് വരെ ഇനി വെറും നാല് മണിക്കൂർ .രൂപരേഖ തയാറായി ഇനി നിർമാണം

വെറും നാല് മണിക്കൂര്‍ സമയം കൊണ്ട് തലസ്ഥാനത്തു നിന്നും കാസര്‍കോഡ് വരെ യാത്ര സാധ്യമാക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാതയുടെ കരട് രേഖ തയ്യാറായി. പാതയുടെ അന്തിമ റൂ‌ട്ട് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ-റെയില്‍) പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച്‌ അറിയാം…തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
നാലുമണിക്കൂറില്‍

വെറും നാല് മണിക്കൂറില്‍ താഴെ സമയമെടുത്ത് തിരുവനന്തപുരത്തു നിന്നും 11 ജില്ലകളിലൂടെ കാസര്‍കോഡ് എത്താം എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലി പ്രത്യേകത.തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാത അഥവാ സില്‍വര്‍ ലൈന്‍ എന്നാണ് പദ്ധതിയുടെ പേര്. മണിക്കൂറില്‍ 200 കിലോമീറ്റrവേഗതയില്‍ ‌ട്രെയിനുകള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും വിധമാണ് ഇതിന്‍റെ നിര്‍മ്മാണം

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
530.6 കിമീ

തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച്‌ 11 ജില്ലകളിലൂടെ 530. 6 കിലോമീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈന്‍ സഞ്ചരിക്കേണ്ടത്.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. 2020 ല്‍ നിര്‍മ്മാണം ആരംഭിച്ച്‌ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയു‌ടെ ലക്ഷ്യം. 63,941 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.

ഇനി ഇന്റർനെറ്റ് സഹായം ഇല്ലതെയ് chat ചെയ്യാം(how to chat with out internet connection during critical situation)

ബ്രിഡ്ജ്‌ഫൈ: internet സഹായം ഇല്ലാതെ എങ്ങനെ ഒരു critical സാഹചര്യത്തിൽ നമ്മുടെ വേണ്ടപെട്ടവരും ആയി മെസ്സേജ് അയക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത് . This app is available on play store ; https://play.google.com/store/apps/details?id=me.bridgefy.main

വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്‌ഫൈ. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപകരിക്കും എന്ന കാര്യം തീർച്ചയാണ്. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈ-ഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. ഐഒഎസിലും ഇത് സപ്പോർട്ട് ചെയ്യുന്നു.

Design a site like this with WordPress.com
Get started