
വെറും നാല് മണിക്കൂര്‍ സമയം കൊണ്ട് തലസ്ഥാനത്തു നിന്നും കാസര്‍കോഡ് വരെ യാത്ര സാധ്യമാക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാതയുടെ കരട് രേഖ തയ്യാറായി. പാതയുടെ അന്തിമ റൂട്ട് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ-റെയില്‍) പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് അറിയാം…തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
നാലുമണിക്കൂറില്‍
വെറും നാല് മണിക്കൂറില്‍ താഴെ സമയമെടുത്ത് തിരുവനന്തപുരത്തു നിന്നും 11 ജില്ലകളിലൂടെ കാസര്‍കോഡ് എത്താം എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലി പ്രത്യേകത.തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാത അഥവാ സില്‍വര്‍ ലൈന്‍ എന്നാണ് പദ്ധതിയുടെ പേര്. മണിക്കൂറില്‍ 200 കിലോമീറ്റrവേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും വിധമാണ് ഇതിന്‍റെ നിര്‍മ്മാണം

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
530.6 കിമീ
തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് 11 ജില്ലകളിലൂടെ 530. 6 കിലോമീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈന്‍ സഞ്ചരിക്കേണ്ടത്.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. 2020 ല്‍ നിര്‍മ്മാണം ആരംഭിച്ച് അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 63,941 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.
