വാട്ട്സ്ആപ്പിൽ എങ്ങനെ ആനിമേറ്റഡ് സ്റ്റിക്കർ അയക്കുന്നത് എങ്ങനെ…

വാട്ട്‌സ്‌ആപ്പ് അടുത്തിടെ അതിന്റെ ഉപയോക്താക്കള്‍ക്കായി പുതിയ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ പുറത്തിറക്കി. ഹൈക്ക് മെസഞ്ചറിന് സമാനമായ ആനിമേറ്റഡ് കാര്‍ട്ടൂണിഷ് സ്റ്റിക്കറുകള്‍ കോണ്‍ടാക്റ്റുകളിലേക്ക് അയയ്ക്കാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു. കമ്ബനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഈ ആനിമേറ്റുചെയ്‌ത സ്റ്റിക്കറുകള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വികാരങ്ങള്‍ മികച്ച രീതിയില്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നു.
ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്കുകള്‍

നിലവില്‍, ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി കമ്ബനി നാല് ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. നോര്‍മല്‍ സ്റ്റിക്കേഴ്സിനേക്കാളും കുറച്ചുകൂടി ആകര്‍ഷകത്വം തോന്നുന്ന ആനിമേറ്റഡ് സ്റ്റിക്കേഴ്സും വാട്ട്‌സ്‌ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.നിലവില്‍ നാല് സ്റ്റിക്കര്‍ പാക്കുകളാണ് വാട്ട്‌സ്‌ആപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചമ്മി ചം ചംസ്, റിക്കോസ് സ്വീറ്റ് ലൈഫ്, ബ്രൈറ്റ് ഡേയ്സ്, മൂഡി ഫുഡിസ് എന്ന് പേരിട്ടിരിക്കുന്നു ഈ വാട്ട്‌സ്‌ആപ്പ് സ്റ്റിക്കര്‍ പാക്കുകള്‍ക്ക്. എങ്ങനെ ഈ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ അയക്കാമെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

വാട്ട്സ്ആപ്പ് വെബിൽ ഇനി മുതൽ web call സൗകര്യം

ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്ക് ഗുണകരമാവുന്ന പുതിയ ചില ഫീച്ചറുകള്‍ ഫെയ്‌സ്ബുക്ക് രംഗത്തിറത്തിറക്കിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ വാട്‌സാപ്പ് വെബ്ബിലും മെസഞ്ചര്‍ റൂംസ് സേവനം ഒരുക്കുന്നു.

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള വാട്‌സാപ്പിന്റെ പദ്ധതികളെ കുറിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്യാറുള്ള വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് മെസഞ്ചര്‍ റൂംസ് സേവനം വാട്‌സാപ്പ് വെബ്ബില്‍ ലഭ്യമാക്കാന്‍ കമ്ബനിയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വാട്‌സാപ്പ് വെബ് വേര്‍ഷന്‍ 2.2019.6 ല്‍ ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണെന്നും വാബീറ്റാ ഇന്‍ ഫോ പറയുന്നു.വാട്‌സാപ്പ് വെബില്‍ മെസഞ്ചര്‍ റൂമിലേക്കുള്ള ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ മെസഞ്ചര്‍ റൂംസ് വിന്‍ഡോ തുറക്കും.

അവിടെ വീഡിയോ ചാറ്റ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പില്‍ നിന്നോ മെസഞ്ചറില്‍ നിന്നും മെസഞ്ചര്‍ റൂംസ് കോള്‍ ചെയ്യാം. അതിനായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പിലേത് പോലെ തന്നെ വാട്ട്‌സാപ്പില്‍ നിന്നും റൂം നിര്‍മിക്കാനാവും.

അതേസമയം, വാട്‌സാപ്പ് വെബ്ബില്‍ മെസഞ്ചര്‍ റൂം പിന്തുണ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. മെസഞ്ചര്‍ റൂംസ് ഇപ്പോഴും പൂര്‍ണ പ്രചാരം നേടിയിട്ടില്ലാത്തതിനാല്‍ വാട്‌സാപ്പില്‍ ഈ സേവനം ലഭ്യമാക്കുന്നത് വൈകാനാണ് സാധ്യത.

പുത്തൻ ഓഫറുകൾ നൽകി കൊണ്ട് ഗൂഗിൾ പെയും

കോറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ എല്ലാ കമ്ബനികളും അവരവരുടെ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നു .എടുത്തു പറയേണ്ടത് ടെലികോം കമ്ബനികളാണ് .ജിയോ ,വൊഡാഫോണ്‍ ഐഡിയ ,BSNL കൂടാതെ എയര്‍ടെല്‍ എന്നിങ്ങനെ എല്ലാകമ്ബനികളും അവരവരുടെ ഓഫറുകള്‍ ഇതിനോടകം തന്നെ പുറത്തിറക്കിയിരിക്കുന്നു .

എന്നാല്‍ ഇപ്പോള്‍ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായാണ് ഇപ്പോള്‍ ഗൂഗിള്‍ പേ എത്തിയിരിക്കുന്നത് ,ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പേ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .199 രൂപയ്യ്ക്കോ അതിനു മുകളിലോ ബില്ലുകളോ കൂടാതെ മറ്റു റീച്ചാര്‍ജുകളോ ഗൂഗിള്‍ പേ ഉപയോഗിച്ച്‌ അടയ്ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ 101 രൂപവരെ ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .

അതായത് മൂന്നു തരത്തിലാണ് ഉപഭോതാക്കള്‍ക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നത്.ആദ്യത്തേത് ,ഇന്റര്‍നെറ്റ് ബില്ലുകളാണ് .ഏതെങ്കിലും ബ്രോഡ് ബാന്‍ഡ് ബില്ലുകളോ മറ്റോ 199 രൂപയ്ക്ക് മുകളില്‍ ഉള്ളവര്‍ക്ക് ഗൂഗിള്‍ പേ വഴി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .രണ്ടാമത്തേത് ഇലട്രിസിറ്റി ബില്ലുകളാണ് .ഗൂഗിള്‍ പേ വഴി 199 രൂപയോ അതിനു മുകളിലോ ബില്ലുകള്‍ അടയ്ക്കുകയാണെങ്കില്‍ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

അവസാനത്തേക്കു മൊബൈല്‍ റീച്ചാര്‍ജുകളും കൂടാതെ ബില്ലുകളുമാണ് .199 രൂപയോ കൂടാതെ അതിനു മുകളിലോ റീച്ചാര്‍ജുകള്‍ ചെയ്യുന്നവര്‍ക്കും കൂടാതെ പോസ്റ്റ് പെയ്ഡ് ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്കും ഗൂഗിള്‍ പേ ക്യാഷ് ബാക്ക് നല്‍കുന്നുണ്ട് .ഗൂഗിള്‍ പേയുടെ TC അനുസരിച്ചു മാത്രമാണ് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .

ജിയോ സിം ഉപയോക്കുന്നവർക് സന്തോഷ വാർത്ത

ജിയോയുടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളില്‍ ഒന്നാണ് ഇപ്പോള്‍ 155 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് .155 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .1 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി ഉപഭോതാക്കള്‍ക്ക് 28 ജിബിയുടെ ഡാറ്റയാണ് 155 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്നത് ലാഭകരമായ 185 രൂപയുടെ ഓഫറുകളാണ് .

ജിയോയുടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളില്‍ ഒന്നാണ് ഇപ്പോള്‍ 185 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് .185 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .2 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി ഉപഭോതാക്കള്‍ക്ക് 56 ജിബിയുടെ ഡാറ്റയാണ് 185 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .കൂടാതെ 125 രൂപയുടെയും 75 രൂപയുടെയും ഓഫറുകള്‍ ലഭിക്കുന്നതാണ്

മറ്റു ലാഭകരമായ ഓഫറുകള്‍ നോക്കാം

11 രൂപയുടെ ചെറിയ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 75 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 200 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 500 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .

അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

വളർച്ചയിൽ മറ്റെല്ലാവരെയും പിന്നിട് ടിക് ടോക് മുന്നേറുന്നു

ഫെയ്‌സ്ബുക്കിനും അനുബന്ധ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ക്കും വലിയ വെല്ലുവിളിയായി ചൈനീസ് ടിക് ടോക് അതിവേഗം മുന്നറുകയാണ്. ഹ്രസ്വ വിഡിയോ നിര്‍മ്മാണ ആപ്ലിക്കേഷന്‍ ടിക് ടോക് ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലുമായി 200 കോടി ഡൗണ്‍ലോഡ് കവിഞ്ഞു. ഇതില്‍ 30.3 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. 611 ദശലക്ഷം പേരാണ് ഇന്ത്യയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത്.

ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ മുന്നില്‍നില്‍ക്കുന്ന രണ്ടാമത്തെ മുന്‍‌നിര രാജ്യമാണ് ചൈന. ഇതുവരെ ചൈനയില്‍ 196.6 ദശലക്ഷം പേര്‍ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മൊബൈല്‍ ഇന്റലിജന്‍സ് കമ്ബനിയായ സെന്‍സര്‍ ടവര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ കണക്കില്‍ രാജ്യത്തെ തേര്‍ഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് സ്റ്റോര്‍ ഇന്‍സ്റ്റാളുകള്‍ ഉള്‍പ്പെടുന്നില്ല. ഡൗണ്‍ലോഡിങ്ങില്‍ 165 ദശലക്ഷം പേരുമായി യു‌എസ് ആണ് മൂന്നാം സ്ഥാനത്ത്.

ഇന്നുവരെയുള്ള ടിക് ടോക് ഡൗണ്‍‌ലോഡുകളില്‍ ഭൂരിഭാഗവും ഗൂഗിള്‍ പ്ലേ വഴിയാണ്. 1.5 ബില്യണ്‍‌ ഇന്‍‌സ്റ്റാളുകള്‍ ഗൂഗിള്‍ പ്ലേയില്‍ നിന്നാണ്‌. മൊത്തം 75.5 ശതമാനം വരുമിത്. അതേസമയം, ആപ്പിള്‍ സ്റ്റോര്‍ വഴി 495.2 ദശലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നിട്ടുണ്ട്.

ടിക് ടോക് 1.5 ബില്യണ്‍ ഡൗണ്‍ലോഡുകള്‍ മറികടന്ന് കേവലം അഞ്ച് മാസത്തിന് ശേഷമാണ് ഏറ്റവും പുതിയ നേട്ടം കൈവരിച്ചത്. 2020 ലെ ആദ്യ പാദത്തില്‍ ഏത് അപ്ലിക്കേഷനുകളേക്കാളും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ടിക് ടോക്കിന് നേടാനായി. കോവിഡ്-19 മഹാമാരിക്കിനിടയിലാണ് ടിക് ടോക്കിന്റെ കുതിപ്പെന്നതും ശ്രദ്ധേയമാണ്

Corona കാലത്തും ജിയോ തന്നെ മുന്നിൽ …

ഇന്ത്യന്‍ ടെലികോം രംഗത്ത് ഏറെ ചലനങ്ങള്‍ സൃഷ്‌ടിച്ച ജിയോ ഇപ്പോള്‍ ഫേസ്ബൂക്കുമായി കൈകോര്‍ക്കുന്നു .ഫേസ് ബുക്ക് ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ ഓഹരികള്‍ സ്വന്തക്കിയിരിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത് .

ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോള്‍ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

അതായത് ഏകദേശം Rs 43,574 കോടി രൂപയാണ് ഇതിന്നായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് .നിലവില്‍ വാട്ട്സ് ആപ്പ് ,ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ആപ്ലികേഷനുകള്‍ ഫേസ് ബുക്കിനു സ്വന്തമാണ് .

എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് ജിയോ തന്നെയാണ് മുന്നില്‍ നില്കുന്നത് എന്നാണ് കണക്കുകള്‍ .ഓഫറുകളുടെ കാര്യത്തിലും ജിയോ തന്നെയാണ് മുന്നില്‍ നില്കുന്നത് .വളരെ ലാഭകരമായ ഓഫറുകളും മെയ് ആദ്യം വരെ സൗജന്യ ഇന്‍കമിംഗ് കോളുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .

മുരിങ്ങ ഇലയുടെ ദോഷവും ഗുണങ്ങളും

ഓറഞ്ചിനെക്കാള്‍ ഏഴ് മടങ്ങ് ജീവകം സി. കാരറ്റിനെക്കാള്‍ മൂന്നര മടങ്ങ് ജീവകം എ. പാലിനെക്കാള്‍ നാലു മടങ്ങ് കാല്‍സ്യവും രണ്ട് മടങ്ങ് പ്രോട്ടീനും, ഏത്തപ്പഴത്തെക്കാള്‍ മൂന്ന് മടങ്ങ് പൊട്ടാസ്യം, കാരറ്റില്‍ ഉളളതിലും 4 മടങ്ങ് ബീറ്റാകരോട്ടിന്‍ തൈരിനെക്കാള്‍ 2 ഇരട്ടി പ്രോട്ടിന്‍ എന്നിവ മുരിങ്ങ ഇലയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ നീര്‍ക്കെട്ടും വീക്കവും കുറയ്ക്കുന്നു. വാര്‍ദ്ധക്യത്തെ ചെറുക്കുന്ന മുരിങ്ങ ഇല പ്രതിരോധ ശേഷി കൂട്ടുന്നു. വൈറ്റമിന്‍-സി, ബി, എന്നിവയ്ക്കൊപ്പം കോംപ്ലക്‌സ് വൈറ്റമിനുകളായ ബി-6, തയാമിന്‍, റൈബോഫ്‌ളേവിന്‍, അയേണ്‍, കോപ്പര്‍ എന്നിവയും മുരിങ്ങയില കഴിക്കുന്നവര്‍ക്ക് ലഭിക്കുന്നു.മുരിങ്ങയി‌ലയില്‍ ജീവകം സി ഉള്ളതിനാല്‍ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കുന്നു.നാരുകളും അമിനോ ആസിഡുകളും ഉള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം.മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു: മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ കുറഞ്ഞാല്‍ തേങ്ങാപ്പാല് ചേര്‍ത്ത കഞ്ഞിയില്‍ മുരിങ്ങയില ഇട്ടിളക്കി കഴിച്ചാല്‍ മുല പാലില്ലാത്ത അവസ്ഥയില്‍ മാറ്റം ഉണ്ടാകും.ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ മുരിങ്ങ: മൂന്നു മാസം മുരിങ്ങയില പൊടിച്ച്‌ സൂപ്പിലോ മറ്റു ഭക്ഷണത്തിലോ ചേര്‍ത്തു കഴിച്ചാല്‍ ബ്ലഡ് ഷുഗര്‍ലവല്‍ നന്നായി കുറയും.കാഴ്ചശക്തി കൂട്ടും മുരിങ്ങ: കണ്ണിന്റെ കാഴ്ച ശക്തി കൂടാന്‍ മുരിങ്ങയിലയിലെ വൈറ്റമിന്‍-എ സഹായിക്കുന്നു, നിശാന്ധത മാറ്റുന്നു.മുരിങ്ങപ്പുവ്, മുരിങ്ങസത്ത് മുരിങ്ങപ്പൂവ് തോരന്‍ വെച്ചു കഴിച്ചാല്‍ കൃമി ശല്യം മാറും. കിഡ്‌നിയിലെ കല്ല് അലിയിച്ചു കളയാനും വരാതിരിക്കാനും മുരിങ്ങസത്ത് ഉത്തമമാണ്.

പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു. കാരണം ഇതു നില്‍ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്‍റെ തടിയില്‍ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യും. എന്നാല്‍ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്ബോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ. ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കിടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് പൂര്‍വ്വികര്‍ പറയുന്നത്.

ജാഫന, ചാവക്കച്ചേരി, ചെംമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാല്‍ മുരിങ്ങ എന്നിവയാണ് മുരിങ്ങയുടെ പ്രധാനയിനങ്ങള്‍.

എ.ഡി 4, കെ എം 1 എന്നിവ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്.

ഹിമാലയത്തിന്റെ തെക്കന്‍ ചെരിവുകളാണ് മുരിങ്ങയുടെ ജന്മദേശമായി കണക്കാക്കപ്പെടുന്നത്. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.

വാട്ട്സ്ആപ്പിൽ എങ്ങനെ സ്റ്റോറേജ് കൂട്ടാം(how to increase storage on Whatsapp)

ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ ഇപ്പോള്‍ വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ലോക്ഡൗണിലും വിഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരിക്കാം എന്നതും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ആശയവിനിമയം നടത്താനും ഫെയ്‌സ്ബുക്കിനേക്കാള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നു എന്നത് മറ്റൊരു വസ്തുതയാണ്. അനവധി സംഭവങ്ങള്‍ക്ക് കാരണമാകുന്ന ധാരാളം വ്യാജ വാര്‍ത്തകള്‍ മെസേജിംഗ് അപ്ലിക്കേഷനിലൂടെ സംഭവിക്കുന്നുണ്ട്.ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇപ്പോള്‍ തന്നെ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട് വാട്‌സാപ്പ്. വാട്‌സാപ്പില്‍ നിങ്ങള്‍ അറിയാത്തതോ അധികം ഉപയോഗിക്കാത്തതോ ആയ ചില സെറ്റിംഗ്‌സാണ് ഇവിടെ പറയുന്നത്. ഇത്തരത്തില്‍ ചില ടെക്‌നിക്കുകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നേടാം ഒപ്പം ഡേറ്റ, സ്‌പേസ് എന്നിവ ലീക്ക് ചെയ്യാതെ നോക്കുകയുമാകാം.

ഇപ്പോള്‍ പലരും വാട്‌സാപ്പ് ഫോര്‍വേഡുകളെക്കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. അനാവശ്യ ഫോര്‍വേഡുകള്‍, ട്രോള്‍ വീഡിയോകള്‍ എന്നിവയെല്ലാം നിങ്ങള്‍ വൈ-ഫൈയിലോ മറ്റോ കണക്റ്റ് ആയിരിക്കുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആയേക്കാം. അതിനാല്‍ വാട്‌സാപ്പില്‍ സെറ്റിംഗ്‌സില്‍ പോയി ഡേറ്റ ആന്‍ഡ് സ്‌റ്റോറേജ് എടുക്കുക. അതില്‍ മീഡിയ ഓട്ടോ ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ ക്യാൻസൽ ചെയ്യുക. ഇവിടെ തന്നെ ലോ ഡേറ്റ യൂസേജ് എന്ന ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ വാട്‌സാപ്പ് കോള്‍ വിനിയോഗിക്കുന്ന അധിക ഡേറ്റ സംരക്ഷിക്കാനാകും.നിങ്ങളുടെ പേഴ്‌സണല്‍ ഗ്രൂപ്പുകളില്‍ വരുന്ന ഫോട്ടോകളും വീഡിയോകളും ഫോണ്‍ തുറക്കുമ്പോള്‍ ഗാലറിയില്‍ നേരെ വന്നു കിടക്കുന്നത് തടയാം. ഫോട്ടോകളും വീഡിയോകളും ഗാലറിയില്‍ കാണാതെ ഹൈഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വാട്‌സാപ്പിലുണ്ട്. ഇത് ഗ്രൂപ്പ് ചാറ്റുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി നിങ്ങള്‍ അംഗമായിട്ടുള്ള ഗ്രൂപ്പിലോ കോണ്‍ടാക്റ്റ് നെയിമിലോ ടാപ്പ് ചെയ്ത ശേഷം ‘മീഡിയ വിസിബിലിറ്റി’ സെലക്റ്റ് ചെയ്യുക. അതില്‍ ‘നോ’ ഓപ്ഷൻ കൊടുത്താല്‍ മീഡിയ ഗാലറിയില്‍ ഈ മീഡിയ ദൃശ്യമാകില്ല.

എത്രമാത്രം സ്റ്റോറേജ് സ്പേസ് വിനിയോഗിക്കുന്നുവെന്ന് നോക്കി ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷതയും വാട്‌സാപ്പിലുണ്ട്. നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിലുള്ള ഓരോ കോണ്ടാക്ടിനെയും ഗ്രൂപ്പിനെയും തിരഞ്ഞെടുത്ത അതിലെ ടെക്സ്റ്റ് മെസേജുകള്‍, സ്റ്റിക്കറുകള്‍, ജിഫുകള്‍, വീഡിയോകള്‍ എന്നിവയെല്ലാം പ്രത്യേകം തിരഞ്ഞെടുത്തു ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഇതിനായി വാട്സാപ്പ് സെറ്റിംഗ്സില്‍ നിന്നും ഡാറ്റ ആന്‍ഡ് സ്റ്റോറേജ് ഓപ്ഷന്‍ സെലക്ട് ചെയ്ത് സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഓരോ ചാറ്റുകളും മീഡിയ സൈസിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെടും. ഏതെങ്കിലും കോണ്‍ടാക്ടിലോ ഗ്രൂപ്പിലോ ടാപ്പ് ചെയ്താല്‍ അത് എത്ര സ്റ്റോറേജ് സ്‌പേസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയും. തുടര്‍ന്ന് ഫ്രീ അപ്പ് സ്‌പേസ് എന്നെ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇതില്‍ നിന്നും ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റ് ചെയ്യാവുന്നതാണ്.

അങ്ങനെ വിവാദത്തിൽ പെട്ട് നടൻ DULQUER salman

കൊച്ചി: വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ നായയുടെ പേരിനെച്ചൊല്ലിയുള്ള വിവാദത്തില്‍ മാപ്പുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.
സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിച്ചതാണ് ഏറെ വിവാദമുണ്ടാക്കിയത്.
സിനിമ കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു. ഇതോടെയാണ് നിരവധിപ്പേര്‍ വിമര്‍ശനം ഉയര്‍ത്തിയത്.

ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെന്നും ദുല്‍ഖര്‍ സല്‍മാന്‍ ക്ഷമാപണത്തില്‍ വ്യക്തമാക്കി. മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ദുല്‍ഖര്‍ വിശദമാക്കി.DULQUER സൽമാൻ പറഞ്ഞ കാ താഴെ കാണുന്ന ലിങ്കിൽ കേറി നോക്കാം. https://mobile.twitter.com/dulQuer/status/1254404061735997440/photo/1

ലോകത്തിന് ആശ്വാസം പകർന്നുകൊണ്ട് ഓസോൺ പാളിയിൽ ഉള്ള വിള്ളൽ കുറയുന്നു(ozone layer depletion is reduced-by NASA)

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞത്. യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരുന്നതിനിടെയാണ്, ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. എന്തൊക്കെ ആണെങ്കിലും ഇത്തരം ഒരു വാർത്ത ലോക് ഡൗൺ ഇടയിലും കുറച്ച് സന്തോഷം നൽകുന്നതാണ്.

Design a site like this with WordPress.com
Get started