ഇനി മുതൽ കൊച്ചിയിൽ നിന്നു ഡൽഹി വരെ രണ്ടുമണിക്കൂർ താഴെ മതി..

ഭീമൻ ഹൈ പ്രഷർ ട്യൂബുകൾക്കിടയിലൂടെ 1100 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഒരു ടെക്നോളോജിയാണ് ഹൈപർലൂപ്പ്. യാത്രക്കാരെ കയറ്റുന്ന ക്യാപ്സ്യൂൾ എന്ന വിളിപ്പേരുള്ള ചെറിയ കമ്പാർട്മെന്റ് പോഡുകൾ ട്യൂബുകളിലൂടെ സഞ്ചരിക്കുന്നു, വേഗത കൂടുമ്പോൾ വായുവുമായുള്ള ഘർഷണം വർധിക്കും.അതിനാൽ ഈ ട്യൂബിൽ വായുവിന്റെ സഞ്ചാരം ഉണ്ടാകില്ല. അതിനാലാണ് വേഗത മണിക്കൂറിൽ 1100ന് മുകളിൽ വരുത്താൻ സാധിക്കുന്നത്. കമ്പാർട്മെന്റ് പോഡുകൾ, വായുവിൽ മാത്രം സഞ്ചരിക്കുന്ന രീതിയിലോ മാഗ്നെറ്റിക് എഫ്ഫക്റ്റ് കൊണ്ട് പ്രതലത്തിൽ നിന്നും പൊങ്ങി നിൽക്കുന്ന രീതിയിലോ ആണ് ഡിസൈൻ ചെയ്യുക.ചുരുക്കിപ്പറഞ്ഞാൽ ചക്രങ്ങൾ വേണ്ടി വരില്ല എന്നർത്ഥം.

ഇതിന്റെ മറ്റൊരു ഗുണം എന്താണെന്നല്ലേ..ട്രെയിൻ,കാര്, വിമാനം എന്നിവക്ക് വേണ്ടി മുടക്കുന്ന തുകയേക്കാൾ വളരെ കുറഞ്ഞ ചിലവുമതി.മാത്രമല്ല മലിനീകരണ തോത് വളരെ കുറവാണ്. ഈ പാത നിർമ്മിക്കുന്നതും റെയിൽ നിർമ്മിക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിലാണെന്ന് അണിയറയിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നു. റോഡുകളിലെ തിരക്ക് കുറക്കാനും , പെട്ടെന്ന് എത്തിച്ചേരാനും, കുറഞ്ഞ തുകക്ക് യാത്രചെയ്യാനും ഹൈപ്പർ ലൂപ്പ് ടെക്നോളജി സഹായിക്കുന്നു.ഈ ഹൈപ്പർ ലൂപ്പ് പ്രാവർത്തികമാക്കാൻ നിരവധി കമ്പനികളാണ് പരിശ്രമിക്കുന്നറത്.ഈ ആശയം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. 2020 ഇൽ ഹൈപർലൂപ് പരീക്ഷണം നടത്താൻ സാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും കോവിഡ് 19 എന്ന മഹാമാരി ഉള്ളതിനാൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കില്ല.

എവിടെയാണ് ഹൈപർലൂപ് ആദ്യം സ്ഥാപിക്കുക എന്നത് വ്യക്തമല്ല. കമ്പനികൾ വിവിധ റൂട്ട് പാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. അതിൽ നമ്മുടെ ഇന്ത്യയും പെടും. സാധാരണ ഇന്ത്യയിൽ ഓടുന്ന ട്രെയിനുകളുടെ 20 ഇരട്ടി വേഗതയാണ് ഹൈപ്പർലോപ്പിൽ ഉണ്ടാകുക.

യാത്രയുമായി ബന്ധപ്പെട്ട ഈ ടെക്നോളജി ഉടൻതന്നെ നമ്മുടെ ഇന്ത്യയിലും പ്രാവർത്തികമാകും എന്ന് പ്രതീക്ഷിക്കാം.

WhatsApp ന്റെ തകർപ്പൻ quarantine stickers -whatsapp update

കാലിഫോര്‍ണിയ: വാട്‌സ്‌ആപ്പുകളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് ഇമോജികളും സ്റ്റിക്കറുകളും. ആളുകള്‍ തമ്മിലുള്ള ചാറ്റിങ്ങില്‍ ഇവയ്ക്ക് വളരെയധികം തന്നെ പ്രാധാന്യമുണ്ട്. വാക്കുകള്‍കൊണ്ട് പറയാതെ ചില ആശയങ്ങളും പ്രതികരണങ്ങളും ഭാവങ്ങളും സ്റ്റിക്കറുകളിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്നത് ചാറ്റിങ്ങ് ഏറെ എളുപ്പമാക്കിയിരിക്കുകയാണ്.

ഈ ജനപ്രീതി മുതലെടുത്ത് ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച്‌ വാട്‌സ്‌ആപ്പ് ക്വാറന്റൈന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. വീട്ടില്‍ ഒരുമിച്ച്‌ എന്നര്‍ഥം വരുന്ന ‘Together at Home’ സ്റ്റിക്കര്‍ പാക്കുകളാണ് വാട്‌സ്‌ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കുഞ്ഞു കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളായി അവതരിപ്പിച്ചിരിക്കുന്ന വാട്‌സ്‌ആപ്പ് അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തരുന്നുണ്ട്ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈ സ്റ്റിക്കറുകള്‍ക്ക് വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യായാമം ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനും ഓരോരുത്തര്‍ക്കും സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

Nokia ഫോണുകളുടെ വാറന്റി കമ്പനി നീട്ടിനൽകും(Nokia company extend the warranty period)

കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ ലോകമാകെ ലോക്ക്ഡൗണിലാണ്. അതുകൊണ്ട് തന്നെ നോക്കിയ ഫോണുകള്‍ക്ക് 60 ദിവസത്തെ വാറന്റി നീട്ടി നല്‍കുമെന്ന് എച്ച്‌എംഡി ഗ്ലോബല്‍ അറിയിച്ചു. മാര്‍ച്ച്‌ 15 നും മെയ് 15നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഫോണുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വാവേ, വണ്‍പ്ലസ്, റിയല്‍മി, ഓപ്പോ പോലുള്ള കമ്ബനികള്‍ സമാനമായ പ്രഖ്യാപനം നടത്തിയരുന്നു. വാവേ ജൂണ്‍ 30 വരെ വാറന്റി നീട്ടി നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ സര്‍വീസിന് നല്‍കിയിരിക്കുന്ന ഫോണുകള്‍ക്ക് പകരം ഫോണുകള്‍ നല്‍കുമെന്നാണ് വണ്‍ പ്ലസ്‌ പറഞ്ഞിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്-19 രോഗികള്‍ക്കും ഫോണുകളും കമ്ബനി ദാനം ചെയ്യുന്നുണ്ടെന്ന് എച്ച്‌എംഡി ഗ്ലോബല്‍ അറിയിച്ചു.ലോക്ക്ഡൗണ്‍ കാരണം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫോണുകളുടെ വിതരണം കമ്ബനി താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്

Zoom ആപ്പിനെ തകർക്കാൻ പുതിയ update മായി Google duo

Google Duo: മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ. Google Duo has upped its game by adding the participant limit in a video call to 12 and is only likely to increase the number.

Google Duo: മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ. Google Duo has upped its game by adding the participant limit in a video call to 12 and is only likely to increase the number.

ലോക്ക്ഡൌൺ കാലത്ത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളുടെ ഉപയോക്തൃ അടിത്തറ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കും അല്ലാതെയും ആളുകൾ ഗ്രൂപ്പ് വീഡിയോകോളിങ് പ്ലാറ്റ്ഫോമുകൾ ധാരാളമായി ഉപയോഗിക്കുന്നു.അതുകൊണ്ട് തന്നെ വീഡിയോ കോളിങ് ആപ്പുകൾ തമ്മിലുള്ള മത്സരവും കടുക്കുകയാണ്. മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ.ഒരു വീഡിയോ കോളിൽ പങ്കെടുക്കുന്ന ആളുകളുടെ പരിധി 12 ആയി ഉയർത്തികൊണ്ടാണ് ലോക്ക്ഡൌൺ കാലത്ത് ഡ്യൂവോ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് ആപ്പുകൾക്ക് ആവശ്യക്കാർ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഗൂഗിൾ ഡ്യൂവോ ഇത്തരമൊരു അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. നാല് പുതിയ സവിശേഷതകളാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിൾ

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ഗൂഗിൾ ഡ്യുവോയിൽ 10 ദശലക്ഷം പുതിയ സൈൻ-അപ്പുകളാണ് ഉണ്ടായതെന്ന് ഗൂഗിളിന്റെ ബ്ലോഗ്‌പോസ്റ്റിൽ വെളിപ്പെടുത്തി. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ നൽകിയിട്ടുള്ള പുതിയ നാല് സവിശേഷതകൾ ഡ്യുവോ ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ ഡേവ് സിട്രോൺ വെളിപ്പെടുത്തി.

എങ്ങനെ നിങ്ങളുടെ ഫോണിന്റെ മുഴുവൻ ഫക്‌ഷൻസും working ആണ് എന്ന് ടെസ്റ്റ് ചെയ്യാം(how to test phone working or not)

Test ചെയ്യുന്നതിന് വേണ്ടി test your phone application ഇൻസ്റ്റാൾ ചെയ്യുക .അതിനു ശേഷം അത് ഓപ്പൺ ആയി വരുമ്പോൾ തന്നേയ്

ഇത്തരതതിലൊരു inter face ആയിരിക്കും കിട്ടുക.അതിൽ മൊബൈൽ ടെസ്റ്റ് എടുത്ത് കഴിഞ്ഞാൽ അതിൽ തന്നേയ് കുറേ അതികം ഓപ്ഷൻ കാണുവാൻ സാധിക്കും.അതിൽ നമ്മൾ ഓരോ ടെസ്റ്റ് ചെയ്ത് നമ്മുടെ ഫോൺ full condition ആണ് എന്ന് ഉറപ്പുവരുത്തുക.


നിങ്ങൾക്ക് ഈ ആപ് പ്ലേസ്റോറിൽ ലഭ്യം ആണ് അതിന്റെ ലിങ്ക് ഞൻ ഇവിടെ കൊടുക്കാം .https://play.google.com/store/apps/details?id=mizpahsoft.apps.testyourmobile.com.tym

അതുപോലെ ഇന്റർനെറ്റ് സ്പീഡ് എല്ലാം നോക്കാൻ ഈ ആപ് നമ്മളെ സഹായിക്കുകയും ചെയ്യുന്നു. ബ്ലോഗ് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും share ചെയ്യാനും മറക്കരുത്.

ഏതൊരു വണ്ടിയുടെയും നമ്പർ വെച്ച് details എങ്ങനെ അറിയാം

എങ്ങനെ നമുക്ക് ഒരു വണ്ടി number കിട്ടിയാൽ അതിന്റെ details അറിയാം.അതുപോലെ തന്നെ എങ്ങനെ ഫൈൻ ഉണ്ടോ എന്ന് നോക്കാം എന്നറിയുന്നതിനയി വായിക്കുക…..

playstore നിന്നും Mparivahanആപ് download ചെയുക . ഗവമെന്റിന്റെ തന്നേയ് ആപ് ആയതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല .

നമ്മൾ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ആപ് ഓപ്പൺ ആയി വന്നാൽ അതിൽ RC ഭാഗത്ത് വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ഉള്ള നമ്പർ ഒട്ടും സ്പേസ് വരാതെ അടിച്ചു കൊടുക്കുക എന്നിട്ട് സേർച്ച് ഓപ്ഷൻ കൊടുത്താൽ അ വണ്ടിയുടെ ഉടമയുടെ പേരും അത് എത്ര വർഷം മുമ്പ് ഇറങ്ങിയ വണ്ടി ആണ് തുടങ്ങിയ വിവരങ്ങൾ എല്ലാം തന്നേയ് കാണുവാൻ സാധിക്കും.

നമ്മൾ ആദ്യം തന്നേയ് കൊടുത്ത RC ബടടൺ ന് അടുത്തായി DL എന്ന ഒരു ബട്ടൺ കൂടി ഉണ്ട് ..ആഹ് ബട്ടൺ സെലക്ട് ചെയ്തതിനു ശേഷം LICENSE NUMBER മാത്രം കൊടുത്താൽ നമ്മുടെ ലൈസൻസ് എന്തെങ്കിലും ഫൈൻ ഉണ്ടോ എന്നും നമുക്ക് മനസിലക്കൻ പറ്റും . അതുപോലെ തന്നെ ലൈസൻസ് ഇതിൽ add ചെയ്തുകൊണ്ട് നമുക്ക് പോലീസിന് ഇത് കാണിച്ച് കൊടുത്താൽ മതിയാകും.

വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം

HP ഗ്യാസ് ഉപഭോതാക്കള്‍ക്കാണ് ഈ സംവിധാനങ്ങള്‍ ലഭ്യമാകുന്നത് .അതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം .

ആദ്യം തന്നെ 9222201122 ഈ നമ്ബറിലേക്ക് നിങ്ങളുടെ ആവിശ്യം അറിയിക്കുക .പുതിയ ബുക്കിംഗ് മുതല്‍ നിങ്ങളുടെ മറ്റു എല്ലാതരം സഹായങ്ങള്‍ക്കും നിങ്ങള്‍ക്ക് ഈ നമ്ബറിലേക്ക് വാട്ട്സ് ആപ്പ് മെസേജുകള്‍ അയക്കാവുന്നതാണ് .കൂടാതെ നിങ്ങളുടെ സബ്‌സിഡി അടക്കം ഇവിടെ നിന്നും അറിയുവാന്‍ സാധിക്കുന്നതാണ് .രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ നിന്നുമാണ് നിങ്ങള്‍ക്ക് ഇത്തരത്തില്‍ വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് സാധ്യമാകുന്നത് .

Thanks for content: daily hunt

ഇനിമുതൽ WhatsApp vedio call എട്ടു പേർക്ക് ചെയ്യാം ( whats app updated to vedio call 8 people once Ina time)

WhatsApp Video Calling: ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. WhatsApp is adding support for more than four participants in a group call. The latest beta versions of WhatsApp for both Android and iOS are allowing up to eight participants in a single group call

WhatsApp Video Calling: ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. WhatsApp is adding support for more than four participants in a group call. The latest beta versions of WhatsApp for both Android and iOS are allowing up to eight participants in a single group call

വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതിൽ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയില്ല എന്നതായിരുന്നു.എന്നാലിപ്പോഴിതാ ഈ പരാതി പരിഹരിക്കുകയാണ് കമ്പനി. ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. വോയിസ് കോളിലും വീഡിയോ കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ് പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്.

ബീറ്റ പതിപ്പ്

വാട്സ്ആപ്പ് ഗ്രപ്പ് കോളിങ് സവിശേഷതയിൽ മാറ്റങ്ങൾ വരുത്തിയേക്കും എന്ന റിപ്പോർട്ടുകൾ വന്ന് ദിവസങ്ങൾക്കകം തന്നെ കമ്പനി ബീറ്റ പതിപ്പ് പുറത്തിറക്കിയെന്നത് അതിശയകരമാണ്. വാട്സ്ആപ്പിന്റെ ഗ്രൂപ്പ് കോളിങിൽ എട്ടുപേരെ ചേർക്കാവുന്ന സവിശേഷതയുമായി ഐഒഎസ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ബീറ്റ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു. സ്ഥിരമായ പതിപ്പുകളിലേക്കും ഇത് വൈകാതെ ഉൾപ്പെടുത്തും.

ഗ്രൂപ്പ് വീഡിയോ

ഗ്രൂപ്പ് വീഡിയോ കോളിളോ വോയ്‌സ് കോളിളോ എട്ട്പേർക്ക് വരെ ഒരേ സമയം പങ്കെടുക്കാവുന്ന വിധത്തിലാണ് പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് പുറത്തിറക്കിയിട്ടുള്ളത്. മുകളിൽ പറഞ്ഞത് പോലെവാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.20.132 ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയ സവിശേഷത ലഭിക്കും. അതേസമയം iOS ഉപയോക്താക്കൾ ബീറ്റ പതിപ്പ്- 2.20.50.25 സ്വന്തമാക്കിയാൽ ഈ സവിശേഷത ഉപയോഗിക്കാം.മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടത്തുന്നത്. ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ വഴി നടത്തുന്ന അവസരത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളാണ് കമ്പനികൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാട്സ്ആപ്പ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല.

ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റില്‍ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി.

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റില്‍ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി. ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചതിനൊപ്പം ബ്രൗസറിന്റെ 200 കോടി ഉപയോക്താക്കള്‍ക്കും് സുരക്ഷാ വീഴ്ച സംബന്ധിച്ച മുന്നറിയിപ്പ് ഗൂഗിള്‍ നല്‍കി. അതേസമയം കണ്ടെത്തിയ ബഗ്ഗ് ഇപ്പോഴും രഹസ്യമായിരിക്കുകയാണ്. ഇതിന് പൂര്‍ണമായൊരു പരിഹാരം കാണാന്‍ ഗൂഗിളിന് സാധിച്ചിട്ടില്ല.

ആ വെല്ലുവിളി ഉള്ളതിനാല്‍ തന്നെ പുതിയ അപ്ഡേറ്റിലേക്ക് മാറാന്‍ ഗൂഗിള്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു. ഉപയോക്താക്കളുടെ കംപ്യൂട്ടറില്‍ മാല്‍വെയര്‍ സ്ഥാപിക്കാനാകും വിധം ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന ഗുരുതരമായ ബഗ്ഗ് ആണിത്.

വിന്‍ഡോസ്, മാക്ക്, ലിനക്സ് എന്നിവയിലേക്കുള്ള 81.0.4044.113 അപ്ഡേറ്റ് ആണ് പുറത്തിറക്കിയത്. വരും ദിവസങ്ങളില്‍ ഇത് ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ഒരു സുരക്ഷാ പ്രശ്നവും ഈ അപ്ഡേറ്റില്‍ പരിഹരിച്ചിട്ടുണ്ട്.

പുതിയ അപ്ഡേറ്റിലെ മാറ്റങ്ങളുടെ വലിയ പട്ടിക ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം തന്നെ എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതായത് ഇതില്‍ പൂര്‍ണമായൊരു പരിഹാരം കാണാന്‍ ഗൂഗിളിന് സാധിച്ചിട്ടില്ല. ഗൂഗിള്‍ കമ്മ്യൂണിറ്റി ഹെല്‍പ്പ് ഫോറം വഴി സാധാരണ പ്രശ്നങ്ങള്‍ എന്തെല്ലാം ആണെന്ന് അറിയാന്‍ സാധിക്കുകയും സഹായം തേടുകയും ചെയ്യാമെന്ന് ഗൂഗിള്‍ പറഞ്ഞു.

ഭൂരിഭാഗം ഉപയോക്താക്കളും പുതിയ അപഡേറ്റിലേക്ക് മാറുന്നത് വരെ ബഗ്ഗിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടേക്കില്ല. ഈ ബഗ്ഗ് എതെങ്കിലും തേഡ് പാര്‍ട്ടി ലൈബ്രറിയില്‍ ഉണ്ടെന്ന് കണ്ടാലും ബഗ്ഗിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും

Covid രോഗികൾക്ക് ആഹാരം എത്തിക്കാനും മരുന്ന് എത്തിക്കാനും ഇനി robot ( robot for serving food and medicine in Kerala.)

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ റോബോട്ടിനെ ഉപയോഗിക്കാനൊരുങ്ങി കേരളം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്ബേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ‘നൈറ്റിങ്‌ഗേല്‍19’ എന്ന റോബോട്ടിനെയാണ് കേരളം ഉപയോഗിക്കാനിരിക്കുന്നത്.

കോവിഡ് കേസുകള്‍ കൂടുതലുള്ള കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടിനെയും രംഗത്തിറക്കുന്നത്.

ചൈനയിലെ വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാതൃക പരീക്ഷിക്കാന്‍
കേരളത്തിലെ ആരോഗ്യവകുപ്പ് തീരുമാനിച്ചത്

രോഗികളുടെ അടുത്ത് പോകുന്നത് രോഗം പകരാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നതിനാല്‍ പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ ധരിച്ച്‌ മാത്രമേ കൊറോണ രോഗികളുടെ അടുത്തേക്ക് പോകാന്‍ സാധിക്കുള്ളൂ. കിറ്റ് ധരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്.

ചൈനയെ വെല്ലുന്ന സാങ്കേതികവിദ്യയാണ് കേരളത്തിന്റെ സ്വന്തം ‘നൈറ്റിങ്‌ഗേല്‍ 19’ റോബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. നൈറ്റിങ്‌ഗേല്‍19-ലില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ രോഗികള്‍ക്ക് കണ്ട് സംസാരിക്കാനാവും എന്നത് ഈ റോബോട്ടിന്റെ പ്രധാന പ്രത്യേകതയാണ്.

6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും, അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്ട്രോളിലൂടെ ഒരു കിലോ മീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും.

Thanks for content :Asianet

Watch at this news

കൊവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുമായി അധ്യാപകും വിദ്യാര്‍ത്ഥികളും; അഭിനന്ദനവുമായി ആരോഗ്യമന്ത്രി
http://dhunt.in/9lbx0?s=a&ss=pd
Source : “Asianet News” via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

Design a site like this with WordPress.com
Get started