Zoom ആപ്പിനെ തകർക്കാൻ പുതിയ update മായി Google duo

Google Duo: മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ. Google Duo has upped its game by adding the participant limit in a video call to 12 and is only likely to increase the number.

Google Duo: മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ. Google Duo has upped its game by adding the participant limit in a video call to 12 and is only likely to increase the number.

ലോക്ക്ഡൌൺ കാലത്ത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളുടെ ഉപയോക്തൃ അടിത്തറ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കും അല്ലാതെയും ആളുകൾ ഗ്രൂപ്പ് വീഡിയോകോളിങ് പ്ലാറ്റ്ഫോമുകൾ ധാരാളമായി ഉപയോഗിക്കുന്നു.അതുകൊണ്ട് തന്നെ വീഡിയോ കോളിങ് ആപ്പുകൾ തമ്മിലുള്ള മത്സരവും കടുക്കുകയാണ്. മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ.ഒരു വീഡിയോ കോളിൽ പങ്കെടുക്കുന്ന ആളുകളുടെ പരിധി 12 ആയി ഉയർത്തികൊണ്ടാണ് ലോക്ക്ഡൌൺ കാലത്ത് ഡ്യൂവോ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് ആപ്പുകൾക്ക് ആവശ്യക്കാർ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഗൂഗിൾ ഡ്യൂവോ ഇത്തരമൊരു അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. നാല് പുതിയ സവിശേഷതകളാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിൾ

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ഗൂഗിൾ ഡ്യുവോയിൽ 10 ദശലക്ഷം പുതിയ സൈൻ-അപ്പുകളാണ് ഉണ്ടായതെന്ന് ഗൂഗിളിന്റെ ബ്ലോഗ്‌പോസ്റ്റിൽ വെളിപ്പെടുത്തി. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ നൽകിയിട്ടുള്ള പുതിയ നാല് സവിശേഷതകൾ ഡ്യുവോ ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ ഡേവ് സിട്രോൺ വെളിപ്പെടുത്തി.

Leave a comment

Design a site like this with WordPress.com
Get started