ഭൂമിക്ക് ആശ്വാസം ആയി lockdown കാലം(geting relaxation for earth with a lot )

കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വന്‍കിട രാജ്യങ്ങളടക്കം അടച്ചുപൂട്ടല്‍ നടപടികള്‍ തുടരുന്നതിനൊപ്പം അന്തരീക്ഷത്തിലെ മലിനീകരണത്തിന് അളവും വന്‍തോതിലാണ് കുറയുന്നത്. ചൈന, ഇന്ത്യ, ഇറ്റലി, അമേരിക്കയുടെ ചില പ്രധാന ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായുമലിനീകരണ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. 70 വര്‍ഷങ്ങള്‍ക്കുശേഷം ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തുന്ന വര്‍ഷം 2020 ആകുമെന്ന് നിഗമനത്തിലാണ് ഗവേഷകര്‍.

ആഗോളതലത്തില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ and CO അളവില്‍ ഈ വര്‍ഷം അഞ്ച് ശതമാനമോ അതിലധികമോ വരെ കുറവുണ്ടാകാന്‍ സാധ്യതയുള്ളതായി കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ജാക്സണ്‍ പറയുന്നു.

2008ലെ സാമ്ബത്തിക മാന്ദ്യത്തിന് ശേഷം കാര്‍ബണ്‍ഡയോക്സൈഡ് അളവ് കുറയുന്നതും ഇതാദ്യമാണ്. 2008ല്‍ 1.4 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

സോവിയറ്റ് യൂണിയന്റെ പതനം അടക്കം മറ്റൊരു പ്രതിസന്ധി സമയങ്ങളിലും കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവും CO ഇത്രത്തോളം കുറഞ്ഞിട്ടില്ലെന്നും ജാക്സണ്‍ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഫാക്ടറികളില്‍ ഭൂരിഭാഗവും അടഞ്ഞ നിലയിലാണ്. ഇതിനുപുറമേ വാഹന ഗതാഗതവും ഭാഗികമായെങ്കിലും നിലച്ചതാണ് കാര്‍ബണ്‍ഡയോക്സൈഡിന്‍റെയും കാർബൺ മോണോക്‌സിടെന്‍റെയും അളവ് ഇത്രകണ്ട് കുറയാന്‍ കാരണമായത്.

Leave a comment

Design a site like this with WordPress.com
Get started