പുത്തൻ ഓഫറുകൾ നൽകി കൊണ്ട് ഗൂഗിൾ പെയും

കോറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ എല്ലാ കമ്ബനികളും അവരവരുടെ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നു .എടുത്തു പറയേണ്ടത് ടെലികോം കമ്ബനികളാണ് .ജിയോ ,വൊഡാഫോണ്‍ ഐഡിയ ,BSNL കൂടാതെ എയര്‍ടെല്‍ എന്നിങ്ങനെ എല്ലാകമ്ബനികളും അവരവരുടെ ഓഫറുകള്‍ ഇതിനോടകം തന്നെ പുറത്തിറക്കിയിരിക്കുന്നു .

എന്നാല്‍ ഇപ്പോള്‍ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായാണ് ഇപ്പോള്‍ ഗൂഗിള്‍ പേ എത്തിയിരിക്കുന്നത് ,ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പേ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .199 രൂപയ്യ്ക്കോ അതിനു മുകളിലോ ബില്ലുകളോ കൂടാതെ മറ്റു റീച്ചാര്‍ജുകളോ ഗൂഗിള്‍ പേ ഉപയോഗിച്ച്‌ അടയ്ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ 101 രൂപവരെ ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .

അതായത് മൂന്നു തരത്തിലാണ് ഉപഭോതാക്കള്‍ക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നത്.ആദ്യത്തേത് ,ഇന്റര്‍നെറ്റ് ബില്ലുകളാണ് .ഏതെങ്കിലും ബ്രോഡ് ബാന്‍ഡ് ബില്ലുകളോ മറ്റോ 199 രൂപയ്ക്ക് മുകളില്‍ ഉള്ളവര്‍ക്ക് ഗൂഗിള്‍ പേ വഴി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .രണ്ടാമത്തേത് ഇലട്രിസിറ്റി ബില്ലുകളാണ് .ഗൂഗിള്‍ പേ വഴി 199 രൂപയോ അതിനു മുകളിലോ ബില്ലുകള്‍ അടയ്ക്കുകയാണെങ്കില്‍ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

അവസാനത്തേക്കു മൊബൈല്‍ റീച്ചാര്‍ജുകളും കൂടാതെ ബില്ലുകളുമാണ് .199 രൂപയോ കൂടാതെ അതിനു മുകളിലോ റീച്ചാര്‍ജുകള്‍ ചെയ്യുന്നവര്‍ക്കും കൂടാതെ പോസ്റ്റ് പെയ്ഡ് ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്കും ഗൂഗിള്‍ പേ ക്യാഷ് ബാക്ക് നല്‍കുന്നുണ്ട് .ഗൂഗിള്‍ പേയുടെ TC അനുസരിച്ചു മാത്രമാണ് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .

ജിയോ സിം ഉപയോക്കുന്നവർക് സന്തോഷ വാർത്ത

ജിയോയുടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളില്‍ ഒന്നാണ് ഇപ്പോള്‍ 155 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് .155 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .1 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി ഉപഭോതാക്കള്‍ക്ക് 28 ജിബിയുടെ ഡാറ്റയാണ് 155 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്നത് ലാഭകരമായ 185 രൂപയുടെ ഓഫറുകളാണ് .

ജിയോയുടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളില്‍ ഒന്നാണ് ഇപ്പോള്‍ 185 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് .185 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .2 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി ഉപഭോതാക്കള്‍ക്ക് 56 ജിബിയുടെ ഡാറ്റയാണ് 185 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .കൂടാതെ 125 രൂപയുടെയും 75 രൂപയുടെയും ഓഫറുകള്‍ ലഭിക്കുന്നതാണ്

മറ്റു ലാഭകരമായ ഓഫറുകള്‍ നോക്കാം

11 രൂപയുടെ ചെറിയ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 75 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 200 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 500 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .

അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

വളർച്ചയിൽ മറ്റെല്ലാവരെയും പിന്നിട് ടിക് ടോക് മുന്നേറുന്നു

ഫെയ്‌സ്ബുക്കിനും അനുബന്ധ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ക്കും വലിയ വെല്ലുവിളിയായി ചൈനീസ് ടിക് ടോക് അതിവേഗം മുന്നറുകയാണ്. ഹ്രസ്വ വിഡിയോ നിര്‍മ്മാണ ആപ്ലിക്കേഷന്‍ ടിക് ടോക് ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലുമായി 200 കോടി ഡൗണ്‍ലോഡ് കവിഞ്ഞു. ഇതില്‍ 30.3 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. 611 ദശലക്ഷം പേരാണ് ഇന്ത്യയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത്.

ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ മുന്നില്‍നില്‍ക്കുന്ന രണ്ടാമത്തെ മുന്‍‌നിര രാജ്യമാണ് ചൈന. ഇതുവരെ ചൈനയില്‍ 196.6 ദശലക്ഷം പേര്‍ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മൊബൈല്‍ ഇന്റലിജന്‍സ് കമ്ബനിയായ സെന്‍സര്‍ ടവര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ കണക്കില്‍ രാജ്യത്തെ തേര്‍ഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് സ്റ്റോര്‍ ഇന്‍സ്റ്റാളുകള്‍ ഉള്‍പ്പെടുന്നില്ല. ഡൗണ്‍ലോഡിങ്ങില്‍ 165 ദശലക്ഷം പേരുമായി യു‌എസ് ആണ് മൂന്നാം സ്ഥാനത്ത്.

ഇന്നുവരെയുള്ള ടിക് ടോക് ഡൗണ്‍‌ലോഡുകളില്‍ ഭൂരിഭാഗവും ഗൂഗിള്‍ പ്ലേ വഴിയാണ്. 1.5 ബില്യണ്‍‌ ഇന്‍‌സ്റ്റാളുകള്‍ ഗൂഗിള്‍ പ്ലേയില്‍ നിന്നാണ്‌. മൊത്തം 75.5 ശതമാനം വരുമിത്. അതേസമയം, ആപ്പിള്‍ സ്റ്റോര്‍ വഴി 495.2 ദശലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നിട്ടുണ്ട്.

ടിക് ടോക് 1.5 ബില്യണ്‍ ഡൗണ്‍ലോഡുകള്‍ മറികടന്ന് കേവലം അഞ്ച് മാസത്തിന് ശേഷമാണ് ഏറ്റവും പുതിയ നേട്ടം കൈവരിച്ചത്. 2020 ലെ ആദ്യ പാദത്തില്‍ ഏത് അപ്ലിക്കേഷനുകളേക്കാളും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ടിക് ടോക്കിന് നേടാനായി. കോവിഡ്-19 മഹാമാരിക്കിനിടയിലാണ് ടിക് ടോക്കിന്റെ കുതിപ്പെന്നതും ശ്രദ്ധേയമാണ്

Corona കാലത്തും ജിയോ തന്നെ മുന്നിൽ …

ഇന്ത്യന്‍ ടെലികോം രംഗത്ത് ഏറെ ചലനങ്ങള്‍ സൃഷ്‌ടിച്ച ജിയോ ഇപ്പോള്‍ ഫേസ്ബൂക്കുമായി കൈകോര്‍ക്കുന്നു .ഫേസ് ബുക്ക് ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ ഓഹരികള്‍ സ്വന്തക്കിയിരിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത് .

ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോള്‍ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

അതായത് ഏകദേശം Rs 43,574 കോടി രൂപയാണ് ഇതിന്നായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് .നിലവില്‍ വാട്ട്സ് ആപ്പ് ,ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ആപ്ലികേഷനുകള്‍ ഫേസ് ബുക്കിനു സ്വന്തമാണ് .

എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് ജിയോ തന്നെയാണ് മുന്നില്‍ നില്കുന്നത് എന്നാണ് കണക്കുകള്‍ .ഓഫറുകളുടെ കാര്യത്തിലും ജിയോ തന്നെയാണ് മുന്നില്‍ നില്കുന്നത് .വളരെ ലാഭകരമായ ഓഫറുകളും മെയ് ആദ്യം വരെ സൗജന്യ ഇന്‍കമിംഗ് കോളുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .

Design a site like this with WordPress.com
Get started