കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ ലോകമാകെ ലോക്ക്ഡൗണിലാണ്. അതുകൊണ്ട് തന്നെ നോക്കിയ ഫോണുകള്‍ക്ക് 60 ദിവസത്തെ വാറന്റി നീട്ടി നല്‍കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു. മാര്‍ച്ച് 15 നും മെയ് 15നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഫോണുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വാവേ, വണ്‍പ്ലസ്, റിയല്‍മി, ഓപ്പോ പോലുള്ള കമ്ബനികള്‍ സമാനമായ പ്രഖ്യാപനം നടത്തിയരുന്നു. വാവേ ജൂണ്‍ 30 വരെ വാറന്റി നീട്ടി നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ സര്‍വീസിന് നല്‍കിയിരിക്കുന്ന ഫോണുകള്‍ക്ക് പകരം ഫോണുകള്‍ നല്‍കുമെന്നാണ് വണ്‍ പ്ലസ് പറഞ്ഞിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്-19 രോഗികള്‍ക്കും ഫോണുകളും കമ്ബനി ദാനം ചെയ്യുന്നുണ്ടെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു.ലോക്ക്ഡൗണ്‍ കാരണം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫോണുകളുടെ വിതരണം കമ്ബനി താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്
Google Duo: മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ. Google Duo has upped its game by adding the participant limit in a video call to 12 and is only likely to increase the number.
Google Duo: മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ. Google Duo has upped its game by adding the participant limit in a video call to 12 and is only likely to increase the number.
ലോക്ക്ഡൌൺ കാലത്ത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളുടെ ഉപയോക്തൃ അടിത്തറ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കും അല്ലാതെയും ആളുകൾ ഗ്രൂപ്പ് വീഡിയോകോളിങ് പ്ലാറ്റ്ഫോമുകൾ ധാരാളമായി ഉപയോഗിക്കുന്നു.അതുകൊണ്ട് തന്നെ വീഡിയോ കോളിങ് ആപ്പുകൾ തമ്മിലുള്ള മത്സരവും കടുക്കുകയാണ്. മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ.ഒരു വീഡിയോ കോളിൽ പങ്കെടുക്കുന്ന ആളുകളുടെ പരിധി 12 ആയി ഉയർത്തികൊണ്ടാണ് ലോക്ക്ഡൌൺ കാലത്ത് ഡ്യൂവോ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് ആപ്പുകൾക്ക് ആവശ്യക്കാർ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഗൂഗിൾ ഡ്യൂവോ ഇത്തരമൊരു അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. നാല് പുതിയ സവിശേഷതകളാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗൂഗിൾ
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ഗൂഗിൾ ഡ്യുവോയിൽ 10 ദശലക്ഷം പുതിയ സൈൻ-അപ്പുകളാണ് ഉണ്ടായതെന്ന് ഗൂഗിളിന്റെ ബ്ലോഗ്പോസ്റ്റിൽ വെളിപ്പെടുത്തി. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ നൽകിയിട്ടുള്ള പുതിയ നാല് സവിശേഷതകൾ ഡ്യുവോ ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ ഡേവ് സിട്രോൺ വെളിപ്പെടുത്തി.
Test ചെയ്യുന്നതിന് വേണ്ടി test your phone application ഇൻസ്റ്റാൾ ചെയ്യുക .അതിനു ശേഷം അത് ഓപ്പൺ ആയി വരുമ്പോൾ തന്നേയ്
ഇത്തരതതിലൊരു inter face ആയിരിക്കും കിട്ടുക.അതിൽ മൊബൈൽ ടെസ്റ്റ് എടുത്ത് കഴിഞ്ഞാൽ അതിൽ തന്നേയ് കുറേ അതികം ഓപ്ഷൻ കാണുവാൻ സാധിക്കും.അതിൽ നമ്മൾ ഓരോ ടെസ്റ്റ് ചെയ്ത് നമ്മുടെ ഫോൺ full condition ആണ് എന്ന് ഉറപ്പുവരുത്തുക.
നമ്മൾ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ആപ് ഓപ്പൺ ആയി വന്നാൽ അതിൽ RC ഭാഗത്ത് വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ഉള്ള നമ്പർ ഒട്ടും സ്പേസ് വരാതെ അടിച്ചു കൊടുക്കുക എന്നിട്ട് സേർച്ച് ഓപ്ഷൻ കൊടുത്താൽ അ വണ്ടിയുടെ ഉടമയുടെ പേരും അത് എത്ര വർഷം മുമ്പ് ഇറങ്ങിയ വണ്ടി ആണ് തുടങ്ങിയ വിവരങ്ങൾ എല്ലാം തന്നേയ് കാണുവാൻ സാധിക്കും.
നമ്മൾ ആദ്യം തന്നേയ് കൊടുത്ത RC ബടടൺ ന് അടുത്തായി DL എന്ന ഒരു ബട്ടൺ കൂടി ഉണ്ട് ..ആഹ് ബട്ടൺ സെലക്ട് ചെയ്തതിനു ശേഷം LICENSE NUMBER മാത്രം കൊടുത്താൽ നമ്മുടെ ലൈസൻസ് എന്തെങ്കിലും ഫൈൻ ഉണ്ടോ എന്നും നമുക്ക് മനസിലക്കൻ പറ്റും . അതുപോലെ തന്നെ ലൈസൻസ് ഇതിൽ add ചെയ്തുകൊണ്ട് നമുക്ക് പോലീസിന് ഇത് കാണിച്ച് കൊടുത്താൽ മതിയാകും.
HP ഗ്യാസ് ഉപഭോതാക്കള്‍ക്കാണ് ഈ സംവിധാനങ്ങള്‍ ലഭ്യമാകുന്നത് .അതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം .
ആദ്യം തന്നെ 9222201122 ഈ നമ്ബറിലേക്ക് നിങ്ങളുടെ ആവിശ്യം അറിയിക്കുക .പുതിയ ബുക്കിംഗ് മുതല്‍ നിങ്ങളുടെ മറ്റു എല്ലാതരം സഹായങ്ങള്‍ക്കും നിങ്ങള്‍ക്ക് ഈ നമ്ബറിലേക്ക് വാട്ട്സ് ആപ്പ് മെസേജുകള്‍ അയക്കാവുന്നതാണ് .കൂടാതെ നിങ്ങളുടെ സബ്സിഡി അടക്കം ഇവിടെ നിന്നും അറിയുവാന്‍ സാധിക്കുന്നതാണ് .രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ നിന്നുമാണ് നിങ്ങള്‍ക്ക് ഇത്തരത്തില്‍ വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് സാധ്യമാകുന്നത് .
WhatsApp Video Calling: ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. WhatsApp is adding support for more than four participants in a group call. The latest beta versions of WhatsApp for both Android and iOS are allowing up to eight participants in a single group call
WhatsApp Video Calling: ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. WhatsApp is adding support for more than four participants in a group call. The latest beta versions of WhatsApp for both Android and iOS are allowing up to eight participants in a single group call
വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതിൽ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയില്ല എന്നതായിരുന്നു.എന്നാലിപ്പോഴിതാ ഈ പരാതി പരിഹരിക്കുകയാണ് കമ്പനി. ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. വോയിസ് കോളിലും വീഡിയോ കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ് പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്.
ബീറ്റ പതിപ്പ്
വാട്സ്ആപ്പ് ഗ്രപ്പ് കോളിങ് സവിശേഷതയിൽ മാറ്റങ്ങൾ വരുത്തിയേക്കും എന്ന റിപ്പോർട്ടുകൾ വന്ന് ദിവസങ്ങൾക്കകം തന്നെ കമ്പനി ബീറ്റ പതിപ്പ് പുറത്തിറക്കിയെന്നത് അതിശയകരമാണ്. വാട്സ്ആപ്പിന്റെ ഗ്രൂപ്പ് കോളിങിൽ എട്ടുപേരെ ചേർക്കാവുന്ന സവിശേഷതയുമായി ഐഒഎസ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ബീറ്റ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു. സ്ഥിരമായ പതിപ്പുകളിലേക്കും ഇത് വൈകാതെ ഉൾപ്പെടുത്തും.
ഗ്രൂപ്പ് വീഡിയോ
ഗ്രൂപ്പ് വീഡിയോ കോളിളോ വോയ്സ് കോളിളോ എട്ട്പേർക്ക് വരെ ഒരേ സമയം പങ്കെടുക്കാവുന്ന വിധത്തിലാണ് പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് പുറത്തിറക്കിയിട്ടുള്ളത്. മുകളിൽ പറഞ്ഞത് പോലെവാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.20.132 ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയ സവിശേഷത ലഭിക്കും. അതേസമയം iOS ഉപയോക്താക്കൾ ബീറ്റ പതിപ്പ്- 2.20.50.25 സ്വന്തമാക്കിയാൽ ഈ സവിശേഷത ഉപയോഗിക്കാം.മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടത്തുന്നത്. ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ വഴി നടത്തുന്ന അവസരത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളാണ് കമ്പനികൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാട്സ്ആപ്പ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല.
ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റില്‍ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി. ഗൂഗിള്‍ ക്രോമിന്റെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചതിനൊപ്പം ബ്രൗസറിന്റെ 200 കോടി ഉപയോക്താക്കള്ക്കും് സുരക്ഷാ വീഴ്ച സംബന്ധിച്ച മുന്നറിയിപ്പ് ഗൂഗിള്‍ നല്കി. അതേസമയം കണ്ടെത്തിയ ബഗ്ഗ് ഇപ്പോഴും രഹസ്യമായിരിക്കുകയാണ്. ഇതിന് പൂര്‍ണമായൊരു പരിഹാരം കാണാന്‍ ഗൂഗിളിന് സാധിച്ചിട്ടില്ല.
ആ വെല്ലുവിളി ഉള്ളതിനാല്‍ തന്നെ പുതിയ അപ്ഡേറ്റിലേക്ക് മാറാന്‍ ഗൂഗിള്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു. ഉപയോക്താക്കളുടെ കംപ്യൂട്ടറില്‍ മാല്‍വെയര്‍ സ്ഥാപിക്കാനാകും വിധം ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന ഗുരുതരമായ ബഗ്ഗ് ആണിത്.
വിന്‍ഡോസ്, മാക്ക്, ലിനക്സ് എന്നിവയിലേക്കുള്ള 81.0.4044.113 അപ്ഡേറ്റ് ആണ് പുറത്തിറക്കിയത്. വരും ദിവസങ്ങളില്‍ ഇത് ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ഒരു സുരക്ഷാ പ്രശ്നവും ഈ അപ്ഡേറ്റില്‍ പരിഹരിച്ചിട്ടുണ്ട്.
പുതിയ അപ്ഡേറ്റിലെ മാറ്റങ്ങളുടെ വലിയ പട്ടിക ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം തന്നെ എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതായത് ഇതില്‍ പൂര്‍ണമായൊരു പരിഹാരം കാണാന്‍ ഗൂഗിളിന് സാധിച്ചിട്ടില്ല. ഗൂഗിള്‍ കമ്മ്യൂണിറ്റി ഹെല്‍പ്പ് ഫോറം വഴി സാധാരണ പ്രശ്നങ്ങള്‍ എന്തെല്ലാം ആണെന്ന് അറിയാന്‍ സാധിക്കുകയും സഹായം തേടുകയും ചെയ്യാമെന്ന് ഗൂഗിള്‍ പറഞ്ഞു.
ഭൂരിഭാഗം ഉപയോക്താക്കളും പുതിയ അപഡേറ്റിലേക്ക് മാറുന്നത് വരെ ബഗ്ഗിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടേക്കില്ല. ഈ ബഗ്ഗ് എതെങ്കിലും തേഡ് പാര്‍ട്ടി ലൈബ്രറിയില്‍ ഉണ്ടെന്ന് കണ്ടാലും ബഗ്ഗിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും
ഇപ്പോൾ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ആപ്പിൾ കാർഡ്. ഇതിന് മികച്ച പ്രവർത്തനങ്ങളും സവിശേഷതകളും ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള പ്രധാന കാരണവും.
ഇപ്പോൾ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ആപ്പിൾ കാർഡ്. ഇതിന് മികച്ച പ്രവർത്തനങ്ങളും സവിശേഷതകളും ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള പ്രധാന കാരണവും.
ഇപ്പോൾ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ആപ്പിൾ കാർഡ്.ഇതിന് മികച്ച പ്രവർത്തനങ്ങളും സവിശേഷതകളും ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള പ്രധാന കാരണവും. ആപ്പിൾ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ ഐഫോണിലെ അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ചെലവുകൾ വളരെ കൃത്യമായി ട്രാക്ക് ചെയ്യാനാകും. നിങ്ങൾക്ക് ആപ്പിൾ കാർഡ് ഉപയോഗിച്ച് വാങ്ങലുകളും മറ്റും സുഗമമായി നടത്താം.
Google physical debit card
ഗൂഗിൾ
ഗൂഗിൾ ആദ്യമായി ഫിസിക്കൽ ഡെബിറ്റ് കാർഡും കൊണ്ടുവരാൻ തയ്യാറാണെന്ന് പുതിയ ടെക്ക്രഞ്ച് റിപ്പോർട്ടിൽ പറയുന്നു. പേയ്മെന്റുകൾ പൂർത്തിയാക്കുന്നതിന് ഉപയോക്താക്കൾക്ക് ഈ കാർഡ് ഉപയോഗിക്കാൻ കഴിയും. കാർഡ് നിങ്ങളുടെ ഫോണിലെ ഒരു അപ്ലിക്കേഷനുമായി ബന്ധിപ്പിക്കും, അത് നിങ്ങളുടെ ചെലവുകൾ പതിവായി ട്രാക്കുചെയ്യും. ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ കാർഡ് ബാലൻസ് പരിശോധിക്കാനും കഴിയും എന്നത് മറ്റൊരു സവിശേഷതയാണ്.
ഗൂഗിളിൻറെ ഫിസിക്കൽ കാർഡിൽ ഒരു ചിപ്പ് വരുവാൻ സാധ്യതയുണ്ട്
ഗൂഗിളിൻറെ ഫിസിക്കൽ കാർഡ് പല ധനകാര്യ സ്ഥാപനങ്ങളും സഹ-ബ്രാൻഡുചെയ്യാൻ പോകുന്നു, അതിൽ ഒരു ചിപ്പ് അടങ്ങിയിരിക്കും. നിലവിൽ, സിറ്റിഗ്രൂപ്പും സ്റ്റാൻഫോർഡ് ഫെഡറൽ ക്രെഡിറ്റ് യൂണിയനും ഗൂഗിളിന്റെ ഫിസിക്കൽ കാർഡ് പ്രോജക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട രണ്ട് ധനകാര്യ സ്ഥാപനങ്ങളാണ്. ഒരു ഓൺലൈൻ മൊബൈൽ പേയ്മെന്റ് സേവനമായ കമ്പനിയുടെ ഗൂഗിൾ പേയ് അടിസ്ഥാനമാക്കുക എന്നതാണ് ഈ കാർഡിനൊപ്പം ഗൂഗിൾ ലക്ഷ്യമിടുന്നത്
Data Privacy and Data Security: ഡിജിറ്റൽ യുഗത്തിൽ ഡാറ്റയോളം വിലപിടിപ്പുള്ള മറ്റൊന്നും ഇല്ല. Data privacy is how we choose to maintain our privacy online, where information is a highly sought-after commodity.
Data Privacy and Data Security: ഡിജിറ്റൽ യുഗത്തിൽ ഡാറ്റയോളം വിലപിടിപ്പുള്ള മറ്റൊന്നും ഇല്ല. Data privacy is how we choose to maintain our privacy online, where information is a highly sought-after commodity.
കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് ഡാറ്റ. കൊവിഡ് വിവരശേഖരണത്തിനായി അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ഡാറ്റ പ്രൈവസിയും സുരക്ഷയും ചർച്ചയാവുന്നത്ഡാറ്റ എന്നത് ഇത്രയും വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണോ എന്ന സംശയം ഈ അവസരത്തിൽ പലർക്കും ഉണ്ടായേക്കാം
എന്താണ് ഡാറ്റ പ്രൈവസി
ഏറ്റവും വിലപ്പെട്ട കാര്യമായി ഡാറ്റയെ കാണുന്ന ഓൺലൈനിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നിങ്ങൾ എത്രത്തോളം സംരക്ഷിക്കുന്നു, ഏത് രീതിയിലാണ് നിങ്ങൾ ഡാറ്റ സ്വകാര്യത നിലനിർത്തുന്നത് എന്നതാണ് ഡാറ്റ പ്രൈവസി എന്ന പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത്. നമ്മൾ ഓൺലൈനിൽ ചെയ്യുന്ന കാര്യങ്ങൾ ആരെക്കെ നിരീക്ഷിക്കുന്നുണ്ട് എന്നും ഈ വിവരങ്ങൾ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഉപയോക്താവ് അറിയേണ്ട കാര്യമാണ്
ഡിജിറ്റൽ യുഗത്തിൽ ഡാറ്റയോളം വിലപിടിപ്പുള്ള മറ്റൊന്നും ഇല്ല. കുത്തക കമ്പനികളുടെ ബിസിനസുകൾ മുതൽ ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ വരെ നിയന്ത്രിക്കുന്ന ഘട്ടത്തിലേക്ക് ഡാറ്റശേഖരങ്ങളുടെ സ്വാധീനം മാറിക്കഴിഞ്ഞിരിക്കുന്നു. ഫേസ്ബുക്ക്, ആമസോൺ, ട്വിറ്റർ തുടങ്ങിയ കമ്പനികളെല്ലാം അതിന്റെ പ്രതിദിന പ്രവർത്തനത്തിനിടയിൽ ഡാറ്റ ശേഖരിക്കുകയും അവ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പനികളാണ്. ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ പ്രതിക്കൂട്ടിൽ നിൽക്കേണ്ട അവസ്ഥ വരുന്നതും ഇതുകൊണ്ട് തന്നെയാണ്.ഡാറ്റ സുരക്ഷ (ഡാറ്റ സെക്യൂരിറ്റി), ഡാറ്റ സ്വകാര്യത (ഡാറ്റ പ്രൈവസി) എന്നിവ ഒരേ കാര്യമാണെന്ന് തോന്നുമെങ്കിലും ഈ രണ്ട് കാര്യങ്ങളം തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. നിങ്ങളുടെ ഡാറ്റയിലേക്ക് ആരെങ്കിലും നിയമവിരുദ്ധമായി കടന്ന് കയറാനോ ഡാറ്റ ഹാക്ക് ചെയ്യാനോ ആനുവദിക്കാതെ ഡാറ്റ സംരക്ഷിക്കുന്നതിനെയാണ് ഡാറ്റ സുരക്ഷ എന്ന് പറയുന്നത്. ഡാറ്റ നിയമപരമായി ശേഖരിക്കുന്നതും സംഭരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്നതാണ് ഡാറ്റ സ്വകാര്യത എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.