Zoom ആപ്പിനെ തകർക്കാൻ ഗൂഗിൾ മീറ്റ് ഒരുങ്ങുന്നു.(google meet is ready for destroy zoom)

16 പേരെ ഒന്നിച്ചു ഒറ്റ സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചര്‍. വലിയ മീറ്റിങ്ങുകള്‍ക്ക് ഇതേറെ ഗുണം ചെയ്യും. ഗൂഗിള്‍ ഡ്യുവോ അതിന്റെ പ്ലാറ്റ്ഫോമിലേക്ക് പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. സൂം വീഡിയോ ആപ്ലിക്കേഷന്റെ വര്‍ദ്ധിച്ച പ്രചാരത്തെ പിടിച്ചു നിര്‍ത്താനാണ് ഗൂഗിളിന്റെ ശ്രമമെന്നു വ്യക്തം.

മീറ്റിംഗ് ഗുണനിലവാരവും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നതിന് ഗൂഗിള്‍ എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഈ ഫീച്ചറില്‍ ഉപയോഗിക്കുന്നുവെന്ന് പ്രൊഡക്‌ട് മാനേജ്മെന്റ് ഡയറക്ടര്‍ സ്മിത ഹാഷിം ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ഇപ്പോള്‍, ഗൂഗിള്‍ മീറ്റ് പ്രധാനമായും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. കോണ്‍ഫറന്‍സ് കോളുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ വേണ്ടി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകള്‍ നോക്കാം.

ടൈല്‍ ചെയ്ത ലേഔട്ടുകള്‍: ടൈല്‍ ചെയ്ത ലേഔട്ടുകളുമായി ഗൂഗിള്‍ മീറ്റ് വരുന്നുവെന്നതാണ് വലിയ കാര്യം. ഇതു പ്രകാരം, അത് ഒരു സമയം 16 പേരെ കാണുന്നതിന് ഉപയോക്താവിനെ പ്രാപ്തമാക്കുന്നു. തുടക്കത്തില്‍, ഒരു സമയം നാല് പേരെ മാത്രമേ കാണാന്‍ കഴിയൂ. വലിയ മീറ്റിംഗുകള്‍ പ്രാപ്തമാക്കുന്നതിനും മികച്ച അവതരണ ലേഔട്ടുകളുമായി വരുന്ന കൂടുതല്‍ അപ്ഡേറ്റുകള്‍ വൈകാതെ ഉണ്ടാകുമെന്നു ബ്ലോഗ് പറയുന്നു. ലോക്ക്ഡൗണ്‍കാലത്ത് തന്നെ ഇത്തരമൊരു ഫീച്ചര്‍ അപ്ഡേറ്റ് ഉണ്ടാകാനാണ് സാധ്യത.

ഉയര്‍ന്ന നിലവാരത്തില്‍ ‘ഒരു ക്രോം ടാബ് അവതരിപ്പിക്കുക’: ഗൂഗിള്‍ മീറ്റിനെ സംബന്ധിച്ചിടത്തോളം ‘ഒരു ക്രോം ടാബ് അവതരിപ്പിക്കുക’ എന്ന ഓപ്ഷന്‍ ഏറെ ഗുണം ചെയ്യും. മുന്‍പ് ഇത്തരമൊരു ഫീച്ചര്‍ ഇതില്‍ ഇല്ലായിരുന്നു. ഇത് ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് വിദൂര മീറ്റിംഗില്‍ ഉയര്‍ന്ന നിലവാരമുള്ള വീഡിയോകള്‍ അവതരിപ്പിക്കാന്‍ കഴിയും. ഒരു മീറ്റിംഗില്‍ ചേര്‍ന്നതിന് ശേഷം ചുവടെ വലത് കോണിലുള്ള ‘ഇപ്പോള്‍ അവതരിപ്പിക്കുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് വീഡിയോ പ്രസന്റേഷന്‍ നല്‍കാം. ഒരു ഉപയോക്താവ് താന്‍ പങ്കിടുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഉള്ളടക്കം നേടാന്‍ ഇത് പ്രാപ്തമാക്കും, തുടക്കത്തില്‍ മുഴുവന്‍ സ്‌ക്രീനും മീറ്റിലെ മറ്റ് പങ്കാളികളുമായി പങ്കിടാനാവും.

പകരമായി, നിങ്ങള്‍ക്ക് ഒരു മുഴുവന്‍ സ്‌ക്രീനോ വിന്‍ഡോയോ തിരഞ്ഞെടുക്കാം. ഒരു ക്രോം ടാബ് പങ്കിടാന്‍, മറ്റൊരു ടാബ് അവതരിപ്പിക്കുന്നതിന് നിങ്ങളുടെ സ്‌ക്രീനിന്റെ ചുവടെ ‘ഉറവിടം മാറ്റുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരഞ്ഞെടുക്കുക. പങ്കിടുക എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. അവതരിപ്പിക്കുന്നത് നിര്‍ത്താന്‍, ചുവടെ വലതുവശത്തുള്ള ‘അവതരണം നിര്‍ത്തുക എന്ന ടാബില്‍ ക്ലിക്കുചെയ്താല്‍ മതി. അതുപോലെ തന്നെ ലോ light time സമയത്ത് light ക്രമീകരിക്കാനും സാതിക്കും.

തിരുപനന്തപുരം മുതൽ കാസകോട് വരെ ഇനി വെറും നാല് മണിക്കൂർ .രൂപരേഖ തയാറായി ഇനി നിർമാണം

വെറും നാല് മണിക്കൂര്‍ സമയം കൊണ്ട് തലസ്ഥാനത്തു നിന്നും കാസര്‍കോഡ് വരെ യാത്ര സാധ്യമാക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാതയുടെ കരട് രേഖ തയ്യാറായി. പാതയുടെ അന്തിമ റൂ‌ട്ട് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ-റെയില്‍) പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച്‌ അറിയാം…തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
നാലുമണിക്കൂറില്‍

വെറും നാല് മണിക്കൂറില്‍ താഴെ സമയമെടുത്ത് തിരുവനന്തപുരത്തു നിന്നും 11 ജില്ലകളിലൂടെ കാസര്‍കോഡ് എത്താം എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലി പ്രത്യേകത.തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാത അഥവാ സില്‍വര്‍ ലൈന്‍ എന്നാണ് പദ്ധതിയുടെ പേര്. മണിക്കൂറില്‍ 200 കിലോമീറ്റrവേഗതയില്‍ ‌ട്രെയിനുകള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും വിധമാണ് ഇതിന്‍റെ നിര്‍മ്മാണം

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
530.6 കിമീ

തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച്‌ 11 ജില്ലകളിലൂടെ 530. 6 കിലോമീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈന്‍ സഞ്ചരിക്കേണ്ടത്.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. 2020 ല്‍ നിര്‍മ്മാണം ആരംഭിച്ച്‌ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയു‌ടെ ലക്ഷ്യം. 63,941 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.

ഇനി ഇന്റർനെറ്റ് സഹായം ഇല്ലതെയ് chat ചെയ്യാം(how to chat with out internet connection during critical situation)

ബ്രിഡ്ജ്‌ഫൈ: internet സഹായം ഇല്ലാതെ എങ്ങനെ ഒരു critical സാഹചര്യത്തിൽ നമ്മുടെ വേണ്ടപെട്ടവരും ആയി മെസ്സേജ് അയക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത് . This app is available on play store ; https://play.google.com/store/apps/details?id=me.bridgefy.main

വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്‌ഫൈ. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപകരിക്കും എന്ന കാര്യം തീർച്ചയാണ്. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈ-ഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. ഐഒഎസിലും ഇത് സപ്പോർട്ട് ചെയ്യുന്നു.

ഭൂമിക്ക് ആശ്വാസം ആയി lockdown കാലം(geting relaxation for earth with a lot )

കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വന്‍കിട രാജ്യങ്ങളടക്കം അടച്ചുപൂട്ടല്‍ നടപടികള്‍ തുടരുന്നതിനൊപ്പം അന്തരീക്ഷത്തിലെ മലിനീകരണത്തിന് അളവും വന്‍തോതിലാണ് കുറയുന്നത്. ചൈന, ഇന്ത്യ, ഇറ്റലി, അമേരിക്കയുടെ ചില പ്രധാന ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായുമലിനീകരണ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. 70 വര്‍ഷങ്ങള്‍ക്കുശേഷം ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തുന്ന വര്‍ഷം 2020 ആകുമെന്ന് നിഗമനത്തിലാണ് ഗവേഷകര്‍.

ആഗോളതലത്തില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ and CO അളവില്‍ ഈ വര്‍ഷം അഞ്ച് ശതമാനമോ അതിലധികമോ വരെ കുറവുണ്ടാകാന്‍ സാധ്യതയുള്ളതായി കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ജാക്സണ്‍ പറയുന്നു.

2008ലെ സാമ്ബത്തിക മാന്ദ്യത്തിന് ശേഷം കാര്‍ബണ്‍ഡയോക്സൈഡ് അളവ് കുറയുന്നതും ഇതാദ്യമാണ്. 2008ല്‍ 1.4 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

സോവിയറ്റ് യൂണിയന്റെ പതനം അടക്കം മറ്റൊരു പ്രതിസന്ധി സമയങ്ങളിലും കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവും CO ഇത്രത്തോളം കുറഞ്ഞിട്ടില്ലെന്നും ജാക്സണ്‍ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഫാക്ടറികളില്‍ ഭൂരിഭാഗവും അടഞ്ഞ നിലയിലാണ്. ഇതിനുപുറമേ വാഹന ഗതാഗതവും ഭാഗികമായെങ്കിലും നിലച്ചതാണ് കാര്‍ബണ്‍ഡയോക്സൈഡിന്‍റെയും കാർബൺ മോണോക്‌സിടെന്‍റെയും അളവ് ഇത്രകണ്ട് കുറയാന്‍ കാരണമായത്.

ഇനി കുട്ടികൾക്കും ഫേസ്ബുക്ക് മെസഞ്ചർ ( ഫേസ്ബുക്ക് messenger for kids)

ന്യൂയോര്‍ക്ക്; കുട്ടികള്‍ക്ക് വേണ്ടി മെസഞ്ചറുമായി ഫേസ്ബുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ വിരസതയകറ്റാന്‍ വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെസേജിംഗ് ആപ്ലിക്കേഷനും വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായ മെസഞ്ചര്‍ കിഡ്‌സ് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 70 ലധികം രാജ്യങ്ങളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തുടങ്ങി.

പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തുന്നതിനായി ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മെസഞ്ചര്‍ കിഡ്‌സ് അപ്ലിക്കേഷന്‍ നിലവില്‍ ഇന്ത്യയിലെ ഐഒഎസ് ഉപയോക്താക്കള്‍ക്കായി ലഭ്യമാണ്, ഇത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഉടന്‍ പുറത്തിറക്കും.

ഇതു കൂടാതെ, മാതാപിതാക്കളെ അവരുടെ കുട്ടികളെ മറ്റ് കുട്ടികളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റു മൂന്ന് പുതിയ സവിശേഷതകള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കുമെന്നും ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ആദ്യത്തെ സവിശേഷതയെ സൂപ്പര്‍വൈസ്ഡ് ഫ്രണ്ടിംഗ് എന്ന് വിളിക്കുന്നു. ഈ സവിശേഷത ഉപയോഗിച്ച്‌, കോണ്‍ടാക്റ്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും കുട്ടികളെ അനുവദിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കു കഴിയും. പക്ഷേ മുഴുവന്‍ പ്രവര്‍ത്തനത്തിനും രക്ഷകര്‍ത്താക്കള്‍ മേല്‍നോട്ടം വഹിക്കും. സൂപ്പര്‍വൈസുചെയ്ത ഫ്രണ്ടിംഗ് ആദ്യം യുഎസില്‍ ആരംഭിക്കുകയും ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

മെസഞ്ചര്‍ കിഡ്‌സ് അപ്ലിക്കേഷനില്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാമെന്നതാണ് വലിയൊരു സവിശേഷത. ഇങ്ങനെ ക്രിയേറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പ് വഴി കുട്ടികളെ മറ്റ് കുട്ടികള്‍, അധ്യാപകര്‍, പരിശീലകര്‍ എന്നിവരുമായി ബന്ധിപ്പിക്കാന്‍ മാതാപിതാക്കളെ അനുവദിക്കുന്നു. ഗ്രൂപ്പില്‍ ഒരു പുതിയ അംഗത്തെ ചേര്‍ക്കുമ്ബോഴെല്ലാം മാതാപിതാക്കള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും

ഇനി മുതൽ 50 പേരുമായി വീഡിയോ call ചെയ്യാം ഫേസ്ബുക്ക് വഴി(now we have to call 50 peoples via Facebook)

ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചർ റൂംസ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ്.കെറോണ വൈറസ് കാരണം പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്ആളുകൾ വീട്ടിൽ കഴിയുന്ന ഈ അവസരത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനുമായി ആളുകൾ ആശ്രയിക്കുന്നത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളെയാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ലോക്ക്ഡൌൺ കാലയളവിൽ സൂം വീഡിയോ കോളിങ് സേവനത്തിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധന ഞെട്ടിക്കുന്നതാണ്. ഈ അവസരത്തിലാണ് ഫേസ്ബുക്ക് പുതിയ വീഡിയോ കോളിങ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് മെസഞ്ചറിൽ വീഡിയോ കോളിങിനുള്ള സൌകര്യം ഉണ്ടായിരുന്നുവെങ്കിലും ഇത് കുറച്ച് ആളുകൾക്ക് മാത്രം പങ്കെടുക്കാൻ സാധിക്കുന്ന ഗ്രൂപ്പ് വീഡിയോ കോളുകൾ മാത്രമേ സപ്പോർട്ട് ചെയ്തിരുന്നുള്ളു.ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചർ റൂംസ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ്. ഇതിലൂടെ 50 പേരെ വരെ ചേർത്തുകൊണ്ട് ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്ത ആളുകൾക്കും ഈ സേവനം ലഭ്യമാകും. ഒരാൾ ക്രിയേറ്റ് ചെയ്യുന്ന റൂമിലേക്ക് മറ്റുള്ളവരെ ലിങ്ക് വഴി ക്ഷണിക്കുന്ന സൂമിന് സമാനമായ രീതി തന്നെയാണ് മെസഞ്ചർ റൂമിൽ ഫേസ്ബുക്ക് നൽകിയിരിക്കുന്നത്.

ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുന്നതിനിടെ പങ്കെടുത്തുന്നതിൽ ഒരാളെ കോളിൽ നിന്നും പുറത്താക്കാനും മറ്റുള്ളവരെ കോളിലേക്ക് കയറാൻ അനുവദിക്കാതെ റൂം ലോക്ക് ചെയ്യാനും അത് ക്രിയേറ്റ് ചെയ്ത ആൾക്ക് സാധിക്കും. ഉപയോക്താക്കൾക്ക് ഗ്രൂപ്പ് വീഡിയ കോളിനിടെ കോളിൽ നിന്നും പുറത്ത് കടക്കാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ക്രിയേറ്റ് ചെയ്യുന്ന ഗ്രൂപ്പുകൾ സ്ഥിരമായി ആ ഗ്രൂപ്പിലെ മെമ്പർമാർക്ക് ഓപ്പൺ ആയി ലഭിക്കും.

ജിയോ മാര്‍ട്ട്: ഓണ്‍ലൈന്‍ ഷോപ്പിങ് രീതിയിൽ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി റിലയന്‍സും ഫെയ്‌സ്ബുക്കും

മുംബൈ: വാട്സ്‌ആപ്പ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. വാട്സ്‌ആപ്പിന്റെ മാതൃ സ്ഥാപനം കൂടിയായ, സാമൂഹിക മാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്ക് റിലയന്‍സ് ജിയോയില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കിയിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡില്‍ 43,574 കോടി രൂപ (570 കോടി ഡോളര്‍) നിക്ഷേപിച്ചാണ് ഫെയ്‌സ്ബുക്ക് 9.99 ശതമാനം ഓഹരി സ്വന്തമാക്കിയത്.

ഓണ്‍ലൈന്‍ ഷോപ്പിങ് സേവനമായ ജിയോ മാര്‍ട്ട് ആണ് ഫേസ്ബുക്ക്- റിലയന്‍സ് പങ്കാളത്തിത്തിന്റെ ഭാഗമായുള്ള ആദ്യ മാറ്റങ്ങളുണ്ടാവുന്ന സേവനങ്ങളിലൊന്ന്. ജനുവരിയില്‍ ആരംഭിച്ച ജിയോ മാര്‍ട്ട് നിലവില്‍ നവി മുംബൈ, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

50,000 ലധികം പലചരക്ക്, എഫ്‌എംസിജി, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ജിയോ മാര്‍ട്ട് വഴി ലഭ്യമാവുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഡെലിവറി ചാര്‍ജ് ഈടാക്കില്ല, കുറഞ്ഞ ഓര്‍ഡര്‍ തുകയുടെ നിബന്ധനകളില്ല, പെട്ടെന്ന് ഉല്‍പന്നം വീട്ടിലെത്തിക്കും എന്നിവയാണ് ജിയോ മാര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന മറ്റ് വാഗ്ദാനങ്ങള്‍.

മറ്റ് ഇ-കൊമേഴ്സ് സേവനങ്ങളിലേതിനേക്കാള്‍ മികച്ച ഓഫറുകളാണ് തങ്ങള്‍ ലഭ്യമാക്കുകയെന്നും വിറ്റ ഉല്‍പന്നങ്ങള്‍ ഒരു ചോദ്യവും ചോദിക്കാതെ തിരിച്ചെടുക്കുമെന്നും ഉപഭോക്താക്കളുടെ സമ്ബാദ്യശീലം മറ്റെന്നുമില്ലാത്ത വിധത്തില്‍ മെച്ചപ്പെടാന്‍ തങ്ങളുടെ സേവനം സഹായകമാവുമെന്നും ജിയോ മാര്‍ട്ട് അവകാശപ്പെടുന്നു. നിലവില്‍ വെബ് പ്ലാറ്റ്ഫോമില്‍ മാത്രമാണ് ജിയോ മാര്‍ട്ട് ലഭ്യമായത്. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാവും.

WhatsApp ന്റെ തകർപ്പൻ quarantine stickers -whatsapp update

കാലിഫോര്‍ണിയ: വാട്‌സ്‌ആപ്പുകളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് ഇമോജികളും സ്റ്റിക്കറുകളും. ആളുകള്‍ തമ്മിലുള്ള ചാറ്റിങ്ങില്‍ ഇവയ്ക്ക് വളരെയധികം തന്നെ പ്രാധാന്യമുണ്ട്. വാക്കുകള്‍കൊണ്ട് പറയാതെ ചില ആശയങ്ങളും പ്രതികരണങ്ങളും ഭാവങ്ങളും സ്റ്റിക്കറുകളിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്നത് ചാറ്റിങ്ങ് ഏറെ എളുപ്പമാക്കിയിരിക്കുകയാണ്.

ഈ ജനപ്രീതി മുതലെടുത്ത് ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച്‌ വാട്‌സ്‌ആപ്പ് ക്വാറന്റൈന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. വീട്ടില്‍ ഒരുമിച്ച്‌ എന്നര്‍ഥം വരുന്ന ‘Together at Home’ സ്റ്റിക്കര്‍ പാക്കുകളാണ് വാട്‌സ്‌ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കുഞ്ഞു കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളായി അവതരിപ്പിച്ചിരിക്കുന്ന വാട്‌സ്‌ആപ്പ് അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തരുന്നുണ്ട്ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈ സ്റ്റിക്കറുകള്‍ക്ക് വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യായാമം ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനും ഓരോരുത്തര്‍ക്കും സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

Corona virus-Mobile phone ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(precautions for mobile phone using peoples about Corona virus)

ലോകമെമ്ബാടും ഇപ്പോള്‍ കൊറോണ പിടിയില്‍ ആയിരിക്കുകയാണ് .നമ്മുടെ സ്വന്തം കേരളത്തിലും കൊറോണ പിടിമുറുക്കിക്കഴിഞ്ഞു .എന്നാല്‍ നമ്മള്‍ ഒരുതരത്തിലും പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയം പറയുന്നത് .എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലും മറ്റു ഒരുപാടു ഫേക്ക് മെസ്സേജുകളും മറ്റു വരുന്നുണ്ട് .ഇത്തരത്തില്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ,ഓണ്‍ലൈന്‍ ,സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക .

ആദ്യം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഐസോപ്രോയില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച്‌ മൈക്രോ ഫൈബര്‍ ക്ളോത് ഉപയോഗച് ക്ലീന്‍ ചെയ്യേണ്ടതാണ് .

.കൊറോണ വയറസിനെ പ്രതിരോധിക്കുവാന്‍ പ്രേതെകതരം മാസ്കുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കാം എന്ന തരത്തിലുള്ള Ads ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അതിനെ നിങ്ങള്‍ ഒഴിവാക്കേണ്ടതാണ് .

2.ഒരു തരത്തിലും ഓണ്‍ലൈന്‍ വഴി കൊറോണ വയറസിനെ പ്രതിരോധിക്കുവാന്‍ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കരുത്

3.പല വെബ് സൈറ്റുകളിലും കോറോണയെക്കുറിച്ചു പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത് .അതില്‍ പല തരത്തിലുള്ള ഫേക്ക് വാര്‍ത്തകളും ചിലപ്പോള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട് .അത് ശ്രദ്ധിക്കുക .

4.കൊറോണയെ പ്രതിരോധിക്കുവാന്‍ പുതിയ കിറ്റുകളും ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട് .എന്നാല്‍ ഒരു തരത്തിലുള്ള കിറ്റുകളും ഒഫീഷ്യല്‍ ആയി ഇതുവരെ പുറത്തിറക്കിയിട്ടില്ല .

5.ടിക്ക് ടോക്ക് ,വാട്ട്സ് ആപ്പുകളില്‍ വരുന്ന ഫോര്‍വേഡ് മെസേജുകള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്

6.ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ കൂടാതെ യൂട്യൂബ് എന്നി പ്ലാറ്റുഫോമുകളില്‍ നിന്നോ ഒരു തരത്തിലുള്ള സജക്ഷനുകളും നിങ്ങള്‍ എടുക്കുവാന്‍ പാടുള്ളതല്ല .എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഡോക്ടറിന്റെ സഹായം തന്നെ തേടുക .

7.നിങ്ങള്‍ക്ക് ഏതെങ്കിലും സിംറ്റംസ്‌ വരുകയാണെങ്കില്‍ നിങ്ങളുടെ ഡോക്റ്റര്‍ ഓണ്‍ലൈന്‍ അല്ല .ഓണ്‍ലൈന്‍ വഴി അത് സ്ഥിതികരിക്കുവാന്‍ ശ്രമിക്കരുത് .

8.ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ സ്ഥിതികരിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവരില്‍ എത്തിക്കവും .

9.കോറോണയെക്കുറിച്ചു നിങ്ങള്‍ക്ക് ഏതെങ്കിലും unknown മെയില്‍ ലഭിക്കുകയാണെങ്കില്‍ അതിനെ ഒഴിവാക്കി വിടുക .ഒരുപാടു സൈബര്‍ ക്രൈമുകള്‍ നടക്കുവാന്‍ സാധ്യതയുണ്ട് .

10.എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കേരളത്തിന്റെ ഹെല്‍ത്ത് ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ് ,ലിങ്ക് : https://www.facebook.com/keralahealthservices/

Nokia ഫോണുകളുടെ വാറന്റി കമ്പനി നീട്ടിനൽകും(Nokia company extend the warranty period)

കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ ലോകമാകെ ലോക്ക്ഡൗണിലാണ്. അതുകൊണ്ട് തന്നെ നോക്കിയ ഫോണുകള്‍ക്ക് 60 ദിവസത്തെ വാറന്റി നീട്ടി നല്‍കുമെന്ന് എച്ച്‌എംഡി ഗ്ലോബല്‍ അറിയിച്ചു. മാര്‍ച്ച്‌ 15 നും മെയ് 15നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഫോണുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വാവേ, വണ്‍പ്ലസ്, റിയല്‍മി, ഓപ്പോ പോലുള്ള കമ്ബനികള്‍ സമാനമായ പ്രഖ്യാപനം നടത്തിയരുന്നു. വാവേ ജൂണ്‍ 30 വരെ വാറന്റി നീട്ടി നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ സര്‍വീസിന് നല്‍കിയിരിക്കുന്ന ഫോണുകള്‍ക്ക് പകരം ഫോണുകള്‍ നല്‍കുമെന്നാണ് വണ്‍ പ്ലസ്‌ പറഞ്ഞിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്-19 രോഗികള്‍ക്കും ഫോണുകളും കമ്ബനി ദാനം ചെയ്യുന്നുണ്ടെന്ന് എച്ച്‌എംഡി ഗ്ലോബല്‍ അറിയിച്ചു.ലോക്ക്ഡൗണ്‍ കാരണം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫോണുകളുടെ വിതരണം കമ്ബനി താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്

Design a site like this with WordPress.com
Get started