രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉള്ള ആഹാരങ്ങൾ.

ജീവിത ശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. വഴിയില്‍ കൂടി പോകുന്ന രോഗങ്ങള്‍ പോലും ശരീരത്തില്‍ കയറിക്കൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം. പ്രതിരോധ ശേഷിയില്ലാത്തതാണ് ഇതിന് പ്രധാന കാരണം.രോഗം വരാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിച്ച്‌ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാവുന്നതാണ്. വൈറ്റമിന്‍ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാന്‍ കഴിക്കേണ്ടത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാര സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിന്റെ പ്രാധാന്യം വളരെ വലുതാണ്.വിറ്റാമിന്‍ സി കുരുമുളകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചുമ, ജലദോഷം എന്നീ അസുഖങ്ങള്‍ക്ക് കുരുമുളക് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്താനും കുരുമുളക് സഹായിക്കും. ദഹന പ്രശ്‌നങ്ങള്‍ക്കും കുരുമുളക് മികച്ചതാണ്

2,രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാന്തരം വീട്ടു മരുന്നാണ് വെളുത്തുള്ളി. പനിയും, ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാന്‍ കഴിയുന്ന വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വൈറസ് രോഗങ്ങളെ തടയും.

,രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വസ്തുക്കളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം രോഗം വരാനുള്ള സാധ്യത കൂടുതലാണ്. താപനില തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂടിലേക്ക് മാറുമ്ബോള്‍ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. എന്നാല്‍ മഞ്ഞള്‍ ഉപയോഗം അണുബാധയെ ചെറുക്കുകയും പനിയും ജലദോഷവും അകറ്റുകയും ചെയ്യും. മഞ്ഞളിലെ ആന്റി വൈറല്‍ ഗുണങ്ങളാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വസ്തുക്കളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം രോഗം വരാനുള്ള സാധ്യത കൂടുതലാണ്. താപനില തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂടിലേക്ക് മാറുമ്ബോള്‍ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. എന്നാല്‍ മഞ്ഞള്‍ ഉപയോഗം അണുബാധയെ ചെറുക്കുകയും പനിയും ജലദോഷവും അകറ്റുകയും ചെയ്യും. മഞ്ഞളിലെ ആന്റി വൈറല്‍ ഗുണങ്ങളാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്.

4,ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് നല്ലതാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ച്ച്‌ ജ്യൂസ് അടിച്ച്‌ കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.വെറും വയറ്റില്‍ ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്ബോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്.

വാട്ട്സ്ആപ്പിൽ എങ്ങനെ സ്റ്റോറേജ് കൂട്ടാം(how to increase storage on Whatsapp)

ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ ഇപ്പോള്‍ വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ലോക്ഡൗണിലും വിഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരിക്കാം എന്നതും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ആശയവിനിമയം നടത്താനും ഫെയ്‌സ്ബുക്കിനേക്കാള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നു എന്നത് മറ്റൊരു വസ്തുതയാണ്. അനവധി സംഭവങ്ങള്‍ക്ക് കാരണമാകുന്ന ധാരാളം വ്യാജ വാര്‍ത്തകള്‍ മെസേജിംഗ് അപ്ലിക്കേഷനിലൂടെ സംഭവിക്കുന്നുണ്ട്.ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇപ്പോള്‍ തന്നെ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട് വാട്‌സാപ്പ്. വാട്‌സാപ്പില്‍ നിങ്ങള്‍ അറിയാത്തതോ അധികം ഉപയോഗിക്കാത്തതോ ആയ ചില സെറ്റിംഗ്‌സാണ് ഇവിടെ പറയുന്നത്. ഇത്തരത്തില്‍ ചില ടെക്‌നിക്കുകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നേടാം ഒപ്പം ഡേറ്റ, സ്‌പേസ് എന്നിവ ലീക്ക് ചെയ്യാതെ നോക്കുകയുമാകാം.

ഇപ്പോള്‍ പലരും വാട്‌സാപ്പ് ഫോര്‍വേഡുകളെക്കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. അനാവശ്യ ഫോര്‍വേഡുകള്‍, ട്രോള്‍ വീഡിയോകള്‍ എന്നിവയെല്ലാം നിങ്ങള്‍ വൈ-ഫൈയിലോ മറ്റോ കണക്റ്റ് ആയിരിക്കുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആയേക്കാം. അതിനാല്‍ വാട്‌സാപ്പില്‍ സെറ്റിംഗ്‌സില്‍ പോയി ഡേറ്റ ആന്‍ഡ് സ്‌റ്റോറേജ് എടുക്കുക. അതില്‍ മീഡിയ ഓട്ടോ ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ ക്യാൻസൽ ചെയ്യുക. ഇവിടെ തന്നെ ലോ ഡേറ്റ യൂസേജ് എന്ന ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ വാട്‌സാപ്പ് കോള്‍ വിനിയോഗിക്കുന്ന അധിക ഡേറ്റ സംരക്ഷിക്കാനാകും.നിങ്ങളുടെ പേഴ്‌സണല്‍ ഗ്രൂപ്പുകളില്‍ വരുന്ന ഫോട്ടോകളും വീഡിയോകളും ഫോണ്‍ തുറക്കുമ്പോള്‍ ഗാലറിയില്‍ നേരെ വന്നു കിടക്കുന്നത് തടയാം. ഫോട്ടോകളും വീഡിയോകളും ഗാലറിയില്‍ കാണാതെ ഹൈഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വാട്‌സാപ്പിലുണ്ട്. ഇത് ഗ്രൂപ്പ് ചാറ്റുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി നിങ്ങള്‍ അംഗമായിട്ടുള്ള ഗ്രൂപ്പിലോ കോണ്‍ടാക്റ്റ് നെയിമിലോ ടാപ്പ് ചെയ്ത ശേഷം ‘മീഡിയ വിസിബിലിറ്റി’ സെലക്റ്റ് ചെയ്യുക. അതില്‍ ‘നോ’ ഓപ്ഷൻ കൊടുത്താല്‍ മീഡിയ ഗാലറിയില്‍ ഈ മീഡിയ ദൃശ്യമാകില്ല.

എത്രമാത്രം സ്റ്റോറേജ് സ്പേസ് വിനിയോഗിക്കുന്നുവെന്ന് നോക്കി ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷതയും വാട്‌സാപ്പിലുണ്ട്. നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിലുള്ള ഓരോ കോണ്ടാക്ടിനെയും ഗ്രൂപ്പിനെയും തിരഞ്ഞെടുത്ത അതിലെ ടെക്സ്റ്റ് മെസേജുകള്‍, സ്റ്റിക്കറുകള്‍, ജിഫുകള്‍, വീഡിയോകള്‍ എന്നിവയെല്ലാം പ്രത്യേകം തിരഞ്ഞെടുത്തു ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഇതിനായി വാട്സാപ്പ് സെറ്റിംഗ്സില്‍ നിന്നും ഡാറ്റ ആന്‍ഡ് സ്റ്റോറേജ് ഓപ്ഷന്‍ സെലക്ട് ചെയ്ത് സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഓരോ ചാറ്റുകളും മീഡിയ സൈസിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെടും. ഏതെങ്കിലും കോണ്‍ടാക്ടിലോ ഗ്രൂപ്പിലോ ടാപ്പ് ചെയ്താല്‍ അത് എത്ര സ്റ്റോറേജ് സ്‌പേസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയും. തുടര്‍ന്ന് ഫ്രീ അപ്പ് സ്‌പേസ് എന്നെ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇതില്‍ നിന്നും ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റ് ചെയ്യാവുന്നതാണ്.

അങ്ങനെ ഇനി മുതൽ വാട്ട്സ്ആപ്പിൽ സാധനങ്ങൾ വാങ്ങാം

സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്കും റിലയന്‍സ് ജിയോയും 5.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചതിന് പിന്നാലെ ജിയോമാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു. നവി മുംബൈ, താനെ, കല്യാണ്‍ എന്നിവയുള്‍പ്പെടെ മുംബൈയിലെ ചില പ്രദേശങ്ങളിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ മറ്റ് പല നഗരങ്ങളിലും ജിയോ മാര്‍ട്ട് സേവനം ലഭ്യമാകും. സേവനങ്ങള്‍ക്കായി ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളും കിരാന സ്റ്റോറുകളുമായി റിലയന്‍സ് ബന്ധപ്പെട്ടിട്ടുണ്ട്.ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം

വാട്‌സ്‌ആപ്പ് വഴി അവശ്യവസ്തുക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ നിലവില്‍ 400 ദശലക്ഷം വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കളുണ്ട്.ജിയോമാര്‍ട്ടിന്റെ വാട്ട്‌സാപ്പ് നമ്ബറായ 88500 08000 എന്ന നമ്ബറിലൂടെയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. വാട്ട്‌സാപ്പ് ചാറ്റ് വിന്‍ഡോയിലുടെ ഉപഭോക്താക്കള്‍ക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവര്‍ത്തിക്കുക. ലളിതമായി പറഞ്ഞാല്‍, ഓഫ്‌ലൈന്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമിലുള്ള റിലയന്‍സിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് ജിയോമാര്‍ട്ട്.

  • ജിയോമാര്‍ട്ട് വഴി ഓര്‍ഡര്‍ നല്‍കുന്നതിന്, ഉപയോക്താക്കള്‍ അവരുടെ കോണ്‍ടാക്റ്റുകളില്‍ ജിയോമാര്‍ട്ടിന്റെ വാട്ട്‌സ്‌ആപ്പ് നമ്ബര്‍ 88500 08000 ചേര്‍ക്കേണ്ടതുണ്ട്.
  • നമ്ബര്‍ ചേര്‍ത്തതിനുശേഷം, ഉപയോക്താക്കള്‍ ജിയോമാര്‍ട്ട് നമ്ബറിലേക്ക് ഒരു സന്ദേശം അയയ്‌ക്കുക. “ഹായ്” എന്ന് ടൈപ്പ് ചെയ്ത് നമ്ബറിലേക്ക് അയയ്ക്കുക.
  • ജിയോമാര്‍ട്ട് വാട്ട്‌സ്‌ആപ്പ് ഓര്‍ഡര്‍ ബുക്കിംഗ് സേവനത്തിലേക്ക് സ്വാഗതം” എന്ന ഒരു സന്ദേശത്തിനൊപ്പം ഷോപ്പിംഗ് ലിങ്കും ജിയോമാര്‍ട്ട് നിങ്ങള്‍ത്ത് അയച്ചു നല്‍കും.

ലിങ്ക് തുറന്നതിന് ശേഷം

  • ഷോപ്പിംഗ് ലിങ്ക് 30 മിനിറ്റ് മാത്രമേ സജീവമാകൂ. ഒരു പുതിയ ലിങ്ക് സൃഷ്ടിക്കുന്നതിന്,ഉപഭോക്താവ് ഒരു പുതിയ സന്ദേശം അയയ്‌ക്കേണ്ടി വരും.
  • നിങ്ങള്‍ ലിങ്ക് തുറന്നുകഴിഞ്ഞാല്‍, മൊബൈല്‍ നമ്ബര്‍, പ്രദേശം മുതലായ നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.
  • വിശദാംശങ്ങള്‍ നല്‍കി സമര്‍പ്പിച്ച ശേഷം, പലചരക്ക് സാധനങ്ങളുടെ ലിസ്റ്റുള്ള പുതിയ പേജ് ദൃശ്യമാകും.
  • തുടര്‍ന്ന് നിങ്ങളുടെ കാര്‍ട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ ചേര്‍ക്കാന്‍ കഴിയും.
  • നിങ്ങള്‍‌ ഓര്‍‌ഡര്‍‌ ചെയ്ത് കഴിഞ്ഞാല്‍‌, പലചരക്ക് കടയുടെ വിലാസവും ഗൂഗിള്‍ മാപ്പിലെ സ്ഥാനവും സഹിതം ജിയോ‌മാര്‍‌ട്ട് ഒരു ഇന്‍‌വോയ്‌സ് അയയ്‌ക്കും.
  • ഇത് പോസ്റ്റുചെയ്യുക, ഓര്‍ഡര്‍ തയ്യാറാകുമ്ബോള്‍ ഉപഭോക്താവിന് സ്റ്റോറില്‍ നിന്ന് ഒരു എസ്‌എംഎസ് ലഭിക്കും.
  • സ്റ്റോറില്‍ പോയി ഓര്‍ഡര്‍ എടുത്ത് അവിടെത്തന്നെ പണമടയ്ക്കാം.
  • ഉപഭോക്താക്കള്‍ വൈകിട്ട് 7 മണിയ്ക്ക് മുമ്ബ് ഓര്‍ഡര്‍ നല്‍കേണ്ടതാണ്

അങ്ങനെ വിവാദത്തിൽ പെട്ട് നടൻ DULQUER salman

കൊച്ചി: വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ നായയുടെ പേരിനെച്ചൊല്ലിയുള്ള വിവാദത്തില്‍ മാപ്പുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.
സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിച്ചതാണ് ഏറെ വിവാദമുണ്ടാക്കിയത്.
സിനിമ കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു. ഇതോടെയാണ് നിരവധിപ്പേര്‍ വിമര്‍ശനം ഉയര്‍ത്തിയത്.

ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെന്നും ദുല്‍ഖര്‍ സല്‍മാന്‍ ക്ഷമാപണത്തില്‍ വ്യക്തമാക്കി. മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ദുല്‍ഖര്‍ വിശദമാക്കി.DULQUER സൽമാൻ പറഞ്ഞ കാ താഴെ കാണുന്ന ലിങ്കിൽ കേറി നോക്കാം. https://mobile.twitter.com/dulQuer/status/1254404061735997440/photo/1

ലോകത്തിന് ആശ്വാസം പകർന്നുകൊണ്ട് ഓസോൺ പാളിയിൽ ഉള്ള വിള്ളൽ കുറയുന്നു(ozone layer depletion is reduced-by NASA)

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞത്. യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരുന്നതിനിടെയാണ്, ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. എന്തൊക്കെ ആണെങ്കിലും ഇത്തരം ഒരു വാർത്ത ലോക് ഡൗൺ ഇടയിലും കുറച്ച് സന്തോഷം നൽകുന്നതാണ്.

ഇനി മുതൽ രോഗപരിചരണ രംഗത്ത് റോബോട്ട് (robot for treatment and caring in Kerala)

കൊറോണ രോഗീപരിചരണ രംഗത്ത് റോബോട്ടുകളും . റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ പരിചരിക്കുന്നതിനാണ് ‘കര്‍മിബോട്ട്’ തയ്യാറായിരിക്കുന്നത്. സ്വയംപര്യാപ്തമായ റോബോട്ടാണിത്.

നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ്‌ ആണ് ഈ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്.

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നത് തുടങ്ങി, അവരോടൊത്ത് രണ്ടുനിമിഷം സമയം ചെലവഴിക്കാനും വരെ റോബോട്ടിന് സാധിക്കും. കൃത്യമായ മാപ്പിങ്ങിലൂടെയാണ് കര്‍മിബോട്ട് പ്രവര്‍ത്തിക്കുക. റോബോട്ട് എത്തേണ്ട സ്ഥലങ്ങള്‍ നേരത്തേ സ്പോട്ട് ചെയ്യും. ഈ സ്ഥലങ്ങളിലൂടെയായിരിക്കും റോബോട്ടിന്റെ സഞ്ചാരം.

ഹോംസ്റ്റേഷനില്‍ നിന്ന് തന്റെ ജോലിക്കായി ഇറങ്ങുന്ന റോബോട്ട്, നേരത്തെ തീരുമാനിച്ച സ്പോട്ടുകളിലൂടെയാകും പോയിവരിക. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍.

സോപ്പ് ലായനിയും അള്‍ട്രാ വയലറ്റ് (യു.വി.) ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണശേഷിയും കര്‍മിബോട്ടിന്റെ പ്രത്യേകതയാണെന്ന് അസിമോവ് റോബോട്ടിക്സ് സി.ഇ.ഒ ടി. ജയകൃഷ്ണന്‍ പറഞ്ഞു. അഴിച്ചെടുക്കാന്‍ സാധിക്കുന്ന ഘടനയാണ് എന്നതിനാല്‍ കൃത്യമായി സ്റ്റെറിലൈസ് ചെയ്യാനും സാധിക്കും.

രോഗികളുമായുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സമ്ബര്‍ക്കം പരമാവധി കുറയ്ക്കുക, പി.പി.ഇ. കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓട്ടോമാറ്റിക് ചാര്‍ജിങ്‌, സ്പര്‍ശനരഹിത ശരീര ഊഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി റോബോട്ടിന്റെ ശേഷി വര്‍ധിപ്പിക്കാനും നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.

WhatsApp ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത (a good news for whats app users)

ലണ്ടന്‍ : വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് കോളില്‍ ഒരേ സമയം എട്ട് പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്‌ആപ്പ് പ്രഖ്യാപിച്ചു. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. നേരത്തെ കമ്ബനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

ഏറ്റവും പുതിയ വാട്ട്സ്‌ആപ്പ് അപ്ഡേഷനായിരിക്കണം നിങ്ങള്‍ ഉപയോഗിക്കേണ്ടത്.വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതായിരുന്നു.ഇതിനാണ് പരിഹാരം വന്നിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ മിക്കതും ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ വീഡിയോ, വോയ്‌സ് കോള്‍ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആണ് വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് വര്‍ധിപ്പിച്ചത്

Zoom ആപ്പിനെ തകർക്കാൻ ഗൂഗിൾ മീറ്റ് ഒരുങ്ങുന്നു.(google meet is ready for destroy zoom)

16 പേരെ ഒന്നിച്ചു ഒറ്റ സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചര്‍. വലിയ മീറ്റിങ്ങുകള്‍ക്ക് ഇതേറെ ഗുണം ചെയ്യും. ഗൂഗിള്‍ ഡ്യുവോ അതിന്റെ പ്ലാറ്റ്ഫോമിലേക്ക് പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. സൂം വീഡിയോ ആപ്ലിക്കേഷന്റെ വര്‍ദ്ധിച്ച പ്രചാരത്തെ പിടിച്ചു നിര്‍ത്താനാണ് ഗൂഗിളിന്റെ ശ്രമമെന്നു വ്യക്തം.

മീറ്റിംഗ് ഗുണനിലവാരവും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നതിന് ഗൂഗിള്‍ എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഈ ഫീച്ചറില്‍ ഉപയോഗിക്കുന്നുവെന്ന് പ്രൊഡക്‌ട് മാനേജ്മെന്റ് ഡയറക്ടര്‍ സ്മിത ഹാഷിം ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ഇപ്പോള്‍, ഗൂഗിള്‍ മീറ്റ് പ്രധാനമായും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. കോണ്‍ഫറന്‍സ് കോളുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ വേണ്ടി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകള്‍ നോക്കാം.

ടൈല്‍ ചെയ്ത ലേഔട്ടുകള്‍: ടൈല്‍ ചെയ്ത ലേഔട്ടുകളുമായി ഗൂഗിള്‍ മീറ്റ് വരുന്നുവെന്നതാണ് വലിയ കാര്യം. ഇതു പ്രകാരം, അത് ഒരു സമയം 16 പേരെ കാണുന്നതിന് ഉപയോക്താവിനെ പ്രാപ്തമാക്കുന്നു. തുടക്കത്തില്‍, ഒരു സമയം നാല് പേരെ മാത്രമേ കാണാന്‍ കഴിയൂ. വലിയ മീറ്റിംഗുകള്‍ പ്രാപ്തമാക്കുന്നതിനും മികച്ച അവതരണ ലേഔട്ടുകളുമായി വരുന്ന കൂടുതല്‍ അപ്ഡേറ്റുകള്‍ വൈകാതെ ഉണ്ടാകുമെന്നു ബ്ലോഗ് പറയുന്നു. ലോക്ക്ഡൗണ്‍കാലത്ത് തന്നെ ഇത്തരമൊരു ഫീച്ചര്‍ അപ്ഡേറ്റ് ഉണ്ടാകാനാണ് സാധ്യത.

ഉയര്‍ന്ന നിലവാരത്തില്‍ ‘ഒരു ക്രോം ടാബ് അവതരിപ്പിക്കുക’: ഗൂഗിള്‍ മീറ്റിനെ സംബന്ധിച്ചിടത്തോളം ‘ഒരു ക്രോം ടാബ് അവതരിപ്പിക്കുക’ എന്ന ഓപ്ഷന്‍ ഏറെ ഗുണം ചെയ്യും. മുന്‍പ് ഇത്തരമൊരു ഫീച്ചര്‍ ഇതില്‍ ഇല്ലായിരുന്നു. ഇത് ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് വിദൂര മീറ്റിംഗില്‍ ഉയര്‍ന്ന നിലവാരമുള്ള വീഡിയോകള്‍ അവതരിപ്പിക്കാന്‍ കഴിയും. ഒരു മീറ്റിംഗില്‍ ചേര്‍ന്നതിന് ശേഷം ചുവടെ വലത് കോണിലുള്ള ‘ഇപ്പോള്‍ അവതരിപ്പിക്കുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് വീഡിയോ പ്രസന്റേഷന്‍ നല്‍കാം. ഒരു ഉപയോക്താവ് താന്‍ പങ്കിടുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഉള്ളടക്കം നേടാന്‍ ഇത് പ്രാപ്തമാക്കും, തുടക്കത്തില്‍ മുഴുവന്‍ സ്‌ക്രീനും മീറ്റിലെ മറ്റ് പങ്കാളികളുമായി പങ്കിടാനാവും.

പകരമായി, നിങ്ങള്‍ക്ക് ഒരു മുഴുവന്‍ സ്‌ക്രീനോ വിന്‍ഡോയോ തിരഞ്ഞെടുക്കാം. ഒരു ക്രോം ടാബ് പങ്കിടാന്‍, മറ്റൊരു ടാബ് അവതരിപ്പിക്കുന്നതിന് നിങ്ങളുടെ സ്‌ക്രീനിന്റെ ചുവടെ ‘ഉറവിടം മാറ്റുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരഞ്ഞെടുക്കുക. പങ്കിടുക എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. അവതരിപ്പിക്കുന്നത് നിര്‍ത്താന്‍, ചുവടെ വലതുവശത്തുള്ള ‘അവതരണം നിര്‍ത്തുക എന്ന ടാബില്‍ ക്ലിക്കുചെയ്താല്‍ മതി. അതുപോലെ തന്നെ ലോ light time സമയത്ത് light ക്രമീകരിക്കാനും സാതിക്കും.

തിരുപനന്തപുരം മുതൽ കാസകോട് വരെ ഇനി വെറും നാല് മണിക്കൂർ .രൂപരേഖ തയാറായി ഇനി നിർമാണം

വെറും നാല് മണിക്കൂര്‍ സമയം കൊണ്ട് തലസ്ഥാനത്തു നിന്നും കാസര്‍കോഡ് വരെ യാത്ര സാധ്യമാക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാതയുടെ കരട് രേഖ തയ്യാറായി. പാതയുടെ അന്തിമ റൂ‌ട്ട് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ-റെയില്‍) പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച്‌ അറിയാം…തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
നാലുമണിക്കൂറില്‍

വെറും നാല് മണിക്കൂറില്‍ താഴെ സമയമെടുത്ത് തിരുവനന്തപുരത്തു നിന്നും 11 ജില്ലകളിലൂടെ കാസര്‍കോഡ് എത്താം എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലി പ്രത്യേകത.തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാത അഥവാ സില്‍വര്‍ ലൈന്‍ എന്നാണ് പദ്ധതിയുടെ പേര്. മണിക്കൂറില്‍ 200 കിലോമീറ്റrവേഗതയില്‍ ‌ട്രെയിനുകള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും വിധമാണ് ഇതിന്‍റെ നിര്‍മ്മാണം

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍
530.6 കിമീ

തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച്‌ 11 ജില്ലകളിലൂടെ 530. 6 കിലോമീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈന്‍ സഞ്ചരിക്കേണ്ടത്.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. 2020 ല്‍ നിര്‍മ്മാണം ആരംഭിച്ച്‌ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയു‌ടെ ലക്ഷ്യം. 63,941 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.

ഭൂമിക്ക് ആശ്വാസം ആയി lockdown കാലം(geting relaxation for earth with a lot )

കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വന്‍കിട രാജ്യങ്ങളടക്കം അടച്ചുപൂട്ടല്‍ നടപടികള്‍ തുടരുന്നതിനൊപ്പം അന്തരീക്ഷത്തിലെ മലിനീകരണത്തിന് അളവും വന്‍തോതിലാണ് കുറയുന്നത്. ചൈന, ഇന്ത്യ, ഇറ്റലി, അമേരിക്കയുടെ ചില പ്രധാന ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായുമലിനീകരണ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. 70 വര്‍ഷങ്ങള്‍ക്കുശേഷം ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തുന്ന വര്‍ഷം 2020 ആകുമെന്ന് നിഗമനത്തിലാണ് ഗവേഷകര്‍.

ആഗോളതലത്തില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ and CO അളവില്‍ ഈ വര്‍ഷം അഞ്ച് ശതമാനമോ അതിലധികമോ വരെ കുറവുണ്ടാകാന്‍ സാധ്യതയുള്ളതായി കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ജാക്സണ്‍ പറയുന്നു.

2008ലെ സാമ്ബത്തിക മാന്ദ്യത്തിന് ശേഷം കാര്‍ബണ്‍ഡയോക്സൈഡ് അളവ് കുറയുന്നതും ഇതാദ്യമാണ്. 2008ല്‍ 1.4 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

സോവിയറ്റ് യൂണിയന്റെ പതനം അടക്കം മറ്റൊരു പ്രതിസന്ധി സമയങ്ങളിലും കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവും CO ഇത്രത്തോളം കുറഞ്ഞിട്ടില്ലെന്നും ജാക്സണ്‍ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഫാക്ടറികളില്‍ ഭൂരിഭാഗവും അടഞ്ഞ നിലയിലാണ്. ഇതിനുപുറമേ വാഹന ഗതാഗതവും ഭാഗികമായെങ്കിലും നിലച്ചതാണ് കാര്‍ബണ്‍ഡയോക്സൈഡിന്‍റെയും കാർബൺ മോണോക്‌സിടെന്‍റെയും അളവ് ഇത്രകണ്ട് കുറയാന്‍ കാരണമായത്.

Design a site like this with WordPress.com
Get started