വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്‌ഫൈ. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപകരിക്കും എന്ന കാര്യം തീർച്ചയാണ്. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈ-ഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. ഐഒഎസിലും ഇത് സപ്പോർട്ട് ചെയ്യുന്നു.
ന്യൂയോര്‍ക്ക്; കുട്ടികള്‍ക്ക് വേണ്ടി മെസഞ്ചറുമായി ഫേസ്ബുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ വിരസതയകറ്റാന്‍ വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെസേജിംഗ് ആപ്ലിക്കേഷനും വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായ മെസഞ്ചര്‍ കിഡ്‌സ് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 70 ലധികം രാജ്യങ്ങളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തുടങ്ങി.
പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തുന്നതിനായി ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മെസഞ്ചര്‍ കിഡ്‌സ് അപ്ലിക്കേഷന്‍ നിലവില്‍ ഇന്ത്യയിലെ ഐഒഎസ് ഉപയോക്താക്കള്‍ക്കായി ലഭ്യമാണ്, ഇത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഉടന്‍ പുറത്തിറക്കും.
ഇതു കൂടാതെ, മാതാപിതാക്കളെ അവരുടെ കുട്ടികളെ മറ്റ് കുട്ടികളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റു മൂന്ന് പുതിയ സവിശേഷതകള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കുമെന്നും ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ആദ്യത്തെ സവിശേഷതയെ സൂപ്പര്‍വൈസ്ഡ് ഫ്രണ്ടിംഗ് എന്ന് വിളിക്കുന്നു. ഈ സവിശേഷത ഉപയോഗിച്ച്, കോണ്‍ടാക്റ്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും കുട്ടികളെ അനുവദിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കു കഴിയും. പക്ഷേ മുഴുവന്‍ പ്രവര്‍ത്തനത്തിനും രക്ഷകര്‍ത്താക്കള്‍ മേല്‍നോട്ടം വഹിക്കും. സൂപ്പര്‍വൈസുചെയ്ത ഫ്രണ്ടിംഗ് ആദ്യം യുഎസില്‍ ആരംഭിക്കുകയും ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
മെസഞ്ചര്‍ കിഡ്‌സ് അപ്ലിക്കേഷനില്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാമെന്നതാണ് വലിയൊരു സവിശേഷത. ഇങ്ങനെ ക്രിയേറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പ് വഴി കുട്ടികളെ മറ്റ് കുട്ടികള്‍, അധ്യാപകര്‍, പരിശീലകര്‍ എന്നിവരുമായി ബന്ധിപ്പിക്കാന്‍ മാതാപിതാക്കളെ അനുവദിക്കുന്നു. ഗ്രൂപ്പില്‍ ഒരു പുതിയ അംഗത്തെ ചേര്‍ക്കുമ്ബോഴെല്ലാം മാതാപിതാക്കള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും
ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചർ റൂംസ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ്.കെറോണ വൈറസ് കാരണം പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്ആളുകൾ വീട്ടിൽ കഴിയുന്ന ഈ അവസരത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനുമായി ആളുകൾ ആശ്രയിക്കുന്നത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളെയാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ലോക്ക്ഡൌൺ കാലയളവിൽ സൂം വീഡിയോ കോളിങ് സേവനത്തിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധന ഞെട്ടിക്കുന്നതാണ്. ഈ അവസരത്തിലാണ് ഫേസ്ബുക്ക് പുതിയ വീഡിയോ കോളിങ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് മെസഞ്ചറിൽ വീഡിയോ കോളിങിനുള്ള സൌകര്യം ഉണ്ടായിരുന്നുവെങ്കിലും ഇത് കുറച്ച് ആളുകൾക്ക് മാത്രം പങ്കെടുക്കാൻ സാധിക്കുന്ന ഗ്രൂപ്പ് വീഡിയോ കോളുകൾ മാത്രമേ സപ്പോർട്ട് ചെയ്തിരുന്നുള്ളു.ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചർ റൂംസ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ്. ഇതിലൂടെ 50 പേരെ വരെ ചേർത്തുകൊണ്ട് ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്ത ആളുകൾക്കും ഈ സേവനം ലഭ്യമാകും. ഒരാൾ ക്രിയേറ്റ് ചെയ്യുന്ന റൂമിലേക്ക് മറ്റുള്ളവരെ ലിങ്ക് വഴി ക്ഷണിക്കുന്ന സൂമിന് സമാനമായ രീതി തന്നെയാണ് മെസഞ്ചർ റൂമിൽ ഫേസ്ബുക്ക് നൽകിയിരിക്കുന്നത്.
ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുന്നതിനിടെ പങ്കെടുത്തുന്നതിൽ ഒരാളെ കോളിൽ നിന്നും പുറത്താക്കാനും മറ്റുള്ളവരെ കോളിലേക്ക് കയറാൻ അനുവദിക്കാതെ റൂം ലോക്ക് ചെയ്യാനും അത് ക്രിയേറ്റ് ചെയ്ത ആൾക്ക് സാധിക്കും. ഉപയോക്താക്കൾക്ക് ഗ്രൂപ്പ് വീഡിയ കോളിനിടെ കോളിൽ നിന്നും പുറത്ത് കടക്കാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ക്രിയേറ്റ് ചെയ്യുന്ന ഗ്രൂപ്പുകൾ സ്ഥിരമായി ആ ഗ്രൂപ്പിലെ മെമ്പർമാർക്ക് ഓപ്പൺ ആയി ലഭിക്കും.
ശാരീരികമായ ക്ഷീണമാണ് നമ്മെ പലപ്പോഴും മടുപ്പിലേക്ക് നയിക്കുന്നത്. ക്ഷീണം തോന്നുമ്ബോള്‍ തന്നെ അതിനെ അകറ്റാനുള്ള ഒരു വഴിയും നമ്മള്‍ കണ്ടെത്തിയാല്‍ എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കാന്‍ നമുക്ക് സാധിക്കും. ഇത്തരത്തില്‍ ക്ഷീണത്തെ ഇല്ലാതാക്കാന്‍ നമ്മെ സഹായിക്കും ഈന്തപ്പഴം. നോമ്ബു തുറക്കാന്‍ ഈന്തപ്പഴം ഉപയോഗിയ്ക്കുന്നതിന് പ്രധാന കാരണം ക്ഷീണമകറ്റാനുള്ള ഈ കഴിവാണ്.
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. ജീവകങ്ങളായ എ1, ബി1,ബി2, ബി3, ബി5 സി എന്നിവയും സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നീ ധാധുക്കളും ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊര്‍ജ്ജം നല്‍കി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ജോലിയിടങ്ങിളില്‍ അനുഭവപ്പെടുന്ന ക്ഷീണം അകറ്റുന്നതിനായി ഈന്തപ്പഴം കയ്യില്‍ കരുതാവുന്നതാണ്.
മുംബൈ: വാട്സ്‌ആപ്പ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. വാട്സ്‌ആപ്പിന്റെ മാതൃ സ്ഥാപനം കൂടിയായ, സാമൂഹിക മാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്ക് റിലയന്‍സ് ജിയോയില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കിയിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡില്‍ 43,574 കോടി രൂപ (570 കോടി ഡോളര്‍) നിക്ഷേപിച്ചാണ് ഫെയ്‌സ്ബുക്ക് 9.99 ശതമാനം ഓഹരി സ്വന്തമാക്കിയത്.
ഓണ്‍ലൈന്‍ ഷോപ്പിങ് സേവനമായ ജിയോ മാര്‍ട്ട് ആണ് ഫേസ്ബുക്ക്- റിലയന്‍സ് പങ്കാളത്തിത്തിന്റെ ഭാഗമായുള്ള ആദ്യ മാറ്റങ്ങളുണ്ടാവുന്ന സേവനങ്ങളിലൊന്ന്. ജനുവരിയില്‍ ആരംഭിച്ച ജിയോ മാര്‍ട്ട് നിലവില്‍ നവി മുംബൈ, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
50,000 ലധികം പലചരക്ക്, എഫ്‌എംസിജി, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ജിയോ മാര്‍ട്ട് വഴി ലഭ്യമാവുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഡെലിവറി ചാര്‍ജ് ഈടാക്കില്ല, കുറഞ്ഞ ഓര്‍ഡര്‍ തുകയുടെ നിബന്ധനകളില്ല, പെട്ടെന്ന് ഉല്‍പന്നം വീട്ടിലെത്തിക്കും എന്നിവയാണ് ജിയോ മാര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന മറ്റ് വാഗ്ദാനങ്ങള്‍.
മറ്റ് ഇ-കൊമേഴ്സ് സേവനങ്ങളിലേതിനേക്കാള്‍ മികച്ച ഓഫറുകളാണ് തങ്ങള്‍ ലഭ്യമാക്കുകയെന്നും വിറ്റ ഉല്‍പന്നങ്ങള്‍ ഒരു ചോദ്യവും ചോദിക്കാതെ തിരിച്ചെടുക്കുമെന്നും ഉപഭോക്താക്കളുടെ സമ്ബാദ്യശീലം മറ്റെന്നുമില്ലാത്ത വിധത്തില്‍ മെച്ചപ്പെടാന്‍ തങ്ങളുടെ സേവനം സഹായകമാവുമെന്നും ജിയോ മാര്‍ട്ട് അവകാശപ്പെടുന്നു. നിലവില്‍ വെബ് പ്ലാറ്റ്ഫോമില്‍ മാത്രമാണ് ജിയോ മാര്‍ട്ട് ലഭ്യമായത്. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാവും.
ഭീമൻ ഹൈ പ്രഷർ ട്യൂബുകൾക്കിടയിലൂടെ 1100 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഒരു ടെക്നോളോജിയാണ് ഹൈപർലൂപ്പ്. യാത്രക്കാരെ കയറ്റുന്ന ക്യാപ്സ്യൂൾ എന്ന വിളിപ്പേരുള്ള ചെറിയ കമ്പാർട്മെന്റ് പോഡുകൾ ട്യൂബുകളിലൂടെ സഞ്ചരിക്കുന്നു, വേഗത കൂടുമ്പോൾ വായുവുമായുള്ള ഘർഷണം വർധിക്കും.അതിനാൽ ഈ ട്യൂബിൽ വായുവിന്റെ സഞ്ചാരം ഉണ്ടാകില്ല. അതിനാലാണ് വേഗത മണിക്കൂറിൽ 1100ന് മുകളിൽ വരുത്താൻ സാധിക്കുന്നത്. കമ്പാർട്മെന്റ് പോഡുകൾ, വായുവിൽ മാത്രം സഞ്ചരിക്കുന്ന രീതിയിലോ മാഗ്നെറ്റിക് എഫ്ഫക്റ്റ് കൊണ്ട് പ്രതലത്തിൽ നിന്നും പൊങ്ങി നിൽക്കുന്ന രീതിയിലോ ആണ് ഡിസൈൻ ചെയ്യുക.ചുരുക്കിപ്പറഞ്ഞാൽ ചക്രങ്ങൾ വേണ്ടി വരില്ല എന്നർത്ഥം.
ഇതിന്റെ മറ്റൊരു ഗുണം എന്താണെന്നല്ലേ..ട്രെയിൻ,കാര്, വിമാനം എന്നിവക്ക് വേണ്ടി മുടക്കുന്ന തുകയേക്കാൾ വളരെ കുറഞ്ഞ ചിലവുമതി.മാത്രമല്ല മലിനീകരണ തോത് വളരെ കുറവാണ്. ഈ പാത നിർമ്മിക്കുന്നതും റെയിൽ നിർമ്മിക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിലാണെന്ന് അണിയറയിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നു. റോഡുകളിലെ തിരക്ക് കുറക്കാനും , പെട്ടെന്ന് എത്തിച്ചേരാനും, കുറഞ്ഞ തുകക്ക് യാത്രചെയ്യാനും ഹൈപ്പർ ലൂപ്പ് ടെക്നോളജി സഹായിക്കുന്നു.ഈ ഹൈപ്പർ ലൂപ്പ് പ്രാവർത്തികമാക്കാൻ നിരവധി കമ്പനികളാണ് പരിശ്രമിക്കുന്നറത്.ഈ ആശയം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. 2020 ഇൽ ഹൈപർലൂപ് പരീക്ഷണം നടത്താൻ സാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും കോവിഡ് 19 എന്ന മഹാമാരി ഉള്ളതിനാൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കില്ല.
എവിടെയാണ് ഹൈപർലൂപ് ആദ്യം സ്ഥാപിക്കുക എന്നത് വ്യക്തമല്ല. കമ്പനികൾ വിവിധ റൂട്ട് പാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. അതിൽ നമ്മുടെ ഇന്ത്യയും പെടും. സാധാരണ ഇന്ത്യയിൽ ഓടുന്ന ട്രെയിനുകളുടെ 20 ഇരട്ടി വേഗതയാണ് ഹൈപ്പർലോപ്പിൽ ഉണ്ടാകുക.
യാത്രയുമായി ബന്ധപ്പെട്ട ഈ ടെക്നോളജി ഉടൻതന്നെ നമ്മുടെ ഇന്ത്യയിലും പ്രാവർത്തികമാകും എന്ന് പ്രതീക്ഷിക്കാം.
കാലിഫോര്‍ണിയ: വാട്‌സ്‌ആപ്പുകളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് ഇമോജികളും സ്റ്റിക്കറുകളും. ആളുകള്‍ തമ്മിലുള്ള ചാറ്റിങ്ങില്‍ ഇവയ്ക്ക് വളരെയധികം തന്നെ പ്രാധാന്യമുണ്ട്. വാക്കുകള്‍കൊണ്ട് പറയാതെ ചില ആശയങ്ങളും പ്രതികരണങ്ങളും ഭാവങ്ങളും സ്റ്റിക്കറുകളിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്നത് ചാറ്റിങ്ങ് ഏറെ എളുപ്പമാക്കിയിരിക്കുകയാണ്.
ഈ ജനപ്രീതി മുതലെടുത്ത് ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് വാട്‌സ്‌ആപ്പ് ക്വാറന്റൈന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. വീട്ടില്‍ ഒരുമിച്ച് എന്നര്‍ഥം വരുന്ന ‘Together at Home’ സ്റ്റിക്കര്‍ പാക്കുകളാണ് വാട്‌സ്‌ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കുഞ്ഞു കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളായി അവതരിപ്പിച്ചിരിക്കുന്ന വാട്‌സ്‌ആപ്പ് അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തരുന്നുണ്ട്ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈ സ്റ്റിക്കറുകള്‍ക്ക് വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യായാമം ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനും ഓരോരുത്തര്‍ക്കും സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.
ലോകമെമ്ബാടും ഇപ്പോള്‍ കൊറോണ പിടിയില്‍ ആയിരിക്കുകയാണ് .നമ്മുടെ സ്വന്തം കേരളത്തിലും കൊറോണ പിടിമുറുക്കിക്കഴിഞ്ഞു .എന്നാല്‍ നമ്മള്‍ ഒരുതരത്തിലും പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയം പറയുന്നത് .എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലും മറ്റു ഒരുപാടു ഫേക്ക് മെസ്സേജുകളും മറ്റു വരുന്നുണ്ട് .ഇത്തരത്തില്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ,ഓണ്‍ലൈന്‍ ,സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക .
ആദ്യം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഐസോപ്രോയില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് മൈക്രോ ഫൈബര്‍ ക്ളോത് ഉപയോഗച് ക്ലീന്‍ ചെയ്യേണ്ടതാണ് .
.കൊറോണ വയറസിനെ പ്രതിരോധിക്കുവാന്‍ പ്രേതെകതരം മാസ്കുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കാം എന്ന തരത്തിലുള്ള Ads ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അതിനെ നിങ്ങള്‍ ഒഴിവാക്കേണ്ടതാണ് .
2.ഒരു തരത്തിലും ഓണ്‍ലൈന്‍ വഴി കൊറോണ വയറസിനെ പ്രതിരോധിക്കുവാന്‍ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കരുത്
3.പല വെബ് സൈറ്റുകളിലും കോറോണയെക്കുറിച്ചു പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത് .അതില്‍ പല തരത്തിലുള്ള ഫേക്ക് വാര്‍ത്തകളും ചിലപ്പോള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട് .അത് ശ്രദ്ധിക്കുക .
4.കൊറോണയെ പ്രതിരോധിക്കുവാന്‍ പുതിയ കിറ്റുകളും ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട് .എന്നാല്‍ ഒരു തരത്തിലുള്ള കിറ്റുകളും ഒഫീഷ്യല്‍ ആയി ഇതുവരെ പുറത്തിറക്കിയിട്ടില്ല .
5.ടിക്ക് ടോക്ക് ,വാട്ട്സ് ആപ്പുകളില്‍ വരുന്ന ഫോര്‍വേഡ് മെസേജുകള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്
6.ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ കൂടാതെ യൂട്യൂബ് എന്നി പ്ലാറ്റുഫോമുകളില്‍ നിന്നോ ഒരു തരത്തിലുള്ള സജക്ഷനുകളും നിങ്ങള്‍ എടുക്കുവാന്‍ പാടുള്ളതല്ല .എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഡോക്ടറിന്റെ സഹായം തന്നെ തേടുക .
7.നിങ്ങള്‍ക്ക് ഏതെങ്കിലും സിംറ്റംസ് വരുകയാണെങ്കില്‍ നിങ്ങളുടെ ഡോക്റ്റര്‍ ഓണ്‍ലൈന്‍ അല്ല .ഓണ്‍ലൈന്‍ വഴി അത് സ്ഥിതികരിക്കുവാന്‍ ശ്രമിക്കരുത് .
8.ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ സ്ഥിതികരിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവരില്‍ എത്തിക്കവും .
9.കോറോണയെക്കുറിച്ചു നിങ്ങള്‍ക്ക് ഏതെങ്കിലും unknown മെയില്‍ ലഭിക്കുകയാണെങ്കില്‍ അതിനെ ഒഴിവാക്കി വിടുക .ഒരുപാടു സൈബര്‍ ക്രൈമുകള്‍ നടക്കുവാന്‍ സാധ്യതയുണ്ട് .
ആർക്കായാലും വെറുതേ ഇരുന്നു കഴിഞ്ഞാൽ ഒന്ന് കറങ്ങാൻ തോന്നും.അത്തരത്തിൽ തോന്നിയാൽ ഒന്ന് കറങ്ങി തിരിച്ച് വരാൻ പറ്റിയ സ്ഥലം ആണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മലപ്പുറം കോഴിക്കോട് ഹൈവേയില്‍ നിന്നും മിനി ഊട്ടിയിലേക്കുള്ള ചെറിയ റോഡിലേക്ക് കയറി
.
സമുദ്ര നിരപ്പില്‍ നിന്ന് 1050 അടി ഉയരത്തിലാണ് മിനി ഊട്ടി.
ഊട്ടിയോട് സമാനമായ കാലാവസ്ഥ എന്ന തള്ളു ഒക്കെ കുറച്ചു കൂടുതല്‍ അല്ലെ എന്ന തോന്നിയെങ്കിലും പാവങ്ങളുടെ ഊട്ടി എന്നൊക്കെ പറഞ്ഞ പിന്നേം ഒരു ഗുമ്മ് തോന്നി. മൊട്ടയടിച്ച കുന്നിന്‍ ചെരുവില്‍ ഒരു അനുസരണയും ഇല്ലാതെ വളര്‍ന്നു തളര്‍ന്നു കിടക്കുന്ന പച്ചപുതച്ച വള്ളിച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്നിടത്ത് റോഡിനു ഓരം പറ്റി കുറച്ചു ഗ്രാമീണ തട്ടുകടകള്‍. ഇതാണത്രേ വ്യൂ പോയന്റ്. രാവിലെ കോട മഞ്ഞിന്റെ പുതപ്പില്‍ അവള്‍ സുന്ദരി ആയിരിക്കാം..! ചെറിയ തണുപ്പൊക്കെ ഉണ്ട്. അതിപ്പോ രാവിലെ വെറുതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാലും കിട്ടുന്നതല്ലേ എന്ന തോന്നി. “ആ കാണുന്ന പാറയുടെ മുകളില്‍ ആണ് വരുന്നവര്‍ എല്ലാം പോയി ഇരിക്കാര്‍” ചായ വാങ്ങി കുടിക്കുന്നതിനിടയില്‍ ചായ കടക്കാരന്‍ മുകളിലുള്ള ഒരു പാറക്കല്ല് ചൂണ്ടി പറഞ്ഞു. അങ്ങനെ അതിന്റെ മുകളില്‍ വലിഞ്ഞു കയറിയപ്പോള്‍ ചെറിയൊരു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്ന സ്പോട് ആണെന്ന് മനസ്സിലാവുകയും ചെയ്‌തു.
ഇലക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമാണ്. പോഷകങ്ങളാല്‍ സമ്ബന്നമായ പച്ചക്കറി, പല രോഗങ്ങള്‍ക്കും ഇത് ഒരു നല്ല മരുന്നാണ്. ജീവിതശൈലി മാറിയപ്പോള്‍ പല രോഗങ്ങളും വന്നുതുടങ്ങി. തഴുതാമ, ചെമ്ബില, ചീര, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹൃദയാഘാതം, നേത്രരോഗങ്ങള്‍, അമിതവണ്ണം ഇവയ്‌ക്കെല്ലാം പരിഹാരം നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക എന്നതാണ്.
ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പച്ച ഇലക്കറികള്‍ ആണ് നല്ലതാണ്. പച്ച ഇലക്കറികള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. അതിനാല്‍, ഇലക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കണം
ഇലക്കറികള്‍ കഴിക്കുന്നത് കരള്‍ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പച്ച ഇലക്കറികള്‍ വലിയ അളവില്‍ ദിവസവും കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തില്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഫാറ്റി ലിവര്‍ അല്ലെങ്കില്‍ ലിവര്‍ സ്റ്റീറ്റോസിസ് ഒരു സാധാരണ കരള്‍ രോഗമാണ്, അമിതഭാരവും ഉയര്‍ന്ന മദ്യപാനവുമാണ് പ്രധാന കാരണങ്ങള്‍.
മുരിങ്ങയില പോലുള്ള ഇലക്കറികള്‍ കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണുകളെ ബാധിക്കുന്ന ഗ്ലോക്കോമ, ഇലക്കറികള്‍ കഴിക്കാത്തവരിലാണ് സാധാരണ കണ്ടുവരുന്നത്. ബോസ്റ്റണില്‍ അടുത്തിടെ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. സസ്യാഹാരം ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത 20-30% കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുപോലെ, ഇലക്കറികള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കണ്ണുകളിലേക്കുള്ള ശരിയായ രക്തയോട്ടം നിലനിര്‍ത്താന്‍ ഇല വിറ്റാമിനുകള്‍ സഹായിക്കും. ഈ വിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ മതിയായ അളവില്‍ ലഭ്യമല്ലാത്തപ്പോള്‍, അവ ചിലപ്പോള്‍ അവരുടെ കാഴ്ചയെ ബാധിക്കും. ആരോഗ്യ ഗുണങ്ങളില്‍ ഇവയെല്ലാം മുന്‍പന്തിയിലാണ്.
ഇലക്കറികളില്‍ ഭൂരിഭാഗവും ഇരുമ്ബ്, കാല്‍സ്യം, ഫോസ്ഫറസ്, ലവണങ്ങള്‍, വിറ്റാമിന്‍ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. മല്ലിയിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഇത് ഉത്തമമാണ്.