പുതിയ ഐഫോണ്‍ SE ആപ്പിള്‍ പുറത്തിറക്കി

കോവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലാവും ഫോണ്‍ എത്തുക. 4.7 ഇഞ്ച് റെറ്റിന എച്ച്‌ഡി ഡിസ്‌പ്ലേയോട് കൂടിയ ഐഫോണ്‍ എസ്‌ഇ ആണ് പുറത്തിറക്കിയത്. എയറോസ്‌പേസ്-ഗ്രേഡ് അലൂമിനിയത്തിലും ഈട് നില്‍ക്കുന്ന ഗ്ലാസിലും നിര്‍മിതമാണ് ഐഫോണ്‍ എസ്‌ഇ.

ഏപ്രില്‍ 24 ഓടെ അമേരിക്കയിലും 40 ഓളം മറ്റ് രാജ്യങ്ങളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.

ആപ്പിളിന്റെ തന്നെ എ13 ബയോണിക് പ്രൊസസര്‍ ചിപ്പാണ് ഫോണില്‍. ഡ്യുവല്‍ സിം സൗകര്യത്തോടെയെത്തുന്ന ഫോണില്‍ ഇ-സിം ഉപയോഗിക്കാനും സാധിക്കും. ഐഫോണ്‍ എസ്‌ഇ യില്‍ എഫ് 1.8 അപ്പേര്‍ച്ചറുള്ള 12 എംപി വൈഡ് ക്യാമറയാണ് എ13 ബയോണിക് ചിപ്പിലെ ന്യൂറല്‍ എഞ്ചിന്റേയും ഇമേജ് സിഗ്നല്‍ പ്രൊസസറിന്റേയും മികവില്‍ മികച്ച പോര്‍ട്രെയ്ര്‌റ് മോഡ്, ഡെപ്ത് കണ്‍ട്രോള്‍, പോര്‍ട്രെയ്റ്റ് ലൈറ്റിങ് ഇഫക്ടുക

42500 രൂപയില്‍ വില ആരംഭിക്കും. 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകള്‍ വിപണിയിലെത്തും. ഇന്ത്യന്‍ വിപണിയില്‍ വില്‍പന എന്ന് മുതല്‍ ആരംഭിക്കുമെന്ന് കമ്ബനി പിന്നീട് അറിയിക്കും. റിപ്പോര്‍ട്ട് പ്രകാരം എപ്രില്‍ 17 മുതല്‍ അമേരിക്കയില്‍ ആപ്പിള്‍.കോം വെബ്‌സൈറ്റിലൂടെയും ആപ്പിള്‍ സ്റ്റോര്‍ ആപ്പിലും ഓര്‍ഡര്‍ സ്വീകരിച്ച്‌ തുടങ്ങും

Thanks for content: daily hunt

Leave a comment

Design a site like this with WordPress.com
Get started