ഒരു ഗ്രൂപ്പ് കോളില്‍ കൂടുതല്‍ ഉപയോക്താക്കളെ പങ്കെടുപ്പിക്കാനുള്ള ഫീച്ചറില്‍ വാട്സാപ് പരിഷ്കാരം കൊണ്ടുവരുന്നു. നിലവിലെ പരിധി നാല് പേരാണ്. ഈ എണ്ണം ഭാവിയില്‍ വര്‍ധിപ്പിക്കുമെന്നാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പിതിപ്പ് സൂചന നല്‍കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ലോകമെമ്ബാടുമുള്ള ആളുകള്‍ സാമൂഹിക അകലം പാലിക്കുമ്ബോള്‍ ഒരേ സമയം ഡസന്‍ ആളുകളുമായി വിഡിയോ കോളിങ് അനുവദിക്കുന്ന സൂം, ഗൂഗിള്‍ ഡ്യുവോ പോലുള്ള അപ്ലിക്കേഷനുകള്‍ ജനപ്രിയമായിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്ന ഈ സമയങ്ങളില്‍ ഗ്രൂപ്പ് കോളുകളിലെ കൂടുതല്‍ ഉപയോക്താക്കളെ കൊണ്ടുവരാന്‍ തന്നെയാണ് വാട്സാപ്പിന്റെയും ശ്രമം.
വരാനിരിക്കുന്ന വാട്സാപ് ഫീച്ചറുകള്‍ ആദ്യം പുറത്തുവിടുന്ന വാബീറ്റാഇന്‍ഫോ ആണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. വാട്സാപ് v2.20.128 ബീറ്റ, v2.20.129 ബീറ്റ എന്നീ ആന്‍ഡ്രോയിഡ് പതിപ്പുകളിലാണ് പുതിയ മാറ്റം കണ്ടെത്തിയത്. ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിനായുള്ള വാട്സാപ് v2.20.128 ബീറ്റയില്‍ വിപുലീകരിച്ച ഗ്രൂപ്പ് കോള്‍ പരിധി നിര്‍ദ്ദേശിക്കുന്ന സ്‌ട്രിംഗുകളുണ്ട്.
എന്നാല്‍, ഫീച്ചര്‍ ഇതുവരെയും പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല, ഇതിനാല്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റു ചെയ്‌തതിനുശേഷവും ഇത് കാണാന്‍ കഴിയില്ല. സൂചിപ്പിച്ചതു പോലെ, നിലവിലെ ഗ്രൂപ്പ് കോള്‍ പരിധി നാല് പേരാണ്. എന്നാല്‍ വരാനിരിക്കുന്ന പതിപ്പില്‍ എത്ര പേര്‍ക്ക് ഒന്നിച്ച് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതിന് ഗ്രൂപ്പ് കോളിലെ എല്ലാവരും വാട്സാപ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും.
Thanks for content ; daily hunt
