ഛണ്ഡീഗഡ്: പഞ്ചാബില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച അക്രമികള്‍ വെട്ടിമാറ്റിയ എ.എസ്.ഐയുടെ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. പഞ്ചാബിലെ പാട്യാലയില്‍ നിഹാങ് സിഖ് വിഭാഗക്കാരാണ് എ.എസ്.ഐയെ ആക്രമിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യുവില്‍ യാത്ര ചെയ്യുന്നതിനുള്ള പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനാണ് അക്രമികള്‍ എ.എസ്.ഐയുടെ കൈവെട്ടിയത്.

സമീപത്തെ ബെല്‍ബെര ഗ്രാമത്തിലെ ഗുരുദ്വാരയില്‍ നിന്ന് പിന്നീട് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ട് പേരൊണ് അറസ്റ്റിലായിരിക്കുന്നത്. ഗുരുദ്വാരയില്‍ നിന്ന് ആയുധങ്ങളും പണവും കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തി. രാവിലെ ആറ് മണിയോടെ പ്രദേശത്തെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം എത്തിയ സംഘത്തെ പാസ് ഇല്ലാത്തതിനെ തുടര്‍ന്ന് തടയുകയായിരുന്നു.
ഇതില്‍ പ്രകോപിതരായാണ് ഇവര്‍ പോലീസിനെ ആക്രമിച്ചത്.
മാര്‍ക്കറ്റിലെ മാന്‍ഡി ബോര്‍ഡ് ജീവനക്കാരുമായാണ് അക്രമികള്‍ ആദ്യം സംഘര്‍ഷമുണ്ടായത്. ഇത് കണ്ട് ഇടപെടാന്‍ വന്ന എ.എസ്.ഐ ഹര്‍ജീത് സിംഗിനും ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കുമെതിരെ ഇവര്‍ തിരിയുകയായിരുന്നു. ഹര്‍ജീത് സിംഗിന്‍െ്‌റ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. എസ്.എച്ച്.ഒ ബില്‍ക്കര്‍ സിംഗ്, എ.എസ്.ഐ രാജ് സിംഗ് എന്നിവര്‍ക്കും പരുക്കേറ്റു
Thanks for content : mangalm
