തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള പൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ ഹാസന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരള പൊലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വിഡിയോയെയും കമല്‍ഹാസന്‍ പ്രത്യേകം പ്രശംസിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്നാണ് ‘നിര്‍ഭയ’ത്തെ കമല്‍ വിശേഷിപ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

അതേസമയം പൊലീസിനെ പ്രത്യേകം അഭിനന്ദിച്ചതില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കമല്‍ഹാസന് നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യന്‍ സിനിമയെ മഹാനായ ഒരു നടനില്‍ നിന്ന് പ്രശംസ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കമല്‍ഹാസന് എഴുതിയ കത്തില്‍ ബെഹ്‌റ കുറിച്ചു.
