ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ; ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ച്‌ ഇന്ന് ചർച്ച

തിരുവനന്തപുരം: കോവിഡില്‍ നിലവിലെ സ്ഥിതി ഗതികളും ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ചും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ദേശീയ തലത്തെ അപേക്ഷിച്ച്‌ കേരളത്തില്‍ നിലവില്‍ രോഗം നിയന്ത്രണ വിധേയാണെന്നാണ് വിലയിരുത്തല്‍.

എന്നാലും ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കും. കേന്ദ്രത്തിന്‍റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.അതേസമയം ലോക്ക് ഡൗണില്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്നു നിലവില്‍ വരും. ഒപ്റ്റിക്കല്‍സ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സി റിപ്പയറിംഗ് എന്നീ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അ‌ഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. നാളെ ബുക്ക് ഷോപ്പുകള്‍ തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും

Leave a comment

Design a site like this with WordPress.com
Get started