ലൂസിഫര്‍ തെലുങ്കില്‍ ഒരുക്കാന്‍ സാഹോ സംവിധായകന്‍! സ്റ്റീഫന്‍ നെടുമ്ബളളിയായി ചിരഞ്ജീവി

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് ലൂസിഫര്‍. മികച്ച പ്രതികരണത്തൊടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ. ആരാധകരും പ്രേക്ഷകരും ഒരേപോലെ ഏറ്റെടുത്ത ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മലയാള സിനിമാ ചരിത്രത്തില്‍ നാഴിക കല്ലായി മാറിയ സിനിമയാണ് ലൂസിഫര്‍ .

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്ന സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയമാണ് നേടിയത്. 200 കോടി കളക്ഷന്‍ നേടിയ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകള്‍ കഴിഞ്ഞ ശേഷമായിരുന്നു രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ ആരംഭിക്കുക. വലിയ ക്യാന്‍വാസില്‍ തന്നെയാകും ഇത്തവണയും ചിത്രം അണിയിച്ചൊരുക്കുകയെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. ലൂസിഫര്‍ വമ്പന്‍ വിജമായതിന് പിന്നാലെയാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

Thanks for content : daily hunt

Leave a comment

Design a site like this with WordPress.com
Get started