മംഗളൂരു: ലോക്ക്ഡൗണ്‍ നിയന്ത്രണം മൂലം ഒറ്റയ്ക്ക് വീട്ടിലിരുന്ന് ബോറടിച്ച 17കാരന്‍ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നത് ട്രോളി ബാഗിലാക്കി. മംഗളൂരുവിലെ ബല്‍മട്ട ആര്യസമാജം റോഡിലെ ഫ്ലാറ്റിലാണ് സംഭവം അരങ്ങേറിയത്. വീട്ടുസാധനങ്ങള്‍ വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പുറത്തുനിന്ന് ആര്‍ക്കും പ്രവേശനം നല്‍കില്ലെന്നും ഫ്ലാറ്റിലെ സെക്യൂരിറ്റി പറഞ്ഞതോടെയായിരുന്നു ട്രോളി കടത്തല്‍.

പാണ്ഡേശ്വരത്തുള്ള കൂട്ടുകാരനെ വലിയ ട്രോളി ബാഗിലാക്കി 17കാരന്‍ ഫ്ലാറ്റിലെ ലിഫിറ്റിന്‍റെ അടുത്തെത്തി.
ലിഫ്റ്റ് കാത്തുനില്‍ക്കവേയാണ് ബാഗ് തനിയെ അനങ്ങുന്നത് അവിടുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയിപ്പെടുന്നത്. ഇതോടെ സംശയം തീര്‍ക്കാന്‍ താമസക്കാരും സെക്യൂരിറ്റിയും ചേര്‍ന്നു ബാഗ് തുറന്നു. അപ്പോഴാണ് ബാഗിനകത്ത് ഒരു പയ്യന്‍ ചുരുണ്ടിരിക്കുന്നത് കാണുന്നത്.
പോലീസെത്തി ഇരുവരേയും സ്റ്റേഷനിലെത്തിച്ച് താക്കീത് ചെയ്തു. ലോക്ഡൗണ്‍ ലംഘിച്ചതിനു കേസ് റജിസ്റ്റര്‍ ചെയ്തു വിട്ടയച്ചു.
Thanks for content : daily hunt
