ഇനി കുട്ടികൾക്കും ഫേസ്ബുക്ക് മെസഞ്ചർ ( ഫേസ്ബുക്ക് messenger for kids)

ന്യൂയോര്‍ക്ക്; കുട്ടികള്‍ക്ക് വേണ്ടി മെസഞ്ചറുമായി ഫേസ്ബുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ വിരസതയകറ്റാന്‍ വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെസേജിംഗ് ആപ്ലിക്കേഷനും വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായ മെസഞ്ചര്‍ കിഡ്‌സ് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 70 ലധികം രാജ്യങ്ങളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തുടങ്ങി.

പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തുന്നതിനായി ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മെസഞ്ചര്‍ കിഡ്‌സ് അപ്ലിക്കേഷന്‍ നിലവില്‍ ഇന്ത്യയിലെ ഐഒഎസ് ഉപയോക്താക്കള്‍ക്കായി ലഭ്യമാണ്, ഇത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഉടന്‍ പുറത്തിറക്കും.

ഇതു കൂടാതെ, മാതാപിതാക്കളെ അവരുടെ കുട്ടികളെ മറ്റ് കുട്ടികളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റു മൂന്ന് പുതിയ സവിശേഷതകള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കുമെന്നും ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ആദ്യത്തെ സവിശേഷതയെ സൂപ്പര്‍വൈസ്ഡ് ഫ്രണ്ടിംഗ് എന്ന് വിളിക്കുന്നു. ഈ സവിശേഷത ഉപയോഗിച്ച്‌, കോണ്‍ടാക്റ്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും കുട്ടികളെ അനുവദിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കു കഴിയും. പക്ഷേ മുഴുവന്‍ പ്രവര്‍ത്തനത്തിനും രക്ഷകര്‍ത്താക്കള്‍ മേല്‍നോട്ടം വഹിക്കും. സൂപ്പര്‍വൈസുചെയ്ത ഫ്രണ്ടിംഗ് ആദ്യം യുഎസില്‍ ആരംഭിക്കുകയും ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

മെസഞ്ചര്‍ കിഡ്‌സ് അപ്ലിക്കേഷനില്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാമെന്നതാണ് വലിയൊരു സവിശേഷത. ഇങ്ങനെ ക്രിയേറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പ് വഴി കുട്ടികളെ മറ്റ് കുട്ടികള്‍, അധ്യാപകര്‍, പരിശീലകര്‍ എന്നിവരുമായി ബന്ധിപ്പിക്കാന്‍ മാതാപിതാക്കളെ അനുവദിക്കുന്നു. ഗ്രൂപ്പില്‍ ഒരു പുതിയ അംഗത്തെ ചേര്‍ക്കുമ്ബോഴെല്ലാം മാതാപിതാക്കള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും

ഇനി മുതൽ 50 പേരുമായി വീഡിയോ call ചെയ്യാം ഫേസ്ബുക്ക് വഴി(now we have to call 50 peoples via Facebook)

ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചർ റൂംസ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ്.കെറോണ വൈറസ് കാരണം പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്ആളുകൾ വീട്ടിൽ കഴിയുന്ന ഈ അവസരത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനുമായി ആളുകൾ ആശ്രയിക്കുന്നത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളെയാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ലോക്ക്ഡൌൺ കാലയളവിൽ സൂം വീഡിയോ കോളിങ് സേവനത്തിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധന ഞെട്ടിക്കുന്നതാണ്. ഈ അവസരത്തിലാണ് ഫേസ്ബുക്ക് പുതിയ വീഡിയോ കോളിങ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് മെസഞ്ചറിൽ വീഡിയോ കോളിങിനുള്ള സൌകര്യം ഉണ്ടായിരുന്നുവെങ്കിലും ഇത് കുറച്ച് ആളുകൾക്ക് മാത്രം പങ്കെടുക്കാൻ സാധിക്കുന്ന ഗ്രൂപ്പ് വീഡിയോ കോളുകൾ മാത്രമേ സപ്പോർട്ട് ചെയ്തിരുന്നുള്ളു.ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചർ റൂംസ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉണ്ടാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ്. ഇതിലൂടെ 50 പേരെ വരെ ചേർത്തുകൊണ്ട് ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്ത ആളുകൾക്കും ഈ സേവനം ലഭ്യമാകും. ഒരാൾ ക്രിയേറ്റ് ചെയ്യുന്ന റൂമിലേക്ക് മറ്റുള്ളവരെ ലിങ്ക് വഴി ക്ഷണിക്കുന്ന സൂമിന് സമാനമായ രീതി തന്നെയാണ് മെസഞ്ചർ റൂമിൽ ഫേസ്ബുക്ക് നൽകിയിരിക്കുന്നത്.

ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുന്നതിനിടെ പങ്കെടുത്തുന്നതിൽ ഒരാളെ കോളിൽ നിന്നും പുറത്താക്കാനും മറ്റുള്ളവരെ കോളിലേക്ക് കയറാൻ അനുവദിക്കാതെ റൂം ലോക്ക് ചെയ്യാനും അത് ക്രിയേറ്റ് ചെയ്ത ആൾക്ക് സാധിക്കും. ഉപയോക്താക്കൾക്ക് ഗ്രൂപ്പ് വീഡിയ കോളിനിടെ കോളിൽ നിന്നും പുറത്ത് കടക്കാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ക്രിയേറ്റ് ചെയ്യുന്ന ഗ്രൂപ്പുകൾ സ്ഥിരമായി ആ ഗ്രൂപ്പിലെ മെമ്പർമാർക്ക് ഓപ്പൺ ആയി ലഭിക്കും.

ഇനി മുതൽ കൊച്ചിയിൽ നിന്നു ഡൽഹി വരെ രണ്ടുമണിക്കൂർ താഴെ മതി..

ഭീമൻ ഹൈ പ്രഷർ ട്യൂബുകൾക്കിടയിലൂടെ 1100 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഒരു ടെക്നോളോജിയാണ് ഹൈപർലൂപ്പ്. യാത്രക്കാരെ കയറ്റുന്ന ക്യാപ്സ്യൂൾ എന്ന വിളിപ്പേരുള്ള ചെറിയ കമ്പാർട്മെന്റ് പോഡുകൾ ട്യൂബുകളിലൂടെ സഞ്ചരിക്കുന്നു, വേഗത കൂടുമ്പോൾ വായുവുമായുള്ള ഘർഷണം വർധിക്കും.അതിനാൽ ഈ ട്യൂബിൽ വായുവിന്റെ സഞ്ചാരം ഉണ്ടാകില്ല. അതിനാലാണ് വേഗത മണിക്കൂറിൽ 1100ന് മുകളിൽ വരുത്താൻ സാധിക്കുന്നത്. കമ്പാർട്മെന്റ് പോഡുകൾ, വായുവിൽ മാത്രം സഞ്ചരിക്കുന്ന രീതിയിലോ മാഗ്നെറ്റിക് എഫ്ഫക്റ്റ് കൊണ്ട് പ്രതലത്തിൽ നിന്നും പൊങ്ങി നിൽക്കുന്ന രീതിയിലോ ആണ് ഡിസൈൻ ചെയ്യുക.ചുരുക്കിപ്പറഞ്ഞാൽ ചക്രങ്ങൾ വേണ്ടി വരില്ല എന്നർത്ഥം.

ഇതിന്റെ മറ്റൊരു ഗുണം എന്താണെന്നല്ലേ..ട്രെയിൻ,കാര്, വിമാനം എന്നിവക്ക് വേണ്ടി മുടക്കുന്ന തുകയേക്കാൾ വളരെ കുറഞ്ഞ ചിലവുമതി.മാത്രമല്ല മലിനീകരണ തോത് വളരെ കുറവാണ്. ഈ പാത നിർമ്മിക്കുന്നതും റെയിൽ നിർമ്മിക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിലാണെന്ന് അണിയറയിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നു. റോഡുകളിലെ തിരക്ക് കുറക്കാനും , പെട്ടെന്ന് എത്തിച്ചേരാനും, കുറഞ്ഞ തുകക്ക് യാത്രചെയ്യാനും ഹൈപ്പർ ലൂപ്പ് ടെക്നോളജി സഹായിക്കുന്നു.ഈ ഹൈപ്പർ ലൂപ്പ് പ്രാവർത്തികമാക്കാൻ നിരവധി കമ്പനികളാണ് പരിശ്രമിക്കുന്നറത്.ഈ ആശയം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. 2020 ഇൽ ഹൈപർലൂപ് പരീക്ഷണം നടത്താൻ സാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും കോവിഡ് 19 എന്ന മഹാമാരി ഉള്ളതിനാൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കില്ല.

എവിടെയാണ് ഹൈപർലൂപ് ആദ്യം സ്ഥാപിക്കുക എന്നത് വ്യക്തമല്ല. കമ്പനികൾ വിവിധ റൂട്ട് പാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. അതിൽ നമ്മുടെ ഇന്ത്യയും പെടും. സാധാരണ ഇന്ത്യയിൽ ഓടുന്ന ട്രെയിനുകളുടെ 20 ഇരട്ടി വേഗതയാണ് ഹൈപ്പർലോപ്പിൽ ഉണ്ടാകുക.

യാത്രയുമായി ബന്ധപ്പെട്ട ഈ ടെക്നോളജി ഉടൻതന്നെ നമ്മുടെ ഇന്ത്യയിലും പ്രാവർത്തികമാകും എന്ന് പ്രതീക്ഷിക്കാം.

Corona virus-Mobile phone ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(precautions for mobile phone using peoples about Corona virus)

ലോകമെമ്ബാടും ഇപ്പോള്‍ കൊറോണ പിടിയില്‍ ആയിരിക്കുകയാണ് .നമ്മുടെ സ്വന്തം കേരളത്തിലും കൊറോണ പിടിമുറുക്കിക്കഴിഞ്ഞു .എന്നാല്‍ നമ്മള്‍ ഒരുതരത്തിലും പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയം പറയുന്നത് .എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലും മറ്റു ഒരുപാടു ഫേക്ക് മെസ്സേജുകളും മറ്റു വരുന്നുണ്ട് .ഇത്തരത്തില്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ,ഓണ്‍ലൈന്‍ ,സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക .

ആദ്യം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഐസോപ്രോയില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച്‌ മൈക്രോ ഫൈബര്‍ ക്ളോത് ഉപയോഗച് ക്ലീന്‍ ചെയ്യേണ്ടതാണ് .

.കൊറോണ വയറസിനെ പ്രതിരോധിക്കുവാന്‍ പ്രേതെകതരം മാസ്കുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കാം എന്ന തരത്തിലുള്ള Ads ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അതിനെ നിങ്ങള്‍ ഒഴിവാക്കേണ്ടതാണ് .

2.ഒരു തരത്തിലും ഓണ്‍ലൈന്‍ വഴി കൊറോണ വയറസിനെ പ്രതിരോധിക്കുവാന്‍ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കരുത്

3.പല വെബ് സൈറ്റുകളിലും കോറോണയെക്കുറിച്ചു പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത് .അതില്‍ പല തരത്തിലുള്ള ഫേക്ക് വാര്‍ത്തകളും ചിലപ്പോള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട് .അത് ശ്രദ്ധിക്കുക .

4.കൊറോണയെ പ്രതിരോധിക്കുവാന്‍ പുതിയ കിറ്റുകളും ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട് .എന്നാല്‍ ഒരു തരത്തിലുള്ള കിറ്റുകളും ഒഫീഷ്യല്‍ ആയി ഇതുവരെ പുറത്തിറക്കിയിട്ടില്ല .

5.ടിക്ക് ടോക്ക് ,വാട്ട്സ് ആപ്പുകളില്‍ വരുന്ന ഫോര്‍വേഡ് മെസേജുകള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്

6.ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ കൂടാതെ യൂട്യൂബ് എന്നി പ്ലാറ്റുഫോമുകളില്‍ നിന്നോ ഒരു തരത്തിലുള്ള സജക്ഷനുകളും നിങ്ങള്‍ എടുക്കുവാന്‍ പാടുള്ളതല്ല .എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഡോക്ടറിന്റെ സഹായം തന്നെ തേടുക .

7.നിങ്ങള്‍ക്ക് ഏതെങ്കിലും സിംറ്റംസ്‌ വരുകയാണെങ്കില്‍ നിങ്ങളുടെ ഡോക്റ്റര്‍ ഓണ്‍ലൈന്‍ അല്ല .ഓണ്‍ലൈന്‍ വഴി അത് സ്ഥിതികരിക്കുവാന്‍ ശ്രമിക്കരുത് .

8.ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ സ്ഥിതികരിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവരില്‍ എത്തിക്കവും .

9.കോറോണയെക്കുറിച്ചു നിങ്ങള്‍ക്ക് ഏതെങ്കിലും unknown മെയില്‍ ലഭിക്കുകയാണെങ്കില്‍ അതിനെ ഒഴിവാക്കി വിടുക .ഒരുപാടു സൈബര്‍ ക്രൈമുകള്‍ നടക്കുവാന്‍ സാധ്യതയുണ്ട് .

10.എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കേരളത്തിന്റെ ഹെല്‍ത്ത് ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ് ,ലിങ്ക് : https://www.facebook.com/keralahealthservices/

ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണ്.(how much vegetables good for health?)

ഇലക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമാണ്. പോഷകങ്ങളാല്‍ സമ്ബന്നമായ പച്ചക്കറി, പല രോഗങ്ങള്‍ക്കും ഇത് ഒരു നല്ല മരുന്നാണ്. ജീവിതശൈലി മാറിയപ്പോള്‍ പല രോഗങ്ങളും വന്നുതുടങ്ങി. തഴുതാമ, ചെമ്ബില, ചീര, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹൃദയാഘാതം, നേത്രരോഗങ്ങള്‍, അമിതവണ്ണം ഇവയ്‌ക്കെല്ലാം പരിഹാരം നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക എന്നതാണ്.

ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പച്ച ഇലക്കറികള്‍ ആണ് നല്ലതാണ്. പച്ച ഇലക്കറികള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. അതിനാല്‍, ഇലക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കണം

ഇലക്കറികള്‍ കഴിക്കുന്നത് കരള്‍ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പച്ച ഇലക്കറികള്‍ വലിയ അളവില്‍ ദിവസവും കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തില്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഫാറ്റി ലിവര്‍ അല്ലെങ്കില്‍ ലിവര്‍ സ്റ്റീറ്റോസിസ് ഒരു സാധാരണ കരള്‍ രോഗമാണ്, അമിതഭാരവും ഉയര്‍ന്ന മദ്യപാനവുമാണ് പ്രധാന കാരണങ്ങള്‍.

മുരിങ്ങയില പോലുള്ള ഇലക്കറികള്‍ കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണുകളെ ബാധിക്കുന്ന ഗ്ലോക്കോമ, ഇലക്കറികള്‍ കഴിക്കാത്തവരിലാണ് സാധാരണ കണ്ടുവരുന്നത്. ബോസ്റ്റണില്‍ അടുത്തിടെ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. സസ്യാഹാരം ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത 20-30% കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുപോലെ, ഇലക്കറികള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കണ്ണുകളിലേക്കുള്ള ശരിയായ രക്തയോട്ടം നിലനിര്‍ത്താന്‍ ഇല വിറ്റാമിനുകള്‍ സഹായിക്കും. ഈ വിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ മതിയായ അളവില്‍ ലഭ്യമല്ലാത്തപ്പോള്‍, അവ ചിലപ്പോള്‍ അവരുടെ കാഴ്ചയെ ബാധിക്കും. ആരോഗ്യ ഗുണങ്ങളില്‍ ഇവയെല്ലാം മുന്‍പന്തിയിലാണ്.

ഇലക്കറികളില്‍ ഭൂരിഭാഗവും ഇരുമ്ബ്, കാല്‍സ്യം, ഫോസ്ഫറസ്, ലവണങ്ങള്‍, വിറ്റാമിന്‍ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. മല്ലിയിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഇത് ഉത്തമമാണ്.

Covid രോഗികൾക്ക് ആഹാരം എത്തിക്കാനും മരുന്ന് എത്തിക്കാനും ഇനി robot ( robot for serving food and medicine in Kerala.)

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ റോബോട്ടിനെ ഉപയോഗിക്കാനൊരുങ്ങി കേരളം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്ബേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ‘നൈറ്റിങ്‌ഗേല്‍19’ എന്ന റോബോട്ടിനെയാണ് കേരളം ഉപയോഗിക്കാനിരിക്കുന്നത്.

കോവിഡ് കേസുകള്‍ കൂടുതലുള്ള കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടിനെയും രംഗത്തിറക്കുന്നത്.

ചൈനയിലെ വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാതൃക പരീക്ഷിക്കാന്‍
കേരളത്തിലെ ആരോഗ്യവകുപ്പ് തീരുമാനിച്ചത്

രോഗികളുടെ അടുത്ത് പോകുന്നത് രോഗം പകരാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നതിനാല്‍ പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ ധരിച്ച്‌ മാത്രമേ കൊറോണ രോഗികളുടെ അടുത്തേക്ക് പോകാന്‍ സാധിക്കുള്ളൂ. കിറ്റ് ധരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്.

ചൈനയെ വെല്ലുന്ന സാങ്കേതികവിദ്യയാണ് കേരളത്തിന്റെ സ്വന്തം ‘നൈറ്റിങ്‌ഗേല്‍ 19’ റോബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. നൈറ്റിങ്‌ഗേല്‍19-ലില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ രോഗികള്‍ക്ക് കണ്ട് സംസാരിക്കാനാവും എന്നത് ഈ റോബോട്ടിന്റെ പ്രധാന പ്രത്യേകതയാണ്.

6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും, അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്ട്രോളിലൂടെ ഒരു കിലോ മീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും.

Thanks for content :Asianet

Watch at this news

കൊവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുമായി അധ്യാപകും വിദ്യാര്‍ത്ഥികളും; അഭിനന്ദനവുമായി ആരോഗ്യമന്ത്രി
http://dhunt.in/9lbx0?s=a&ss=pd
Source : “Asianet News” via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

Design a site like this with WordPress.com
Get started