ഇനി ഇന്റർനെറ്റ് സഹായം ഇല്ലതെയ് chat ചെയ്യാം(how to chat with out internet connection during critical situation)

ബ്രിഡ്ജ്‌ഫൈ: internet സഹായം ഇല്ലാതെ എങ്ങനെ ഒരു critical സാഹചര്യത്തിൽ നമ്മുടെ വേണ്ടപെട്ടവരും ആയി മെസ്സേജ് അയക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത് . This app is available on play store ; https://play.google.com/store/apps/details?id=me.bridgefy.main

വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്‌ഫൈ. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപകരിക്കും എന്ന കാര്യം തീർച്ചയാണ്. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈ-ഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. ഐഒഎസിലും ഇത് സപ്പോർട്ട് ചെയ്യുന്നു.

നോമ്പ് തുറക്കാൻ ഇന്തപഴം ഉപയോഗിക്കാൻ കാരണം(why use dates for nombu)

ശാരീരികമായ ക്ഷീണമാണ് നമ്മെ പലപ്പോഴും മടുപ്പിലേക്ക് നയിക്കുന്നത്. ക്ഷീണം തോന്നുമ്ബോള്‍ തന്നെ അതിനെ അകറ്റാനുള്ള ഒരു വഴിയും നമ്മള്‍ കണ്ടെത്തിയാല്‍ എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കാന്‍ നമുക്ക് സാധിക്കും. ഇത്തരത്തില്‍ ക്ഷീണത്തെ ഇല്ലാതാക്കാന്‍ നമ്മെ സഹായിക്കും ഈന്തപ്പഴം. നോമ്ബു തുറക്കാന്‍ ഈന്തപ്പഴം ഉപയോഗിയ്ക്കുന്നതിന് പ്രധാന കാരണം ക്ഷീണമകറ്റാനുള്ള ഈ കഴിവാണ്.

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌ പറഞ്ഞാല്‍ തീരില്ല. ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. ജീവകങ്ങളായ എ1, ബി1,ബി2, ബി3, ബി5 സി എന്നിവയും സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നീ ധാധുക്കളും ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊര്‍ജ്ജം നല്‍കി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ജോലിയിടങ്ങിളില്‍ അനുഭവപ്പെടുന്ന ക്ഷീണം അകറ്റുന്നതിനായി ഈന്തപ്പഴം കയ്യില്‍ കരുതാവുന്നതാണ്.

Corona virus-Mobile phone ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(precautions for mobile phone using peoples about Corona virus)

ലോകമെമ്ബാടും ഇപ്പോള്‍ കൊറോണ പിടിയില്‍ ആയിരിക്കുകയാണ് .നമ്മുടെ സ്വന്തം കേരളത്തിലും കൊറോണ പിടിമുറുക്കിക്കഴിഞ്ഞു .എന്നാല്‍ നമ്മള്‍ ഒരുതരത്തിലും പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയം പറയുന്നത് .എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലും മറ്റു ഒരുപാടു ഫേക്ക് മെസ്സേജുകളും മറ്റു വരുന്നുണ്ട് .ഇത്തരത്തില്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ,ഓണ്‍ലൈന്‍ ,സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക .

ആദ്യം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഐസോപ്രോയില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച്‌ മൈക്രോ ഫൈബര്‍ ക്ളോത് ഉപയോഗച് ക്ലീന്‍ ചെയ്യേണ്ടതാണ് .

.കൊറോണ വയറസിനെ പ്രതിരോധിക്കുവാന്‍ പ്രേതെകതരം മാസ്കുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കാം എന്ന തരത്തിലുള്ള Ads ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അതിനെ നിങ്ങള്‍ ഒഴിവാക്കേണ്ടതാണ് .

2.ഒരു തരത്തിലും ഓണ്‍ലൈന്‍ വഴി കൊറോണ വയറസിനെ പ്രതിരോധിക്കുവാന്‍ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കരുത്

3.പല വെബ് സൈറ്റുകളിലും കോറോണയെക്കുറിച്ചു പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത് .അതില്‍ പല തരത്തിലുള്ള ഫേക്ക് വാര്‍ത്തകളും ചിലപ്പോള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട് .അത് ശ്രദ്ധിക്കുക .

4.കൊറോണയെ പ്രതിരോധിക്കുവാന്‍ പുതിയ കിറ്റുകളും ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട് .എന്നാല്‍ ഒരു തരത്തിലുള്ള കിറ്റുകളും ഒഫീഷ്യല്‍ ആയി ഇതുവരെ പുറത്തിറക്കിയിട്ടില്ല .

5.ടിക്ക് ടോക്ക് ,വാട്ട്സ് ആപ്പുകളില്‍ വരുന്ന ഫോര്‍വേഡ് മെസേജുകള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്

6.ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ കൂടാതെ യൂട്യൂബ് എന്നി പ്ലാറ്റുഫോമുകളില്‍ നിന്നോ ഒരു തരത്തിലുള്ള സജക്ഷനുകളും നിങ്ങള്‍ എടുക്കുവാന്‍ പാടുള്ളതല്ല .എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഡോക്ടറിന്റെ സഹായം തന്നെ തേടുക .

7.നിങ്ങള്‍ക്ക് ഏതെങ്കിലും സിംറ്റംസ്‌ വരുകയാണെങ്കില്‍ നിങ്ങളുടെ ഡോക്റ്റര്‍ ഓണ്‍ലൈന്‍ അല്ല .ഓണ്‍ലൈന്‍ വഴി അത് സ്ഥിതികരിക്കുവാന്‍ ശ്രമിക്കരുത് .

8.ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ സ്ഥിതികരിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവരില്‍ എത്തിക്കവും .

9.കോറോണയെക്കുറിച്ചു നിങ്ങള്‍ക്ക് ഏതെങ്കിലും unknown മെയില്‍ ലഭിക്കുകയാണെങ്കില്‍ അതിനെ ഒഴിവാക്കി വിടുക .ഒരുപാടു സൈബര്‍ ക്രൈമുകള്‍ നടക്കുവാന്‍ സാധ്യതയുണ്ട് .

10.എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കേരളത്തിന്റെ ഹെല്‍ത്ത് ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ് ,ലിങ്ക് : https://www.facebook.com/keralahealthservices/

പാവങ്ങളുടെ മിനി ഊട്ടി(mini Ooty for poor peoples)

ആർക്കായാലും വെറുതേ ഇരുന്നു കഴിഞ്ഞാൽ ഒന്ന് കറങ്ങാൻ തോന്നും.അത്തരത്തിൽ തോന്നിയാൽ ഒന്ന് കറങ്ങി തിരിച്ച് വരാൻ പറ്റിയ സ്ഥലം ആണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മലപ്പുറം കോഴിക്കോട് ഹൈവേയില്‍ നിന്നും മിനി ഊട്ടിയിലേക്കുള്ള ചെറിയ റോഡിലേക്ക് കയറി

.

സമുദ്ര നിരപ്പില്‍ നിന്ന് 1050 അടി ഉയരത്തിലാണ് മിനി ഊട്ടി.

ഊട്ടിയോട് സമാനമായ കാലാവസ്ഥ എന്ന തള്ളു ഒക്കെ കുറച്ചു കൂടുതല്‍ അല്ലെ എന്ന തോന്നിയെങ്കിലും പാവങ്ങളുടെ ഊട്ടി എന്നൊക്കെ പറഞ്ഞ പിന്നേം ഒരു ഗുമ്മ് തോന്നി. മൊട്ടയടിച്ച കുന്നിന്‍ ചെരുവില്‍ ഒരു അനുസരണയും ഇല്ലാതെ വളര്‍ന്നു തളര്‍ന്നു കിടക്കുന്ന പച്ചപുതച്ച വള്ളിച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്നിടത്ത് റോഡിനു ഓരം പറ്റി കുറച്ചു ഗ്രാമീണ തട്ടുകടകള്‍. ഇതാണത്രേ വ്യൂ പോയന്റ്. രാവിലെ കോട മഞ്ഞിന്റെ പുതപ്പില്‍ അവള്‍ സുന്ദരി ആയിരിക്കാം..! ചെറിയ തണുപ്പൊക്കെ ഉണ്ട്. അതിപ്പോ രാവിലെ വെറുതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാലും കിട്ടുന്നതല്ലേ എന്ന തോന്നി. “ആ കാണുന്ന പാറയുടെ മുകളില്‍ ആണ് വരുന്നവര്‍ എല്ലാം പോയി ഇരിക്കാര്‍” ചായ വാങ്ങി കുടിക്കുന്നതിനിടയില്‍ ചായ കടക്കാരന്‍ മുകളിലുള്ള ഒരു പാറക്കല്ല് ചൂണ്ടി പറഞ്ഞു. അങ്ങനെ അതിന്റെ മുകളില്‍ വലിഞ്ഞു കയറിയപ്പോള്‍ ചെറിയൊരു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്ന സ്പോട് ആണെന്ന് മനസ്സിലാവുകയും ചെയ്‌തു.

ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണ്.(how much vegetables good for health?)

ഇലക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമാണ്. പോഷകങ്ങളാല്‍ സമ്ബന്നമായ പച്ചക്കറി, പല രോഗങ്ങള്‍ക്കും ഇത് ഒരു നല്ല മരുന്നാണ്. ജീവിതശൈലി മാറിയപ്പോള്‍ പല രോഗങ്ങളും വന്നുതുടങ്ങി. തഴുതാമ, ചെമ്ബില, ചീര, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹൃദയാഘാതം, നേത്രരോഗങ്ങള്‍, അമിതവണ്ണം ഇവയ്‌ക്കെല്ലാം പരിഹാരം നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക എന്നതാണ്.

ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പച്ച ഇലക്കറികള്‍ ആണ് നല്ലതാണ്. പച്ച ഇലക്കറികള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. അതിനാല്‍, ഇലക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കണം

ഇലക്കറികള്‍ കഴിക്കുന്നത് കരള്‍ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പച്ച ഇലക്കറികള്‍ വലിയ അളവില്‍ ദിവസവും കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തില്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഫാറ്റി ലിവര്‍ അല്ലെങ്കില്‍ ലിവര്‍ സ്റ്റീറ്റോസിസ് ഒരു സാധാരണ കരള്‍ രോഗമാണ്, അമിതഭാരവും ഉയര്‍ന്ന മദ്യപാനവുമാണ് പ്രധാന കാരണങ്ങള്‍.

മുരിങ്ങയില പോലുള്ള ഇലക്കറികള്‍ കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണുകളെ ബാധിക്കുന്ന ഗ്ലോക്കോമ, ഇലക്കറികള്‍ കഴിക്കാത്തവരിലാണ് സാധാരണ കണ്ടുവരുന്നത്. ബോസ്റ്റണില്‍ അടുത്തിടെ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. സസ്യാഹാരം ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത 20-30% കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുപോലെ, ഇലക്കറികള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കണ്ണുകളിലേക്കുള്ള ശരിയായ രക്തയോട്ടം നിലനിര്‍ത്താന്‍ ഇല വിറ്റാമിനുകള്‍ സഹായിക്കും. ഈ വിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ മതിയായ അളവില്‍ ലഭ്യമല്ലാത്തപ്പോള്‍, അവ ചിലപ്പോള്‍ അവരുടെ കാഴ്ചയെ ബാധിക്കും. ആരോഗ്യ ഗുണങ്ങളില്‍ ഇവയെല്ലാം മുന്‍പന്തിയിലാണ്.

ഇലക്കറികളില്‍ ഭൂരിഭാഗവും ഇരുമ്ബ്, കാല്‍സ്യം, ഫോസ്ഫറസ്, ലവണങ്ങള്‍, വിറ്റാമിന്‍ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. മല്ലിയിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഇത് ഉത്തമമാണ്.

Design a site like this with WordPress.com
Get started