ഇന്റര്‍നെറ്റ് സ്പീഡ് കുറവാണോ? നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട് .സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോതാക്കളില്‍ ഏറെ ഭാഗവും ഉപഭോതാക്കള്‍ 4ജി സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത് .എന്നാല്‍ മിക്ക ഉപഭോതാക്കളും നേരിടുന്ന ഒരു പ്രധാന പ്രശ്നം നെറ്റ്വര്‍ക്ക് ഇഷ്യൂ തന്നെയാണ് .പല സ്ഥലങ്ങളിലും നമുക്ക് ശെരിയായ രീതിയില്‍ ഇന്റര്‍നെറ്റ് സ്പീഡ് ലഭിക്കുകകൂടിയില്ല.

എന്നാല്‍ ചിലപ്പോള്‍ ഫോണുകളില്‍ ഉള്ള പ്രശ്നം മൂലം നമുക്ക് ഇന്റര്‍നെറ്റ് നല്ലതുപോലെ കിട്ടിയെന്നുംവരില്ല .നമ്മളുടെ സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ ഇന്റര്‍നെറ്റ് സ്പീഡുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു ഒരുപാടു ഓപ്‌ഷനുകള്‍ ഉണ്ട് .അത്തരത്തില്‍ ഉള്ള കുറച്ചു ട്രിക്കുകള്‍ ആണ് ഇവിടെ നിങ്ങളായി പറഞ്ഞുതരുന്നത് .എന്നാല്‍ ഈ ട്രിക്കുകള്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും വര്‍ക്ക് ആകണമെന്നില്ല .ആദ്യത്തെ വഴി എന്ന് പറയുന്നത് ഏതെങ്കിലും സുരക്ഷിതമായ നെറ്റ് ബൂസ്റ്ററുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഉദാഹരണത്തിന് നെറ്റ് ഒപ്ടിമൈസേര്‍ ആന്‍ഡ് ബൂസ്റ്റര്‍ എന്ന ആപ്ലികേഷന്‍ തന്നെ നോക്കാം .ഇത് ഒരു DNS സെര്‍വര്‍ മാത്രമാണ് .ഇതിന്റെ സഹായത്തോടെ ഒരുപരിധിവരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു .രണ്ടാമത്തെ വഴി എന്ന് പറയുന്നത് നമ്മളുടെ ഫോണുകളിലെ സെറ്റിങ്സില്‍ പോയി ഓട്ടോ സ്റ്റാര്‍ട്ട് എന്ന ഓപ്‌ഷന്‍ കണ്ടെത്തുക .

അതില്‍ ആവശ്യമില്ലാത്ത ഒരുപാടു ആപ്ലികേഷനുകള്‍ക്ക് പെര്‍മിഷനുകള്‍ നല്‍കിയിരിക്കുന്നു .അത് എല്ലാം തന്നെ ഓഫ് ചെയ്യുക .ഇന്റര്‍നെറ്റ് സ്ലോ ആകുന്നതിനു ഒരു പ്രധാന കാരണം ഇതുംകൂടിയാണ് .അവസാനമായി നിങ്ങളുടെ ഫോണില്‍ നിന്നും *#*#4636#*#* എന്നാണ് ടൈപ്പ് ചെയ്യുമ്ബോള്‍ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിവരും .അതില്‍ ഫോണ്‍ ഇന്‍ഫര്‍മേഷന്‍ കൂടാതെ വൈഫൈ ഇന്‍ഫര്‍മേഷന്‍ എന്ന രണ്ടു ഓപ്‌ഷനുകള്‍ ലഭിക്കുന്നു .

അതില്‍ നിങ്ങളുടെ സിം നല്‍കിയിരിക്കുന്നു ഫോണ്‍ ഇന്‍ഫര്‍മേഷന്‍ സെലെക്റ്റ് ചെയ്യുക .സെലെക്റ്റ് ചെയ്തുകഴിഞ്ഞാല്‍ മറ്റൊരു വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നതാണ് .അതില്‍ റണ്‍ പിന്‍ ടെസ്റ്റ് എന്ന സ്ഥലത്തു നിങ്ങള്‍ ടാബ് ചെയ്യുക .അതിനു ശേഷം താഴെ റിഫ്രഷ് എന്ന് ഓപ്‌ഷനിലും ക്ലിക്ക് ചെയ്യുക .ഇത്തരത്തിലും നിങ്ങളുടെ ഇന്റെര്‍നെറ്റ്‍ സ്പീഡ് ഒരു പരിധിവരെ കണ്ട്രോള്‍ ചെയ്യുവാന്‍ സാധിക്കുന്നു .

Thanks for content : daily hunt

Leave a comment

Design a site like this with WordPress.com
Get started