
പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ പോയ സംഘം കോവിഡ് 19നെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജോര്‍ദാനില്‍ ചിത്രീകരിക്കുന്നതിനിടെയാണ് കോവിഡ് 19നെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചത്. എന്നാലിപ്പോള്‍ ആടുജീവിതവുമായി ബന്ധപ്പെട്ട് ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ആടുജീവിതം സെറ്റില്‍ നിന്നും യേശുക്രിസ്തുവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഈസ്റ്റര്‍ പ്രമാണിച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനൂപ് ചാക്കോയെ യേശു ക്രിസ്തുവിന്റെ രൂപത്തിലൊരുക്കിയെടുത്ത ചിത്രങ്ങളാണിത്. മേക്കപ്പ് മാന്‍ രഞ്ജിത് അമ്ബാടിയും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും കലാസംവിധായകന്‍ പ്രശാന്ത് മാധവും ചേര്‍ന്നാണ് ഇത് ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ അനൂപ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടാഗ്രാഫര്‍ കൂടിയാണ് അനൂപ് ചാക്കോ.
