നടന്‍ കലിംഗ ശശി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 25 വര്‍ഷം നാടകരംഗത്ത് സജീവമായിരുന്നു. പാലേരി മാണിക്യത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം.

Leave a comment

Design a site like this with WordPress.com
Get started