കൊച്ചി: വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ നായയുടെ പേരിനെച്ചൊല്ലിയുള്ള വിവാദത്തില്‍ മാപ്പുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിച്ചതാണ് ഏറെ വിവാദമുണ്ടാക്കിയത്. സിനിമ കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു. ഇതോടെയാണ് നിരവധിപ്പേര്‍ വിമര്‍ശനം ഉയര്‍ത്തിയത്.
ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെന്നും ദുല്‍ഖര്‍ സല്‍മാന്‍ ക്ഷമാപണത്തില്‍ വ്യക്തമാക്കി. മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ദുല്‍ഖര്‍ വിശദമാക്കി.DULQUER സൽമാൻ പറഞ്ഞ കാ താഴെ കാണുന്ന ലിങ്കിൽ കേറി നോക്കാം. https://mobile.twitter.com/dulQuer/status/1254404061735997440/photo/1
ന്യൂയോര്‍ക്ക്; കുട്ടികള്‍ക്ക് വേണ്ടി മെസഞ്ചറുമായി ഫേസ്ബുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ വിരസതയകറ്റാന്‍ വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെസേജിംഗ് ആപ്ലിക്കേഷനും വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായ മെസഞ്ചര്‍ കിഡ്‌സ് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 70 ലധികം രാജ്യങ്ങളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തുടങ്ങി.
പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തുന്നതിനായി ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും ഇതെല്ലാം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മെസഞ്ചര്‍ കിഡ്‌സ് അപ്ലിക്കേഷന്‍ നിലവില്‍ ഇന്ത്യയിലെ ഐഒഎസ് ഉപയോക്താക്കള്‍ക്കായി ലഭ്യമാണ്, ഇത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഉടന്‍ പുറത്തിറക്കും.
ഇതു കൂടാതെ, മാതാപിതാക്കളെ അവരുടെ കുട്ടികളെ മറ്റ് കുട്ടികളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റു മൂന്ന് പുതിയ സവിശേഷതകള്‍ ആപ്ലിക്കേഷനില്‍ ചേര്‍ക്കുമെന്നും ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ആദ്യത്തെ സവിശേഷതയെ സൂപ്പര്‍വൈസ്ഡ് ഫ്രണ്ടിംഗ് എന്ന് വിളിക്കുന്നു. ഈ സവിശേഷത ഉപയോഗിച്ച്, കോണ്‍ടാക്റ്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും കുട്ടികളെ അനുവദിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കു കഴിയും. പക്ഷേ മുഴുവന്‍ പ്രവര്‍ത്തനത്തിനും രക്ഷകര്‍ത്താക്കള്‍ മേല്‍നോട്ടം വഹിക്കും. സൂപ്പര്‍വൈസുചെയ്ത ഫ്രണ്ടിംഗ് ആദ്യം യുഎസില്‍ ആരംഭിക്കുകയും ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
മെസഞ്ചര്‍ കിഡ്‌സ് അപ്ലിക്കേഷനില്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാമെന്നതാണ് വലിയൊരു സവിശേഷത. ഇങ്ങനെ ക്രിയേറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പ് വഴി കുട്ടികളെ മറ്റ് കുട്ടികള്‍, അധ്യാപകര്‍, പരിശീലകര്‍ എന്നിവരുമായി ബന്ധിപ്പിക്കാന്‍ മാതാപിതാക്കളെ അനുവദിക്കുന്നു. ഗ്രൂപ്പില്‍ ഒരു പുതിയ അംഗത്തെ ചേര്‍ക്കുമ്ബോഴെല്ലാം മാതാപിതാക്കള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും
കാലിഫോര്‍ണിയ: വാട്‌സ്‌ആപ്പുകളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് ഇമോജികളും സ്റ്റിക്കറുകളും. ആളുകള്‍ തമ്മിലുള്ള ചാറ്റിങ്ങില്‍ ഇവയ്ക്ക് വളരെയധികം തന്നെ പ്രാധാന്യമുണ്ട്. വാക്കുകള്‍കൊണ്ട് പറയാതെ ചില ആശയങ്ങളും പ്രതികരണങ്ങളും ഭാവങ്ങളും സ്റ്റിക്കറുകളിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്നത് ചാറ്റിങ്ങ് ഏറെ എളുപ്പമാക്കിയിരിക്കുകയാണ്.
ഈ ജനപ്രീതി മുതലെടുത്ത് ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് വാട്‌സ്‌ആപ്പ് ക്വാറന്റൈന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. വീട്ടില്‍ ഒരുമിച്ച് എന്നര്‍ഥം വരുന്ന ‘Together at Home’ സ്റ്റിക്കര്‍ പാക്കുകളാണ് വാട്‌സ്‌ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കുഞ്ഞു കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളായി അവതരിപ്പിച്ചിരിക്കുന്ന വാട്‌സ്‌ആപ്പ് അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തരുന്നുണ്ട്ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈ സ്റ്റിക്കറുകള്‍ക്ക് വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യായാമം ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനും ഓരോരുത്തര്‍ക്കും സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.
WhatsApp Video Calling: ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. WhatsApp is adding support for more than four participants in a group call. The latest beta versions of WhatsApp for both Android and iOS are allowing up to eight participants in a single group call
WhatsApp Video Calling: ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. WhatsApp is adding support for more than four participants in a group call. The latest beta versions of WhatsApp for both Android and iOS are allowing up to eight participants in a single group call
വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതിൽ നാല് പേരിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയില്ല എന്നതായിരുന്നു.എന്നാലിപ്പോഴിതാ ഈ പരാതി പരിഹരിക്കുകയാണ് കമ്പനി. ഇനി മുതൽ ഒരു വാട്സ്ആപ്പ് കോളിൽ തന്നെ ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. വോയിസ് കോളിലും വീഡിയോ കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ് പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്.
ബീറ്റ പതിപ്പ്
വാട്സ്ആപ്പ് ഗ്രപ്പ് കോളിങ് സവിശേഷതയിൽ മാറ്റങ്ങൾ വരുത്തിയേക്കും എന്ന റിപ്പോർട്ടുകൾ വന്ന് ദിവസങ്ങൾക്കകം തന്നെ കമ്പനി ബീറ്റ പതിപ്പ് പുറത്തിറക്കിയെന്നത് അതിശയകരമാണ്. വാട്സ്ആപ്പിന്റെ ഗ്രൂപ്പ് കോളിങിൽ എട്ടുപേരെ ചേർക്കാവുന്ന സവിശേഷതയുമായി ഐഒഎസ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ബീറ്റ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു. സ്ഥിരമായ പതിപ്പുകളിലേക്കും ഇത് വൈകാതെ ഉൾപ്പെടുത്തും.
ഗ്രൂപ്പ് വീഡിയോ
ഗ്രൂപ്പ് വീഡിയോ കോളിളോ വോയ്‌സ് കോളിളോ എട്ട്പേർക്ക് വരെ ഒരേ സമയം പങ്കെടുക്കാവുന്ന വിധത്തിലാണ് പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് പുറത്തിറക്കിയിട്ടുള്ളത്. മുകളിൽ പറഞ്ഞത് പോലെവാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.20.132 ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയ സവിശേഷത ലഭിക്കും. അതേസമയം iOS ഉപയോക്താക്കൾ ബീറ്റ പതിപ്പ്- 2.20.50.25 സ്വന്തമാക്കിയാൽ ഈ സവിശേഷത ഉപയോഗിക്കാം.മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടത്തുന്നത്. ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ വഴി നടത്തുന്ന അവസരത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളാണ് കമ്പനികൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാട്സ്ആപ്പ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല.