നോമ്പ് തുറക്കാൻ ഇന്തപഴം ഉപയോഗിക്കാൻ കാരണം(why use dates for nombu)

ശാരീരികമായ ക്ഷീണമാണ് നമ്മെ പലപ്പോഴും മടുപ്പിലേക്ക് നയിക്കുന്നത്. ക്ഷീണം തോന്നുമ്ബോള്‍ തന്നെ അതിനെ അകറ്റാനുള്ള ഒരു വഴിയും നമ്മള്‍ കണ്ടെത്തിയാല്‍ എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കാന്‍ നമുക്ക് സാധിക്കും. ഇത്തരത്തില്‍ ക്ഷീണത്തെ ഇല്ലാതാക്കാന്‍ നമ്മെ സഹായിക്കും ഈന്തപ്പഴം. നോമ്ബു തുറക്കാന്‍ ഈന്തപ്പഴം ഉപയോഗിയ്ക്കുന്നതിന് പ്രധാന കാരണം ക്ഷീണമകറ്റാനുള്ള ഈ കഴിവാണ്.

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌ പറഞ്ഞാല്‍ തീരില്ല. ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. ജീവകങ്ങളായ എ1, ബി1,ബി2, ബി3, ബി5 സി എന്നിവയും സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നീ ധാധുക്കളും ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊര്‍ജ്ജം നല്‍കി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ജോലിയിടങ്ങിളില്‍ അനുഭവപ്പെടുന്ന ക്ഷീണം അകറ്റുന്നതിനായി ഈന്തപ്പഴം കയ്യില്‍ കരുതാവുന്നതാണ്.

Design a site like this with WordPress.com
Get started