Daily news- പ്രധാനമന്ത്രി പറഞ്ഞ ആരോഗ്യ സേതു ആപ് എന്താണ്പ്രധാനമന്ത്രി പറഞ്ഞ ആരോഗ്യ സേതു ആപ് എന്താണ്

ദില്ലി; ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച കാര്യമാണ് എല്ലാ പൗരന്‍മാരും ആരോഗ്യ സേതു ആപ് ഉപയോഗിക്കണമെന്ന്. കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ് ഈ ആപ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.എന്താണ് ആരോഗ്യ സേതു ആപ്പ് . പ്രത്യേകത, പ്രവര്‍ത്തനം അറിയാം

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച്‌ മനസിലാക്കാന്‍ ഇലക്‌ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ആരോഗ്യ സേതു ആപ് പുറത്തിറക്കിയത്. ഇതുവരെ 5,00,000 ത്തോളം പേര്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുള്ള കൊവിഡ് രോഗികളെ കുറിച്ച്‌ കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് ആപിന്റെ സവിശേഷത.

മാത്രമല്ല കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങളെ കുറിച്ചും മുന്നറിയിപ്പുകളെ കുറിച്ചും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാനും മികച്ച സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും കൊവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട മറ്റ് പ്രസക്തമായ വിവരങ്ങളെക്കുറിച്ചും ആപ് നമ്മുക്ക് മുന്നറിയിപ്പ് നല്‍കും.

‘ഉയര്‍ന്ന അപകടസാധ്യത’ വിഭാഗത്തില്‍ പെടുന്നവര്‍, അടിസ്ഥാനപരമായ പാലിക്കേണ്ട നിരീക്ഷണ നടപടികള്‍, കൊവിഡ് ബാധിത സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചവര്‍ക്കുള്ള സ്വയം നിരീക്ഷണത്തിനുള്ള നിര്‍ദ്ദേശം എന്നിവ നല്‍കുന്നതിനും അതുവഴി രോഗവ്യാപനം തടയുന്നതിനും ആപ് സഹായിക്കും. ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സമീപത്തുള്ള ആപ് ഉപയോഗിക്കുന്ന മറ്റ് വ്യക്തികളെ കൂടി ആപ് കണ്ടെത്തും. അവര്‍ കൊവിഡ് രോഗബാധിതരാണെങ്കില്‍ ആപ് നമ്മുക്ക് മുന്നറിയിപ്പ് നല്‍കും. മാത്രമല്ല ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്താനും സഹായിക്കും

Design a site like this with WordPress.com
Get started